21/12/2025
എതിർ വാക്കുകളില്ലാത്ത തിരക്കഥാകൃത് - ശ്രീനിവാസൻ
സാധാരണക്കാരന്റെ ജീവിതവും ചിന്തകളും അതേപോലെ വെള്ളിത്തിരയിൽ പകർത്തിയ ചുരുക്കം എഴുത്തുകാരിൽ ഒരാൾ തന്നെ ആണ് ശ്രീനിവാസൻ. സമീപകാലത് ജോലിയുടെ പിരിമുറുക്കങ്ങളിൽ ഒരു stress buster ആയി പ്രവർത്തിച്ചത് പൊന്മുട്ട ഇടുന്ന താറാവ് ആണെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞത് ഓർക്കുന്നു. അതിന്റെ തിരക്കഥ അത്രമേൽ പതിഞ്ഞതാണ്. അതിനുമപ്പുറം ആ കഥയെ വിശദീകരിക്കാൻ ലോകത്ത് ആർക്കും സാധിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
ശ്യാമളയിലേക്ക് വരാം. ആരോടും പറയാതെ മുങ്ങിയ വിജയൻ തിരിച്ച് വീട്ടിൽ എത്തുമ്പോൾ രാത്രി രംഗപ്രവേശം ചെയുന്ന അച്ഛനായ കരുണൻ മാസ്റ്റർ.
"മിസ്റ്റർ വിജയൻ അല്ലെ. ഞാൻ നിന്റെ അച്ഛൻ കരുണൻ. ''
സ്ഥിരം ഒരു അച്ഛൻ മകൻ ബന്ധത്തിൽ സംസാരിച്ചിട്ട് കാര്യമില്ല, ഔപചാരികമായി സംസാരിച്ചാൽ എന്തെങ്കിലും മാറ്റം വന്നാലോ എന്ന് കരുതിയാവണം അങ്ങനെ. അത് നമ്മക്ക് മനസിലാകാൻ മേല്പറഞ്ഞ ഒരു ഡയലോഗ് മതി.
താരപദവിയിലേക്ക് ഉയർന്ന മോഹൻലാലിന് 'the boy next door ' എന്ന ഒരു tag കൊടുക്കാൻ സാധിച്ചത് ശ്രീനിയുടെ എഴുത് ആണ്. നാടോടിക്കാറ്റ്, വരവേൽപ്, ഗാന്ധിനഗർ, വെള്ളാനകളുടെ നാട്, അക്കരെ അക്കരെ അക്കരെ, ഉദയനാണ് താരം എല്ലാം അതിന് ഉദാഹരണം തന്നെ.
ദൈന്യം ദിന ജീവിതത്തെ അതേപോലെ പേപ്പറിലേക്ക് വരച്ചിടാൻ കഴിഞ്ഞ എഴുത്തുകൾ തന്നെ ആണ് ശ്രീനിവാസനെ legend എന്ന പട്ടം നേടികൊടുക്കുന്നത്. ഒന്ന് അല്ലെങ്കിൽ മറ്റൊരു അവസ്ഥയിൽ നമ്മൾ അദേഹത്തിന്റെ ഒരു ഡയലോഗ് ഉപയോഗിക്കും എന്ന് തീർച്ച.
" എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ''
"നമുക്ക് എന്താ ഈ ബുദ്ധി നേരെത്തെ തോന്നാഞ്ഞേ?"
"എന്റെ തല എന്റെ ഫുള്ള്ഫിഗർ "
"പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് "
"സാധനം കയ്യിലുണ്ടോ ''
"നല്ല കവിൾ."
"ഞാനെ പോളിടെക്‌നിക് പഠിച്ചതാ''
ജഗദീഷ് പറഞ്ഞത് ഓർമ വരുന്നു. 98 സീനുകൾ ഉള്ള ഒരു സിനിമയിൽ ആദ്യ ദിവസം ഷൂട്ട് ചെയുന്നത് 97മത്തെ സീൻ ആണെങ്കിലും ശ്രീനീ അത് എഴുതി കൊടുക്കും. അത് ആർക്കും സാധിക്കില്ല
അതെ. ആർക്കും സാധിക്കാത്ത എന്നാൽ അത്രയും ലളിതമായി തിരക്കഥ ഉപയോഗിച്ച അതുല്യ പ്രതിഭ തന്നെ ആയിരുന്നു ശ്രീനിവാസൻ.
അദ്ദേഹം തന്നെ എഴുതിയ ഉദയനാണ് താരത്തിലെ വരികൾ ഒന്ന് മാറ്റിയെഴുതാം.
" ഓം സത്യജിത് റായെ നമഃ
ഓം സ്പിൽബർഗയാ നമഃ
പ്രിയദർശനായ നമഃ
കുറസോവ അരവിന്ദ ചാപ്ലിനായ ശ്രീനിവാസനായ നമഃ
Adieu Legend.!!