Lineesh Kannur

Lineesh Kannur എന്റെ ചിന്തകൾ

28/08/2025

ആദ്യ അനുഭവം ആണ് ഇത്രയും സുന്ദരമായ ഒരു ഡ്രൈവിംഗ്. ടാർ ഇല്ലാത്ത വഴികളിലൂടെ ഇത്രയും ദൂരം Wales

03/12/2023

പ്രിയ സൗഹൃദങ്ങൾക്ക് മുന്നിൽ ഒരു കവിത കൂടി 🙏

കവിത: ഇനിയെന്ന്?
രചന: ലിനീഷ് കണ്ണൂർ...........................

ഇനിയെന്നു തീരുമീ പോർവിളി?
ഇനിയെന്ന് തീരുമീ തീമഴ?
ഒന്നുമേയറിയാത്ത പാവം കുരുന്നുകൾ
മരണത്തെ പുൽകുന്ന നാളുകൾ.

ആറടി മണ്ണിന്ന് ജന്മിയാവേണ്ടവർ
അതിരുകൾ തിരയുന്ന കാഴ്ചകൾ.
അഗ്നിവർഷം ചൊരിഞ്ഞാകാശസീമകൾ-
താണ്ടിപ്പറക്കുന്ന യന്ത്രപ്പറവകൾ.

ദൈവരാജ്യം വരാനെന്നുമടരാടി
വിഡ്ഢിവേഷം കെട്ടും മാനവക്കോലങ്ങൾ.
ഉയരുന്ന നിലവിളികൾ
പുകയുന്ന ഹൃദയങ്ങൾ
പുക തുപ്പി പകതീർക്കാൻ വെമ്പുന്ന ചെന്നായ്ക്കൾ.
പുകതിന്നു മരണത്തെ പുൽകുന്ന പൈതങ്ങൾ
പുകമറയ്ക്കുള്ളിലൊളിഞ്ഞിരുന്നട്ട-
ഹാസം മുഴക്കുന്നധികാരവർഗ്ഗങ്ങൾ.

പക ചീർത്ത മനസ്സുകൾ
പുക തുപ്പും കുഴലുകൾ
അഗ്നിഗോളങ്ങൾ വിഴുങ്ങുന്ന പകലുകൾ.
അന്നം കൊതിക്കുന്ന കുഞ്ഞിന്റെ
വായിലേക്കുന്നം പിടിക്കുന്ന
തോക്കിൻ കുഴലുകൾ.

ഇനിയെന്ന് തീരുമീ കൊലവിളി?
ഇരവുകളിലിടിമിന്നലായി പതിക്കുന്ന,
ഗർഭപാത്രങ്ങളിൽ ശൂലം തറയ്ക്കുന്ന,
വിദ്വേഷ, വിഭ്രാന്ത മത ചിന്ത നിറയുന്ന,
മഞ്ഞുമൂടുന്ന താഴ് വരയിലുഷ്ണം വിതയ്ക്കുന്ന,
ശാന്തി തീരങ്ങളിൽ അശാന്തിതൻ തിരമാലയാർത്തലച്ചെത്തുന്ന,
അരുണകിരണങ്ങൾ പോൽ രക്തം ചിതറുന്ന,
ചിതയിലമരുന്ന നന്മയുടെ,
നേരിന്റെ നിലവിളി.
ഇനിയെന്ന് തീരുമീ കൊലവിളി?

സിംഹാസനങ്ങൾ ഇളകാതിരിക്കുവാൻ
ശവംതീനി കഴുകരെ ചുറ്റും നിരത്തുന്നു.
കുഞ്ഞുസ്വപ്‌നങ്ങൾ തൻ പൂമോട്ടു വിരിയുന്ന
പൂവാടിമേലവർ രുധിരം നിറയ്ക്കുന്നു.
പൈതൃകമഹാവൃക്ഷ വേരുകൾ പിഴുതെടു-
ത്തവിടം ജഡങ്ങളാൽ മതിലുകൾ പണിയുന്നു.
കപടമോഹങ്ങൾ നിരത്തുന്നു, മറ്റൊരു സ്വർഗത്തിനായവർ തെരുവിൽ മരിക്കുന്നു.

ഇനിയെന്ന് പൂക്കുമീ നിറമുള്ള സന്ധ്യകൾ?
തെളിവാർന്ന ഹൃദയങ്ങൾ?
ചുണ്ടുകളിൽ നന്മയുടെ,
സ്നേഹം നിറച്ചൊരുമയുടെ
പുഞ്ചിരി വിടരുന്ന കാലം?
മാനവ സൗഹൃദപെരുമയുടെ കാലം.?
🙏

08/07/2023

ചെറുതാണെങ്കിലും സന്തോഷം നൽകുന്നതാണ്

18/06/2023

നുണ പറയുന്നവരെ തിരുത്താൻ കഴിയില്ല. കാരണം നുണയാണെന്ന് അറിഞ്ഞു കൊണ്ട് പറയുന്നതാണ്. അത് നുണയാണെന്നു അറിഞ്ഞു കൊണ്ട് തന്നെ നമ്മൾ അത് വിശ്വസിച്ചു എന്ന് ഭാവിക്കുക. പറയുന്നവർക്ക് ഒരു മനസ്സുഖം കിട്ടട്ടെ. ലോക സമസ്ത സുഖിനോ ഭവന്തു.

14/06/2023
എല്ലാവർഷവും പരിസ്ഥിതി ദിനത്തിൽ നട്ട തൈകൾവളർന്നിരുന്നെങ്കിൽ കേരളം മുഴുവൻ മരങ്ങൾ കൊണ്ട് നിറഞ്ഞേനെ... പരിസ്ഥിതി ദിനാശംസകൾ ന...
05/06/2023

എല്ലാവർഷവും പരിസ്ഥിതി ദിനത്തിൽ നട്ട തൈകൾ
വളർന്നിരുന്നെങ്കിൽ കേരളം മുഴുവൻ മരങ്ങൾ കൊണ്ട് നിറഞ്ഞേനെ... പരിസ്ഥിതി ദിനാശംസകൾ നേരുന്നു

03/06/2023

പോവുന്ന കാലത്ത് എത്രയും പെട്ടെന്ന് ഇറങ്ങാനും, ഇറങ്ങി കഴിഞ്ഞപ്പോൾ ഒന്നൂടെ പോവാനും കൊതിച്ചത്. .. അതാണെന്റെ വിദ്യാലയം

03/06/2023

ഇരുട്ട് വന്നപ്പോഴൊന്നും ഈ ലോകം അവസാനിച്ചിട്ടില്ല.... ക്ഷമയോടെ കാത്തിരുന്നവർക്ക് നല്ലൊരു പ്രഭാതം കാണാൻ സാധിച്ചിട്ടുമുണ്ട്. .. പ്രതീക്ഷ കൈവിടാതിരിക്കുക. .. ശുഭരാത്രി നേരുന്നു

30/05/2023

നിങ്ങളെ എപ്പോഴും പുകഴ്ത്തി സംസാരിക്കുന്ന സുഹൃത്തുക്കൾക്ക് എത്രമാത്രം ആത്മാർത്ഥത ഉണ്ടാവും എന്ന് ഒരിക്കലെങ്കിലും ചിന്തിക്കുക... അറിഞ്ഞോ അറിയാതെയോ നിങ്ങളെ കുഴിയിൽ ചാടിക്കാൻ അതൊക്കെ ധാരാളം.

Address

Portsmouth

Website

Alerts

Be the first to know and let us send you an email when Lineesh Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category