13/08/2026
ഷാജി ജോൺ
"നേരോടെ...നിർഭയം... സുതാര്യം... സത്യസന്ധത..."
മുകളിലെ വാക്കുകൾ ഇദ്ദേഹത്തെ കുറിച്ച് ആലങ്കാരികമല്ല; മറിച്ച് കഴിഞ്ഞ വർഷങ്ങളായി ഇന്ത്യൻ അസോസിയേഷൻ മെമ്പർമാർ അനുഭവിച്ചതും, നേരിട്ടതുമായ യഥാർത്ഥ്യമാണ്.
കഴിഞ്ഞ 25 വർഷമായി ഇന്ത്യൻ അസോസിയേഷനുമായി ചേർന്ന് പ്രവർത്തിച്ച് വരുന്നു. 2014 -2016ൽ ഓഡിറ്ററായും, 2018-2020, 2020-2021 ൽ ജോ.ട്രഷററായും, 2023 മുതലുള്ള ഇപ്പോഴത്തെ കമ്മിറ്റിയിൽ ട്രഷററായും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കോവിഡ് കാലത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും, ബഹുരാഷ്ട കുത്തക കമ്പനികൾ വരെ ജീവനക്കാരെ പിരിച്ചു വിടുകയും, തസ്തികകൾ റദ്ധാക്കുകയും ചെയ്ത സാഹചര്യത്തിൽ അസോസിയേഷൻ്റേയും അനുബന്ധ സ്ഥാപനങ്ങളിലേയും ഒരു സ്റ്റാഫിനെ പോലും പിരിച്ചുവിടാതെ , ദീർഘകാല അവധിക്ക് നാട്ടിൽ പോയവർക്കും പോലും ചെറിയ അലവൻസ് നൽകി അവരെ ചേർത്ത് നിർത്താൻ ഇദ്ദേഹത്തിൻ്റെ സാമ്പത്തിക മേഖലയിലുള്ള അനുഭവ ജ്ഞാനവും പരിചയത്താലും സാധിച്ചു.കഴിഞ്ഞ രണ്ട് വർഷക്കാലം പാലിച്ച കൃത്യമായ സാമ്പത്തിക അച്ചടക്കത്തിൻ്റെ ഫലമായി, മെമ്പർമാരുടെ വാളണ്ടിയർ അലവൻസും , മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ നൽകുവാനും, IAS / അനുബന്ധ സ്ഥാപനങ്ങളുടെ കരുതൽ ധനമായ ഫിക്സഡ് ഡിപ്പോസിറ്റ് ഉയർത്തുവാനും സാധിച്ചു എന്നുള്ളതും ഇദ്ദേഹത്തിൻ്റെ പ്രവർത്തന മികവാണ്.
സമൂഹിക, സംസ്‌കാരിക, ജീവ കാര്യണ്യ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമാണ്. NRI ഫ്രണ്ട്‌സ് ഫോറം, ഷാർജ മാർത്തോമ ഇടവകയിൽ ഓഡിറ്ററായും , യുവജനസംഖ്യം സെക്രട്ടറി, സഭയുടെ ഭദ്രാസന അസംബ്ളി മെമ്പർ മുതലായ നേത്യത്വപരമായ പദവികൾ വഹിച്ചിട്ടുണ്ട്.
ഫിനാൻസിൽ മാസ്റ്റർ ബിരുദവും, MBA ബിരുദധാരിയുമാണ്. പരമ്പരാഗത കോൺഗ്രസ് കുടുംബത്തിൽ ജനിച്ചു വളർന്ന ഷാജി ജോൺ ആലപ്പുഴ ജില്ലയിൽ മാവേലിക്കര സ്വദേശിയാണ്.
Secular Democratic Front IN
Indian Association Sharjah
Nrifriends Sharjah