Sndp stoke on Trent-staffordshire

Sndp stoke on Trent-staffordshire Stafford , United kingdom (U.K)

SNDP സ്റ്റോക്ക് ഓൺ ട്രെൻ്റ് ശാഖാ കുടുംബങ്ങൾ ചേർന്നുള്ള വിഷു ഈസ്റ്റർ ആഘോഷം 2026ഏപ്രിൽ 25 വൈകിട്ട് 6 മുതൽ 10 വരെ നടക്കുന്ന...
24/03/2026

SNDP സ്റ്റോക്ക് ഓൺ ട്രെൻ്റ് ശാഖാ കുടുംബങ്ങൾ ചേർന്നുള്ള വിഷു ഈസ്റ്റർ ആഘോഷം 2026ഏപ്രിൽ 25 വൈകിട്ട് 6 മുതൽ 10 വരെ നടക്കുന്നു.ശാഖാ കുടുംബ അംഗങ്ങൾ പങ്കെടുക്കുന്ന കലാ സാംസ്കാരിക സായാഹ്നത്തിൽ വിവിധ കലാപരിപാടികൾ ഉണ്ടാകും .

22/03/2026

ശ്രീനാരായണഗുരു ദേവൻ ജ്ഞാനം കൊണ്ടും പ്രവർത്തി കൊണ്ടും ദൈവതുല്യൻ ആയി മാറിയ സാമൂഹ്യ പരിഷ്കർത്താവ്..🙏🙏

20/03/2026
14/02/2026

സ്നേഹാർദ്രമായ ജീവിതത്തിൽ ഒരുപാട് സ്നേഹം ഏറ്റുവാങ്ങിയ ഇടുക്കി ചപ്പാത്ത് സ്വദേശിയായ സനീഷിൻ്റെ ശരീരം മണ്ണോട് ചേർന്നു എങ്കിലും സനീഷ് പ്രീയ സുഹൃത്തുക്കൾക്കൊപ്പം മറക്കാത്ത മുഖമായി എന്നും ഉണ്ടാകും🙏

സ്റ്റോക്ക്  ഓൺ ട്രെൻ്റിൽ നിര്യാതനായ ഇടുക്കി മലനാട് യൂണിയനിൽ പെട്ട ചപ്പാത്ത് ശാഖ സ്വദേശിയായ സനീഷിന്(45) സ്റ്റോക്ക് മലയാളി...
09/02/2026

സ്റ്റോക്ക് ഓൺ ട്രെൻ്റിൽ നിര്യാതനായ ഇടുക്കി മലനാട് യൂണിയനിൽ പെട്ട ചപ്പാത്ത് ശാഖ സ്വദേശിയായ സനീഷിന്(45) സ്റ്റോക്ക് മലയാളി സമൂഹത്തിൻ്റ യാത്ര മൊഴി നൽകി.സനീഷിൻ്റെ നിശ്ചലമായ ശരീരം അവസാനമായി ഒരു നോക്ക് കാണാൻ എത്തിയ സനീഷിനെ അടുത്തറിയാവുന്നവർ തങ്ങളുടെ മനസിൽ തട്ടിയ ഹൃദ്യമായ സ്നേഹ ഓർമ്മകൾ വേദനയോടെ അനുസ്മരിച്ചു.
ഫെബ്രുവരി 14 വൈകിട്ട് 4 മണിക്ക്
നാട്ടിൽ സ്വവസതിയിലാണ് സംസ്കാരവും മരണാനന്തര ചടങ്ങുകളും നടക്കുക.
ലൈവ് സ്ട്രീമിംഗ് യൂട്യൂബ് ലിങ്ക് ശാഖയുടെ പേജിൽ അപ്‌ലോഡ് ചെയ്യും.
SNDP Youth Movement
Gurudarshan u.k

ഇടുക്കി സ്വദേശി ആയ സ്റ്റോക്കിൽ നിര്യാതനായ സനീഷിൻ്റെ മുഖം അവസാനമായി ഒരു നോക്ക് കാണാൻ നാളെ February 7 ന് ഉച്ചയ്ക്ക് ഒന്നു ...
06/02/2026

ഇടുക്കി സ്വദേശി ആയ സ്റ്റോക്കിൽ നിര്യാതനായ സനീഷിൻ്റെ മുഖം അവസാനമായി ഒരു നോക്ക് കാണാൻ നാളെ February 7 ന് ഉച്ചയ്ക്ക് ഒന്നു മുതൽ 4 വരെ സ്റ്റോക്ക് bradwell ഹാളിൽ പൊതുദർശനം ഉണ്ടാകും.

ജാതി- മത ചിന്തകൾക്കതീതമായി സ്നേഹം മാത്രം മനസിൽ സൂക്ഷിച്ച സനീഷിന് സ്നേഹാർദ്രമായ യാത്രാമൊഴി🙏
സ്റ്റോക്ക് എസ് എൻ ഡി പി ശാഖ
Gurudarshan u.k

Idukki

Stoke on Trent SNDP ശാഖാ കുടുംബ അംഗം ആയിരുന്ന ഇടുക്കി ചപ്പാത്ത് പുളിക്കൽ ബാലൻ്റെ മകൻ സനീഷ് (45 ) സ്വപ്നങ്ങൾ ബാക്കിയാക്കി...
28/01/2026

Stoke on Trent SNDP ശാഖാ കുടുംബ അംഗം ആയിരുന്ന ഇടുക്കി ചപ്പാത്ത് പുളിക്കൽ ബാലൻ്റെ മകൻ സനീഷ് (45 ) സ്വപ്നങ്ങൾ ബാക്കിയാക്കി യാത്രയായി.മികച്ച ഒരു സംഘാടകൻ മാതൃകയായ ഒരു വ്യക്തിത്വം കൂടിയായിരുന്നു സനീഷ്.ജാതിക്കും മതത്തിനും അപ്പുറമാണ് ഈ ജീവിതവും സൗഹൃദവും എന്ന് ഉൾക്കൊണ്ട് ജീവിച്ചവരിൽ ഒരാൾ ആയിരുന്നു സനീഷും.കുറച്ചു കാലമായി ചികിത്സയിൽ ആയിരുന്ന സനീഷിൻ്റെ കുടുംബത്തിൻ്റെ വേദനയിൽ ദുഃഖത്തിൽ ശാഖയും പങ്ക് ചേരുന്നു ഒരിക്കൽ മടങ്ങിയെ മതിയാകൂ എന്ന ഓർമ്മപ്പെടുത്തൽ ആണ് നമുക്ക് ചുറ്റും ഉള്ള പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപിരിയൽ.
സനീഷിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു...എസ് എൻ ഡി പി (യു.കെ) സ്റ്റോക്ക് ഓൺ ട്രെൻ്റ് Sndp Stoke ON Trent ശാഖയുടെ ആദരാഞ്ജലികൾ🙏

04/01/2026

Sndp stoke on Trent New year celebration January 3 ,2026🎊

Stoke on Trent SNDP Christmas ⛄ 🆕 Year Celebration on 2026 January 3 Saturday 5.30pm   to 10 pm
26/11/2025

Stoke on Trent SNDP Christmas ⛄ 🆕 Year Celebration on
2026 January 3 Saturday 5.30pm to 10 pm

അനന്തപുരിയുടെ മണ്ണിൽ ശാഖാനേതൃത്വ സംഗമം.എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിൽ നടന്നു വരുന്ന ശാഖാ നേതൃത്വ സംഗമങ്ങളുടെ ഭാഗമായി തിരു...
13/10/2025

അനന്തപുരിയുടെ മണ്ണിൽ ശാഖാനേതൃത്വ സംഗമം.

എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിൽ നടന്നു വരുന്ന ശാഖാ നേതൃത്വ സംഗമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി, കോവളം, PKSS, ഡോ.പൽപ്പു യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ശാഖാ നേതൃത്വ സംഗമം ഭാരവാഹികളിൽ ആവേശം നിറച്ചു. കഴക്കൂട്ടം അൽ സാജ് കൺവെൻഷനിൽ വച്ച് നടന്ന സംഗമത്തിൽ നാല് യൂണിയനുകളിലെ വിവിധ ശാഖായോഗങ്ങളിൽ നിന്നായി അയ്യായിരത്തോളം ഭാരവാഹികൾ ആണ് പങ്കെടുത്തത്.

എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി ശ്രീ. അരയാക്കണ്ടി സന്തോഷ് ഗുരുദേവ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ച് സംഘടനാ സന്ദേശം നൽകി ആരംഭിച്ച സംഗമത്തിൽ യോഗം വൈസ് പ്രസിഡൻ്റ് ശ്രീ. തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നൽകി.

ചെമ്പഴന്തി യൂണിയൻ സെക്രട്ടറി ശ്രീ. ഇടവക്കോട് രാജേഷ് സ്വാഗതം പറഞ്ഞ സംഗമത്തിന് യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷനായി തിരിതെളിയിച്ചു. അനന്തപുരിയുടെ മണ്ണിൽ ഇത്ര ഏറെ ഭാരവാഹികൾ ഒന്നിച്ച് ഒരെ വേദിയിൽ എത്തുന്ന സംഗമം എന്ന പ്രത്യേകത കൂടി ഈ മഹാസംഗമത്തിനുണ്ടായിരുരുന്നു.

പി കെ എസ് എസ് യൂണിയൻ പ്രസിഡന്റ് ശ്രീ ഡി പ്രേംരാജ് , ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രസിഡന്റ് ശ്രീ മഞ്ഞമല സുഭാഷ്,ഡോ പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ശ്രീ ഉപേന്ദ്രൻ പി,കോവളം യൂണിയൻ സെക്രട്ടറി ശ്രീ തോട്ടം പി കാർത്തികേയൻ,ഡോ പല്പു സ്മാരക സെക്രട്ടറി ശ്രീ അനീഷ് ദേവൻ,പി കെ എസ് എസ് യൂണിയൻ സെക്രട്ടറി ആലുവില അജിത്ത്,പ്രോഗ്രാം കോർഡിനേറ്ററും പന്തളം യൂണിയൻ പ്രസിഡന്റുമായ അഡ്വ സിനിൽ മുണ്ടപ്പള്ളി എന്നിവർ ആശംസകൾ നേർന്നു







Address

Stoke On Trent
Stoke-on-Trent

Website

Alerts

Be the first to know and let us send you an email when Sndp stoke on Trent-staffordshire posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share