Mammoottil Creations

Mammoottil Creations Mammoottil Creations are new music � production company to promote music to the world and we based in London UK � 𝓜𝓪𝓶𝓶𝓸𝓸𝓽𝓽𝓲𝓵 𝓒𝓻𝓮𝓪𝓽𝓲𝓸𝓷𝓼

19/06/2026

https://www.facebook.com/share/v/1CZh6Fs6Az/

ചങ്ങനാശ്ശേരി UK 🇬🇧 സംഗമത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം !
ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ......
പ്രവാസികളായ ചങ്ങനാശ്ശേരിക്കാർ ആവേശത്തിൻ്റെ കൊടുമുടിയിൽ .....
#
#

1993 ൽ ആണ് യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദ്യമായിട്ട് ഷാരൂഖാൻ പ്രത്യക്ഷപ്പെടുന്നത്,👌 വില്ലൻ റോളിൽ ആയിരുന്നു തന്റെ അവതരണമെങ...
12/06/2026

1993 ൽ ആണ് യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദ്യമായിട്ട് ഷാരൂഖാൻ പ്രത്യക്ഷപ്പെടുന്നത്,👌 വില്ലൻ റോളിൽ ആയിരുന്നു തന്റെ അവതരണമെങ്കിലും , പിന്നീട് 1995 ൽ പുറത്തുവന്ന ദിൽവാലെ ദുൽഹനിയാലേ ജായങ്കേ എന്ന സിനിമയിലൂടെ ഷാരൂഖാൻ,കജോൾ ജോഡി ഇന്ത്യൻ സിനിമയുടെ പ്രണയ ദീപ്തമായി ചരിത്രത്തിൽ ഇടം പിടിക്കുക തന്നെ ചെയ്തു👌

യഷ്ചോപ്രയാണ് 1970 ൽ യഷ് രാജ് ഫിലിംസ് സ്ഥാപിക്കുന്നത്, എണ്ണം പറഞ്ഞ ഒട്ടേറെ ഹിറ്റുകൾ തന്നെ ഈ ബാനറിൽ ഇന്ത്യൻ പ്രേക്ഷക ലോകത്തിന് ലഭിച്ചു👌

1995 ൽ ആണ് ഇന്ത്യൻ സിനിമ ലോകത്ത് ഒരു അത്ഭുത സൃഷ്ടി പിറവി കൊണ്ടത്, ഷോലെ എന്ന ഇന്ത്യയിലെ എക്കാലത്തെയും മികച്ച സിനിമയ്ക്ക് ശേഷം, DDLJ എന്ന ഈ സിനിമ മുംബൈയിലെ മറാത്ത മന്ദിർ എന്ന 1000 സീറ്റുകളുള്ള തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നു. (20 Oct 1995..... To..... 2026 january) 60 കോടിയിൽ പരം ഈ തീയേറ്ററിൽ നിന്ന് മാത്രം സിനിമ കളക്റ്റ് ചെയ്തു🔥❤️

യഷ് ചോപ്രയുടെ മകൻ ആദിത്വ ചോപ്ര തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണിത്👌

ഷാറൂഖ്,കജോൾ ജോഡി ഇന്ത്യൻ ജനതയുടെ മനസ്സിന്റെ അകത്തളങ്ങളിലേക്ക് റെഡ് കാർപ്പറ്റിൽ റോസാദളങ്ങൾ നിറച്ച് നടന്നു കയറിയ പ്രണയ സിനിമ❤️...

പ്രണയ മന്ദിരം താജ് മഹൽ പോലെ പ്രണയിതാക്കളുടെ മനസ്സിന്റെ കോണുകളിൽ ഹിമാചലിൽ പെയ്തിറങ്ങുന്ന ബാഷ്പ കിരണമഞ്ഞുതുള്ളികൾ പോലെ നറു നൈർമല്യമായ് അവർ ഹൃദയത്തിൽ സൂക്ഷിക്കുന്ന സിനിമ👌

അമരീഷ് പുരിയുടെ അഭിനയമാണോ, ഷാരൂന്റെ നിഷ്കളങ്ക ചിരിയുടെ സൗന്ദര്യമാണോ, അതോ, കജോൾ ഇന്ത്യൻ ഡ്രിംഗേൾന്റെ വശ്യ സൗന്ദര്യം ആണോ, അതോ സിനിമയിലെ മാസ്മരിക സംഗീതമാണോ ഇതിൽ എന്താണ് പ്രേക്ഷകലക്ഷങ്ങളെ ഇന്ന് സിനിമയോട് അടുപ്പിക്കുന്നത് അവ്യക്തമാണ് കാരണം ഇതിന്റെയെല്ലാം ഒരു സംഷ്ഷിപ്ത രൂപം തന്നെയായിരുന്നു ഈ സിനിമ🔥

ദേശീയ അവാർഡ് ഉൾപ്പെടെ 10 ഓളം ഫിലിം ഫെയർ അവാർഡുകളാണ് ഈ സിനിമ വാരിക്കൂട്ടിയത്🔥

ബെസ്റ്റ് ഫിലിം, ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് ആക്ടർ, ബെസ്റ്റ് ആക്ട്രസ്, ബെസ്റ്റ് മെയിൽ സിങ്ങർ - ഉദീത്ത് (മെഹന്ദി ലഗാ കെ രക്ക്നാ)

ബെസ്റ്റ് സപ്പോർട്ടിങ്ങ് ആക്ട്രസ് - ഫരീദ ജലാൽ

ബസ്റ്റ് കൊമേഡിയൻ - അനുപം ഖേർ,

ഗാന രചന - അനുപം ഖേർ (തു ജേ ദേഖാ തോ )

ബെസ്റ്റ് തിരക്കഥ = ആദിത്യ ചോപ്ര

ബെസ്റ്റ് ഡയലോഗ് = ജാവേദ് സിദ്ധിഖി

എന്നിങ്ങനെയായിരുന്നു അവാർഡുകൾ.. ഒരുപക്ഷേ അവാർഡ് കമ്മിറ്റി അവാർഡുകൾ ഇത്ര വരെ നിർത്തിയത് ആയിരിക്കാം കാരണം🙏 അല്ലെങ്കിൽ അതും കടന്നുപോയിരിക്കാം ചിലപ്പോൾ😂

1001 Films you must see before you Die ൽ വരുന്ന 3 ഹിന്ദി സിനിമകളിൽ ഒന്ന് ഇതാണെന്ന് പറയപ്പെടുന്നു.. മറ്റ് രണ്ടെണ്ണം - മദർ ഇന്ത്യ (1957) അമിതാ ബി ന്റെ - ദീവാർ (1975)

അക്കാലങ്ങളിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാണിത്👌

ഹിന്ദി സിനിമകളിലൂടെ മനോഹരമായ മെലഡി ഗാനങ്ങൾ പ്രേക്ഷകലക്ഷങ്ങൾക്ക് സംഭാവന ചെയ്ത ജതിൻ - ലലിത് സഹോദരന്മാരാണ് ഈ സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്👌

7 ഓളം ഗാനങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത്.

ഗർ ആജാ പരദേശി = ഓ ഈ പാട്ടിൽ അമരീഷ് പുരി അഭിനയിക്കുകയല്ല ജീവിക്കുകയാണ്🔥🙏
ആലപിച്ചിരിക്കുന്നത് മാൻ പ്രീത് കൗർ & പമീല ചോപ്ര ( യഷ് രാജിന്റെ wife)

മേരെ ഖാമ്പോം മെ തൂ - ലതാജി❤️
എത്ര മനോഹരമായാണ് ലതാജി ഈ ഗാനമാലപിച്ചിരിക്കുന്നത്👌

സരാ സാ ജൂമ്ലൂ മെ- ആശാ,& അഭിജിത്ത്

തു ജേ ദേഖാ ത്തോ - കുമാർ സാനു, ലതാജി,👌

മെഹന്ദി ലഗാ ക്കെ രഖ്നാ- ഉദീത്ത്.
ഹോ ഗയാ ഹെ തുജ് ക്കോ - ലതാജി - ഉദീത്ത്🙏

ജതിൻ ലലിത് ടീംന്റെ ആദ്യ വർക്കാണ് യഷ് രാജിനൊപ്പം, അത് അവർ കത്തിച്ചു 🔥🔥എന്ന് തന്നെ വേണം കരുതുവാൻ, ആവനാഴി മുഴുവൻ എടുത്തു പ്രയോഗിച്ചു.. അത് ഇന്ത്യൻ ജനത കാലങ്ങളോളം ഏറ്റുപാടുന്നു ഇന്നും മുടങ്ങാതെ👌

പിൽക്കാലത്ത് ഷാരൂഖാന് ഒട്ടേറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച കരൺ ജോഹർ ഈ സിനിമയിൽ ഷാരൂഖാന്റെ ഫ്രണ്ട് ആയിട്ട് അഭിനയിച്ചതും ഈ സിനിമയുടെ ഒരു പ്രത്യേകതയാണ് 👌

ഷാരൂഖാന് മുന്നേ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തിരുന്ന നടൻ സൈഫലി ഖാൻ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് എന്തൊക്കെ കാരണങ്ങൾ കൊണ്ട് ആ പ്രൊജക്റ്റ് ഉപേക്ഷിക്കപ്പെട്ടുപോയി,പിന്നീടാണ് ഇത് ഷാരൂഖാനിലേക്ക് എത്തുന്നത്❤️

ഇന്ത്യൻ സിനിമ ലോകം കണ്ട എക്കാലത്തെയും മികച്ച നടി നടന്മാർ ഗായകർ സംഗീതസംവിധായകർ ടെക്നീഷ്യൻമാർ എന്നിവരെയെല്ലാം ഉൾപ്പെടുത്തി ഇത്തരം മനോഹരമായ ഒരു പ്രണയകാവ്യം ഇന്ത്യൻ ജനതയ്ക്ക് സമ്മാനിച്ച ആദ്യത്യ ചോപ്ര തന്നെയാണ് ഈ സിനിമയുടെ പ്രധാന താരം എന്ന് പറയാതെ വയ്യ,🙏👌❤️
(പ്രിയ താരം -റാണി മുഖർജിയാണ് ഇദ്ദേഹത്തിന്റെ സഹധർമ്മിണി )

ഈ സിനിമയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാമോ.. സിനിമ കണ്ട തീയ്യേറ്ററും👌

🇨‌@🇦‌🇳‌🇮‌🇱‌ 🇦‌🇯‌🇦‌🇳‌🇦‌ 🇦‌🇳‌🇬‌🇦‌🇲‌🇦‌🇱‌🇾‌

Image credit🙏

1977 ൽ ധരം വീർ എന്ന സിനിമയിലൂടെ child Artist ആയാണ് 🇧‌🇴‌🇧‌🇾‌ 🇩‌🇮‌🇴‌🇱‌ സിനിമാ ലോകത്തേക്ക് എത്തുന്നത്..പിന്നീട് 1995 ൽ ഇറങ്...
12/06/2026

1977 ൽ ധരം വീർ എന്ന സിനിമയിലൂടെ child Artist ആയാണ് 🇧‌🇴‌🇧‌🇾‌ 🇩‌🇮‌🇴‌🇱‌ സിനിമാ ലോകത്തേക്ക് എത്തുന്നത്..

പിന്നീട് 1995 ൽ ഇറങ്ങിയ BarSaat എന്ന സിനിമയിലൂടെ നായകനുമായി.. ആദ്യ സിനിമയിലൂടെ തന്നെ ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കിയാണ് ധർമ്മേന്ദ്രയുടെ ഇളയ മകന്റെ സിനിമാ പ്രവേശം..

മനോഹരഗാനങ്ങൾ നിറഞ സിനിമ👌 ഗാനങ്ങൾ എല്ലാം സർവ്വ കാല ഹിറ്റ്❤️

പിന്നിട് രണ്ട് വർഷത്തിന് ശേഷം ആണ് ബോളിവുഡ് ഇൻഡസ്ട്രിയെ ഒന്നായി ആടി ഉലപ്പിച്ച ഗുപ്ത് എന്ന സിനിമയുടെ വരവ്🔥🔥 Trimurti ഫിലിംസ് ബാനറിൽ 👌ഇന്ത്യ അടക്കം, വിദേശ Box office കളിൽ വരെ ആ തീ പടർത്തി 97 ൽ Gupt.. The hidden Truth🔥🔥
ബോബിയുടെ സാഹിൽ സിൻഹ യുവ നടൻമാർക്കിടയിൽ പുത്തൻ താരോദയം..🔥

യഹാം..വഹാം എന്ന ഗാനത്തിലൂടെ ബോബിയുടെ Entry യുവ ഹൃദയങ്ങളെ തീ പിടിപ്പിച്ചു.. ഇങ്ങനെ ഒരു മികച്ച Entry ഒരു പക്ഷേ hindi സിനിമയിൽ ഒരു നടന്നും ലഭിച്ചു കാണില്ല...

ദുനിയാ ഹസീനോം ക്കാ മേളാ... ഉദീത്ത് & സുനീതാ റാവു👌

Gupt.. Gupt... കവിത കൃഷ്ണമൂർത്തി, ഹേമ സർദേ സായി👌

മുശ്കിൽ ബഡാ യേ പ്യാർ... അൽക്കാ യാഗ്നിക്ക്, ഉദിത്ത്❤️

മേരെ ഹാബോം മെ...അൽക്ക, കുമാർ സാനു,

യേ പ്യാസി മുഹബത്ത്.... അൽക്ക👌

മേരെ സനo തുജ്ക്കോ... ഉദീത്ത്, സാദനാ സർഗം👌

ഇങ്ങനെ 6 ഓളം മനോഹര ഗാനങ്ങൾ ഗുപ്ത് ഇന്ത്യൻ യുവത്വത്തെ ത്രസിപ്പിക്കുവാൻ പടച്ചുവിട്ടു... വരികൾ ആനന്ദ് ബക്ഷി രചിച്ചു..(സിനിമയുടെ കഥയ്ക്ക് അനുസരിച്ച് തന്നെ യാണ് ഈ പക്കാ കൊമേഴ്സ്യൽ സിനിമയിൽ ഇദ്ദേഹം എഴുതിയിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട് ചില ഗാനങ്ങൾക്ക്.. അവസാനം വരെ വായിച്ചാൽ നിങ്ങൾക്ക് അത് ബോധ്യമാകും) മ്യൂസിക്ക് ചെയ്തത് മറ്റാരുമല്ല... The everlasting Hit maker കല്യാൺജിയുടെ മകൻ വിജൂഷാ❤️🔥ഫിലിം ഫെയർ അവാർഡ് ഇദ്ദേഹം ഇതിലൂടെ തൂക്കി👌 എന്നാ മെലഡിയാണ്.. ഇന്ത്യൻ സിനിമയിൽ ഗുപ്തിനെ പോലെ മ്യൂസിക്ക് കൊണ്ട് വമ്പൻ ഹിറ്റടിച്ച സിനിമകൾ ചുരുക്കം👌 Recording effect👌 ഒരു പക്ഷേ കാതലൻ ഉണ്ടാക്കാം...🙏

Tips ന്റെ മറ്റൊരു പൊൻ തൂവൻ👌

കജോൾ നെഗറ്റീവ് റോളിൽ എത്തി ഫിലിം ഫെയർ അവാർഡിന്റെ ചരിത്രത്തിൽ മികച്ച Negative റോളിനുള്ള അവാർഡ് നേടി..

ഒരു തരത്തിൽ പറഞാൽ നിറഞ്ഞ് നിന്ന ബോബിയേയും, മാദക സൗന്ദര്യവും, മികച്ച ഡാൻസുമായി നിറഞ്ഞു നിന്ന മനീഷ കൊയ് രാളെയെപ്പോലും നിഷ്പ്രഭമാക്കി കളഞ്ഞു സിനിമയിലുടനീളം കജോൾ👌

അവസാന സിനുകൾ അഭിനയം കജോൽ തീ 🔥🔥🔥 പടർത്തി Big Screen ൽ❤️

Best Editing ന് സംവിധായകൻ രാജീവ് റായ്ക്കും ഫിലിം ഫെയർ അവാർഡ് ലഭിച്ചു..

െ മൊത്തം 5 നോമിനേഷനും,3 അവാർഡുകളും ഈ സിനിമ കരസ്ഥമാക്കി 43 മത് ഫിലിം ഫെയർ അവാർഡിൽ👌

opening day യിൽ തന്നെ അക്കാലത്ത് 10 കോടി സിനിമ കളക്റ്റ് തു മൊത്തം 400 കോടിക്ക് മുകളിൽ ആയിരുന്നു അക്കാലത്ത് ഈ സിനിമയുടെ കളക്ഷൻ❤️
ബോബി ജയിൽ ചാടുന്ന സിനുകൾ എല്ലാം മത്സരിക്കുന്നത് ഹോളിവുഡ് ലെവലാണ്.. സാമ്യമായി പറയാൻ ഒരു പക്ഷേ മറ്റൊരു ഇന്ത്യൻ സിനിമയുണ്ടാകില്ല മരുന്നിന് പോലും...🔥🔥

പാട്ട് സിനുകൾ എല്ലാം അബോ🔥🔥🔥🔥🔥

ഫൈറ്റാണെങ്കിൽ പറയണോ ക്വിന്റൽ🔥🔥 Heavy👍

ഒരു പാട്ട് ഒരു ഫൈറ്റ്..
പാട്ട് എന്നാൽ എണ്ണം പറഞ്ഞ ഗാനങ്ങൾ🔥

മേരെ സനം മുജ് ക്കോ തേരീ കസം.. തുജ് ക്കേ ബിജട് ക്കേ മറ്ജായഗേ ഹം, കി മറ് നേ സെ പെഹലേ ജീലേ സരാ ഹാം..
അതെ അവനെ മരണത്തിന് പോലും വിട്ട് കൊടുക്കുവാൻ അവൾ ഒരുക്കമായിരുന്നില്ല🔥🔥

മനോഹരമായ ത്രികോണ പ്രണയ കഥ മികച്ച രീതിയിൽ തന്നെ രാജീവ് റായ് അവതരിപ്പിച്ചു👌

ഇതിലപ്പുറം മറ്റൊന്നുണ്ടാക്കില്ല...❤️

om puri👌

Background Score, ക്യാമറ, ലൊക്കേഷൻ, തിരക്കഥ എല്ലാം ഒന്നിനൊന്ന് മെച്ചം👌

Camera.. Asok മേത്ത👌

ബോളിവുഡ് ഇൻട്രസ്ട്രിയിലെ എക്കാലത്തെയും എണ്ണം പറഞ സിനിമ തന്നെ GUPT🔥

ഈ സിനിമയെക്കുറിച്ച് നിങ്ങൾക്ക് ഒട്ടേറെ പറയുവാനുണ്ടാകും.. എഴുതുക നല്ല കമന്റുകൾ നിങ്ങളുടെ പേരോടു കൂടി പ്രസിദ്ധികരിക്കുന്നതാണ്🙏 നല്ല എഴുത്തുകാർ ഉണ്ടാവട്ടെ👌

1992 ൽ ആണ് ഋഷി കപൂർ നായക വേഷത്തിൽ  ദീവാന എന്ന മ്യൂസിക്കൽ ഫിലിം വരുന്നത്, അനശ്വര നായിക ദിവ്യഭാരതി നായിക വേഷത്തിൽ.. ഷാറുഖ്...
12/06/2026

1992 ൽ ആണ് ഋഷി കപൂർ നായക വേഷത്തിൽ ദീവാന എന്ന മ്യൂസിക്കൽ ഫിലിം വരുന്നത്, അനശ്വര നായിക ദിവ്യഭാരതി നായിക വേഷത്തിൽ.. ഷാറുഖ് ഖാൻ ശക്തമായറോളിൽ വരുന്നു.🔥 താരചക്രവർത്തിയുടെ ഉദയം❤️.

അതിന് ശേഷം ആണ് ബോളിവുഡിൽ സാക്ഷാൽ ഷാറുഖിന്റെ വിളയാട്ടം🔥

ബോളിവുഡ് സിനിമാ ലോകം അടക്കിവാഴുവാൻ താര രാജാവിന്റെ യുഗ പിറവി.. കൊടും കാട്ടിന് നടുവിലൂടെ ഡ്രാക്കുള സിനിമയെ ഓർമ്മപെടുത്തുന്ന രീതിയിൽ കറുത്ത ഗൗൺ ധരിച്ച് കറുത്ത തൊപ്പിയുമിട്ട് കുതിരപ്പുറത്ത് പായുന്ന വ്യക്തിയുടെ helicopter shot വീഡിയോ... ഒരു തലമുറയ്ക്ക് മറക്കുവാൻ കഴിയില്ല ആ with BGM🔥🔥 അത് മറ്റാരുമായിരുന്നില്ല👌

BaaziGar (A Kiss before dying) ഇന്ത്യൻ ജനതയുടെ ഹൃദയം കവർന്ന King Khan jaadugar❤️🔥

Abbas Mastan 1993 വീനസ് മൂവീസിന്റെ ബാനറിൽ ഷാറുഖ്,കജോൾ, ശില്പ ഷെട്ടി എന്നിവയെ നായികാനായകൻമാരാക്കി അണിയിച്ചൊരുക്കിയ എവർ ലാസ്റ്റിങ്ങ് ഹിറ്റ് സിനിമ🔥🔥

ബോളിവുഡ് അടക്കി ഭരിയ്ക്കുവാൻ King Khan ന്റെ ഉദയത്തിന് സാക്ഷ്യം വഹിച്ച സിനിമ🔥🔥

ബാദ്ഷ എന്ന ഷാറുഖിന്റെ സിനിമയും ഇവർ തന്നെയാണ് സംവിധാനം ചെയ്തത്... മറ്റാർക്കും നൽകാതെ ബാസിഗറിലെ വേഷം ഷാറൂഖിന്റെ കൈകളിൽ തന്നെ സമർപ്പിക്കാൻ അവർ അർപ്പിച്ച വിശ്വാസം🔥🙏 അവർക്ക് തെറ്റിയില്ല എന്നത് പിന്നത്തെ ചരിത്രം.. ബോളിവുഡ് ഒന്നടങ്കം കണ്ട് മനസ്സിലാക്കിയ ചരിത്ര ഗാഥ എഴുതി ഷാറൂഖ്🔥

ക്യാരക്ടറിന്റെ നെഗറ്റിവ് ടച്ച് കാരണം സൽമാൻ ഖാൻ,അക്ഷയ്കുമാർ, അനിൽ കപൂർ, മുതലായ വമ്പൻമാർ നിരസിച്ച റോൾ ആണ് അവസാനം അതിന്റെ യഥാർത്ഥ സാരഥിയെ തന്നെ തേടിയെത്തിയത്👌 ഒരു പക്ഷേ ഇതോർത്ത് പിന്നീട് അവർ പരിതപിച്ചിരിക്കും തീർച്ച🙏

ഒന്നുമില്ലായ്മയിൽ നിൽക്കുന്ന വന്ന് ഇങ്ങനെ ഒരു റോൾ ലഭിച്ചാൽ പിന്നെ പറയണോ🔥

ബാദ്ഷ അമിതാഭ് വരെ പിന്നിൽ ആയി പോയി ഈ തേരോട്ടത്തിന് മുൻപിൽ.....

വയലാറിന്റെ.....ആരൊരാൾ എൻ കുതിരയെക്കെട്ടുവാൻ.. ആരൊരാൾ അതിൻ മാർഗ്ഗം മുടക്കുവാൻ.. അതുപോലെ അഴിച്ചുവിട്ട പോക്കു പോലെയായിപ്പോയി.. ബാസിഗറിലൂടെ ആ കുതിരയെ പായിച്ചു വന്ന നായകൻ.. എത്ര താരസിംഹാസനങ്ങൾ ചവിട്ടിമെതിച്ചാണ് ആ ചെറുപ്പക്കാരൻ കടന്ന് പോയത്..🔥

താരസിംഹാസനങ്ങൾ കാത്തിരുന്ന താരപുത്രൻമാർ ഒന്നൊന്നായി, ദൂരദർശനിൽ സർക്കസ് എന്ന പരമ്പരയിലൂടെ മാത്രം അഭിനയം കാഴ്ച വച്ച് ബോളിവുഡിലെത്തിയ ഈ പയ്യന്നു മുമ്പിൽ അരങ്ങൊഴിയുന്ന കാഴ്ചയ്ക്കാണ് ബാസിഗറിന് ശേഷം ബോളിവുഡ് സിനിമാ ലോകം സാക്ഷ്യം വഹിച്ചത്👌...

സാക്ഷാൽ അമിതാഭിന് പോലു പിന്നിലൊരു GoD Father ഉണ്ടായിരുന്നു..പക്ഷേ ഷാരുഖിന് പിന്നിൽ ആത്മവിശ്വാസം മാത്രം കൈ മുതൽ🔥

തന്റെ കണ്ണിലെ ലെൻസ് നഷ്ട്ടപെട്ട് അത് വീണ്ടെടുക്കാൻ ഷാറുഖ് നടത്തുന്ന മിനിട്ടുകൾ നേരത്തെ അഭിനയം മാത്രം മതി🔥 പ്രേക്ഷക ലക്ഷങ്ങൾ അന്നേ ഹൃദയത്തിൽ ചരിത്രമെഴുതി വച്ചു.. ബോളി വുഡിലെ King Khan ന്റെ പട്ടാഭിഷേകം.❤️.

ആരേയും അംബരപ്പിച്ച് കൊണ്ട് എട്ട് ഫിലിം ഫെയർ നോമിനേഷൻസ് ആണ് ഈ സിനിമയ്ക്ക് ലഭിച്ചത്..👌

Best Actor - Sharuk
Best Music Dir.- Anu Malik
Best Play back Singer- Kumar Sanu (yeh Kaali Kaali Angan❤️)
Best Script writer - Robin bhat.

അതിൽ 4 അവാർഡുകൾ Win ചെയ്തു❤️

മേംനെ പ്യാർ കിയ, ഹം ആപ് കെ ഹെ കോ ൻ മുതലായ ഹിറ്റ് സിനിമകളുടെ സംഗീത രചിയിതാവ് ദേവ് കോഹ്ലിയാണ് ഈ സിനിമയിലെ yeh Kali എന്ന ഗാന രചിയിതാവ്👌 2023 ൽ ഇദ്ദേഹം നമ്മെ വിട്ടകന്നു🙏

ചു പാനാ ഭീ നഹീ ആത്താ... വിനോദ് റാത്തോട്.👌 പങ്കജ് ഉദാസ്👌

കിത്താബേം ബഹുത്ത് - ആഷ, വിനോദ്

ബാസിഗർ ഒ ബാസിഗർ -🖊️ നവാബ് അസ്രു👌 - കുമാർ സാനു, അൽക്ക യാഗ്നിക്ക്👌

യേ കാലി - കാലി = കുമാർ സാനു👌

ഇങ്ങനെ ഒരു കാലഘട്ടം ഏറ്റു പാടിയ മനോഹര ഗാനങ്ങൾ ഉൾക്കൊണ്ട സിനിമ🔥

പലർക്കും ഈ സിനിമ മനോഹരമായ ഒരു ഓർമ്മയായിരിക്കും👌

പ്രിയ സോണി തെക്കുംമുറിയിൽ അച്ഛന് വിട !!!🌹🌹🌹മാമ്മൂട് ലൂർദ്മാതാ ദേവാലയത്തിൽ സേവനം അനുഷ്ഠിച്ചുള്ള വൈദികരിൽ വെച്ച് വളരെ പ്രശ...
06/06/2026

പ്രിയ സോണി തെക്കുംമുറിയിൽ അച്ഛന് വിട !!!🌹🌹🌹

മാമ്മൂട് ലൂർദ്മാതാ ദേവാലയത്തിൽ സേവനം അനുഷ്ഠിച്ചുള്ള വൈദികരിൽ വെച്ച് വളരെ പ്രശസ്തനും, ശക്തനും,കർമ്മനിരതനുമായ ഒരു വൈദികനായിരുന്നു സോണി തെക്കുംമുറിയിൽ അച്ഛൻ.കുട്ടനാട് ചേന്നംകരിക്കാരനായ അച്ഛൻ, ചങ്ങനാശേരി അതിരൂപതയുടെ വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അച്ഛൻ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള നാനാജാതി മതസ്ഥരുമായി നല്ലൊരു ബന്ധം നിലനിർത്തിയിരുന്നു. 2018 ൽ ഫ്രാൻസിലെ ലൂർദിലെ ദേവാലയത്തിന്റെ അതേ മാതൃകയിൽ മാമ്മൂട്ടിൽ “ഭാരതത്തിലെ ലൂർദ്” എന്ന് നാമകരണം ചെയ്തു മനോഹരമായ ദേവാലയം പണികഴിപ്പിക്കുകയുണ്ടായി. 2019 ൽ ഞാൻ ഫാ.ഷാജി തുമ്പേചിറയിൽ അച്ഛനും പീറ്റർ ചേരാനല്ലൂരും ചേർന്ന് ആദ്യമായി ചെയ്ത “മദർ ഓഫ് ഗോഡ്” എന്ന ഞാൻ രണ്ടാമതായി നിർമ്മിച്ച ആൽബത്തിന്റെ പ്രകാശനകർമ്മം അന്തരിച്ച സോണി അച്ഛന്റെ താല്പര്യപ്രകാരം മാമ്മൂട് ലൂർദ് മാതാവിന്റെ തിരുനാൾ പ്രദക്ഷിണ ദിനത്തിൽ മാമ്മൂട് കവലയിലെ കുരിശടിയിൽ വെച്ച് പീറ്റർ ചേരാനല്ലൂരിന്റെയും,സുനിൽ കൈതാരത്തിന്റെയും സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട സോണി അച്ഛൻ നിർവഹിക്കുകയുണ്ടായി.അച്ഛന്റെ പെട്ടെന്നുള്ള വേർപാട് വളരെ വേദനാ ജനകവും, അവിശ്വസനീയമായ വാർത്തയുമായിരുന്നു.അച്ഛന്റെ ഓർമ്മകൾ എന്നും നമ്മുടെ ഹൃദയത്തിൽ ഉണ്ടാകും. സഭയ്ക്ക് നല്ലൊരു ധീരനായ വൈദികനെയാണ് നഷ്ടമായത്. മാമ്മൂട് ഇടവകയ്ക്ക് ഒരിക്കലും മറക്കാനാവാത്ത വൈദികനാണ് ബഹുമാനപ്പെട്ട സോണി അച്ഛൻ.ഇടവകാംഗങ്ങളുടെ ഹൃദയത്തിൽ എന്നും അച്ഛന് വലിയൊരു സ്ഥാനം എന്നും ഉണ്ടാകും എന്നതിൽ സംശയമില്ല. അച്ഛനുമായി എനിക്കും നല്ലൊരു ആത്മബന്ധം ഉണ്ടായിരുന്നു.മാമ്മൂടിന്റെ വികസനം അച്ഛന്റെ ലക്ഷ്യമായിരുന്നു. അച്ഛൻ എന്നും പറയുമായിരുന്നു മാമ്മൂട് പള്ളി പണി പൂർത്തിയാകുന്നതോടെ മാമ്മൂടിന് നല്ലൊരു വികസനമുണ്ടാകുമെന്നു. അച്ഛന്റെ പെട്ടെന്നുള്ള വിയോഗത്തിൽ പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ 🌺🌹

സാബു ചുണ്ടക്കാട്ടില്‍ ചെയര്‍മാന്‍; ജോമോന്‍ മാമൂട്ടില്‍ ജനറല്‍ കണ്‍വീനര്‍; രശ്മി പ്രകാശ് ഇവന്റ് ഡയറക്ടര്‍; ബിഎംസിഎഫ് ചാരി...
22/03/2026

സാബു ചുണ്ടക്കാട്ടില്‍ ചെയര്‍മാന്‍; ജോമോന്‍ മാമൂട്ടില്‍ ജനറല്‍ കണ്‍വീനര്‍; രശ്മി പ്രകാശ് ഇവന്റ് ഡയറക്ടര്‍; ബിഎംസിഎഫ് ചാരിറ്റി ഗാലാ നൈറ്റില്‍ കൈകോര്‍ത്ത് ബെഡ്ഫോര്‍ഡ് മാസ്റ്റണ്‍ കേരള അസോസിയേഷന്‍; ചുക്കാന്‍ പിടിച്ച് യൂജിന്‍ തോമസും സംഘവും..

സാബു ചുണ്ടക്കാട്ടില്‍ ചെയര്‍മാന്‍; ജോമോന്‍ മാമൂട്ടില്‍ ജനറല്‍ കണ്‍വീനര്‍; രശ്മി പ്രകാശ് ഇവന്റ് ഡയറക്ടര്‍; ബിഎ....

Happy 50th Birthday, Jomon! 🎂🎉Fifty years of making the world a brighter place – your kindness, passion and amazing spir...
21/01/2026

Happy 50th Birthday, Jomon! 🎂🎉

Fifty years of making the world a brighter place – your kindness, passion and amazing spirit have touched so many lives. From all the memories we've shared to the dreams you're still chasing, every chapter of your journey has been incredible to witness. Here's to celebrating you today and to all the fantastic adventures, laughter and blessings that lie ahead in this exciting new decade!

Wishing you nothing but good health, endless joy and everything your heart desires!🎊🎉

Address

Mammoottil Creations Pvt Ltd
Bedford
MK420RW

Alerts

Be the first to know and let us send you an email when Mammoottil Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share