Dubai KMCC Udma Mandalam Official

Dubai KMCC Udma Mandalam Official Kerala Muslim Cultural center KMCC is an Volunteer Organization of Kerala expatriates in the UAE

ഇന്ന് വിവാഹിതനാകുന്ന ദുബായ് KMCC ഉദുമ മണ്ഡലം വർക്കിംഗ് കമ്മിറ്റി അംഗവും ഉദുമ പഞ്ചായത്ത് ഓർഗനൈസിംഗ്‌ സെക്രട്ടറിയും ആയ അബ്...
16/08/2026

ഇന്ന് വിവാഹിതനാകുന്ന ദുബായ് KMCC ഉദുമ മണ്ഡലം വർക്കിംഗ് കമ്മിറ്റി അംഗവും ഉദുമ പഞ്ചായത്ത് ഓർഗനൈസിംഗ്‌ സെക്രട്ടറിയും ആയ അബ്ദു മുല്ലച്ചേരിക്ക് മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാ ജനറൽ സെക്രട്ടറി ടി ആർ ഹനീഫ്‌ സാഹിബും മണ്ഡലം ജനറൽ സെക്രട്ടറി ഹനീഫ്‌‌ കട്ടക്കാലും ചേർന്ന് കൈമാറുന്നു..!

23/07/2026
01/07/2026

കാരുണ്യത്തിന് അതിരുകളില്ല; ആലപ്പുഴ സ്വദേശികളായ കുടുംബത്തിന് തണലൊരുക്കി ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി

​പ്രവാസലോകത്ത് കടുത്ത പ്രതിസന്ധിയിലായ ആലപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിന് (ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും) തണലൊരുക്കാൻ ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിക്ക് സാധിച്ചു.

​താമസിക്കാൻ ഇടമില്ലാതെയും ഭക്ഷണത്തിന് പ്രയാസപ്പെട്ടും കഴിഞ്ഞിരുന്ന ഇവരുടെ അവസ്ഥ, ഡോക്ടർ അഹ്‌സനി ഞങ്ങളുടെ ഒരു സഹപ്രവർത്തകൻ മുഖേന അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ മണ്ഡലം ഭാരവാഹികൾ ഇടപെട്ട് കുടുംബത്തെ കണ്ടെത്തുകയും, അവർക്കാവശ്യമായ ഭക്ഷണവും സുരക്ഷിതമായ താമസസ്ഥലവും സൗകര്യപ്പെടുത്തി നൽകുകയും ചെയ്തു.

​ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ നിമിത്തമായ ഡോക്ടർ അഹ്‌സനിക്കും, സമയബന്ധിതമായി രംഗത്തിറങ്ങിയ മുഴുവൻ സഹപ്രവർത്തകർക്കും നന്ദി.

​ദുബായ് കെ.എം.സി.സി
ഉദുമ മണ്ഡലം കമ്മിറ്റി

പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ
26/05/2026

പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ

പുതിയ സാരഥി, പുതിയ പ്രതീക്ഷകൾ!✌️​കേരളത്തിന്റെ മു ഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന പ്രിയ നേതാവ് വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ...
14/05/2026

പുതിയ സാരഥി, പുതിയ പ്രതീക്ഷകൾ!✌️

​കേരളത്തിന്റെ മു ഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന പ്രിയ നേതാവ് വി.ഡി. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

​ജനലക്ഷങ്ങളുടെ പ്രതീക്ഷകൾക്ക് കരുത്തായി, സംസ്ഥാനത്തിന്റെ വികസനത്തിനും സമൃദ്ധിക്കുമായി മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒത്തൊരുമയോടെ, പുതിയൊരു കേരളത്തിനായി നമുക്ക് കൈകോർക്കാം.

​അഭിനന്ദനങ്ങളോടെ,
ദുബായ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി.

05/05/2026

ഉദുമ തൂക്കി🔥

"ഉദുമയുടെ മണ്ണിൽ യുഡിഎഫിന്റെ വിജയക്കൊടി പാറിച്ചപ്പോൾ, ഇങ്ങ് ദുബായിലും ആഘോഷപ്പൂരമായി 💚

ദുബായ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആവേശകരമായ വിജയാഘോഷം."

ദുബായ് കെഎംസിസി ഉദുമ മണ്ഡലം പ്രസിഡണ്ട് റഫീഖ് മാങ്ങാട് സാഹിബ് നമ്മുടെ സ്ഥാനാർത്ഥി കെ നീലകണ്ഠന്‌ വേണ്ടി നാട്ടിലെത്തിയ ഉടനെ...
05/04/2026

ദുബായ് കെഎംസിസി ഉദുമ മണ്ഡലം പ്രസിഡണ്ട് റഫീഖ് മാങ്ങാട് സാഹിബ് നമ്മുടെ സ്ഥാനാർത്ഥി കെ നീലകണ്ഠന്‌ വേണ്ടി നാട്ടിലെത്തിയ ഉടനെ തന്നെ ഇലക്ഷൻ ഫീൽഡ് വർക്കിൽ സജീവമായി

TEAM UDF🔥

04/04/2026

"ലക്ഷ്യം ഉദുമയുടെ വിജയം. ✌️

​ഉദുമയുടെ ജനനായകൻ *കെ. നീലകണ്ഠന്റെ* വിജയമുറപ്പിക്കാൻ, പ്രവാസത്തിന്റെ കർമ്മഭൂമിയിൽ നിന്നും പോരാട്ടവീര്യവുമായി ദുബായ് കെഎംസിസി ഉദുമ മണ്ഡലം പ്രസിഡണ്ട് പ്രിയപ്പെട്ട *റഫീഖ് മാങ്ങാട്* നാട്ടിലേക്ക് പുറപ്പെടുന്നു. ✈️

ഓരോ വോട്ടും നീലകണ്ഠനായി... ഓരോ ചുവടും ഉദുമയുടെ വികസനത്തിനായി. 💚✌️"

ദുബൈ കെ.എം.സി.സി വെൽഫെയർ ക്യാമ്പയിൻ 'ഹം സഫർ' വിജയകരമായി പൂർത്തീകരിച്ചതിന്  ദുബൈ  കെഎംസിസി പള്ളിക്കര , ഉദുമ ,  ചെമ്മനാട് ...
29/03/2026

ദുബൈ കെ.എം.സി.സി വെൽഫെയർ ക്യാമ്പയിൻ 'ഹം സഫർ' വിജയകരമായി പൂർത്തീകരിച്ചതിന് ദുബൈ കെഎംസിസി പള്ളിക്കര , ഉദുമ , ചെമ്മനാട് , പുല്ലൂർ പെരിയ പഞ്ചായത്ത് കമ്മിറ്റികളെ ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി അനുമോദിച്ചു

ദുബൈ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹംസ തൊട്ടി, ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മയിൽ നാലാം വാതുക്കൽ , സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം റാഫി പള്ളിപ്പുറം എന്നിവർ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരങ്ങൾ കൈമാറി

ദുബൈ കെ.എം.സി.സി വെൽഫെയർ ക്യാമ്പയിൻ 'ഹം സഫർ' വിജയകരമായി പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ വെൽഫെയർ സ്കീം കാസർകോട് ജില്...
29/03/2026

ദുബൈ കെ.എം.സി.സി വെൽഫെയർ ക്യാമ്പയിൻ 'ഹം സഫർ' വിജയകരമായി പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ വെൽഫെയർ സ്കീം കാസർകോട് ജില്ലാ ചെയർമാൻ ഇസ്മായിൽ നാലാംവാതുക്കലിനെയും, ഉദുമ മണ്ഡലം കോർഡിനേറ്റർ ഹാഷിം മഠത്തിലിനെയും ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി ആദരിച്ചു.

ദുബൈ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹംസ തൊട്ടി, ജില്ലാ പ്രസിഡന്റ് ഹനീഫ് ടി.ആർ എന്നിവർ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരങ്ങൾ കൈമാറി

Address

Dubai

Website

Alerts

Be the first to know and let us send you an email when Dubai KMCC Udma Mandalam Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share