INCAS Rasalkhaimah

INCAS Rasalkhaimah I am working on an Indian National Congress to support my party

04/12/2022
02/08/2022

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നുവെന്ന നേട്ടം ഇനി പ്രിയപ്പെട്ട ഉമ്മൻചാണ്ടിയ്ക്ക് സ്വന്തം. സഭയിൽ 18728 ദിവസങ്ങൾ പിന്നിട്ട് യാത്ര തുടരുന്ന അദ്ദേഹത്തിന് സ്നേഹാഭിവാദ്യങ്ങൾ.

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളാണ് അദ്ദേഹം. സമാനതകളില്ലാത്ത വികസന മുന്നേറ്റം കൊണ്ട് കേരളത്തിൻ്റെ മുഖം മാറ്റിയ ഉമ്മൻചാണ്ടിയുടെ ഭരണം നാടിൻ്റെ സുവർണ്ണ കാലഘട്ടമായി ചരിത്രത്തിലുണ്ടാകും.
സമസ്ത മേഖലകളും തകർത്തെറിഞ്ഞ് കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ച പിണറായി സർക്കാരിനെ കാണുമ്പോളാണ് ഉമ്മൻ ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നത്.

കൊച്ചിൻ മെട്രോ, കണ്ണൂർ എയർപോർട്ട് , വിഴിഞ്ഞം തുറമുഖം, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ ,ശ്രുതി തരംഗം, കാരുണ്യ ,പുതിയ റോഡുകൾ ,നൂറിലേറെ വലിയ പാലങ്ങൾ, വർദ്ധിപ്പിക്കുകയും ഒരിക്കൽ പോലും മുടങ്ങാതെ കൊടുക്കുകയും ചെയ്ത ക്ഷേമപെൻഷനുകൾ , 4 ലക്ഷത്തിലേറെ വീടുകൾ, പുതിയ സ്കൂളുകൾ - കോളേജുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് ചരിത്രത്തിൽ സുവർണ്ണ ലിപികളിലെഴുതിച്ചേർത്ത പേരാണ് ശ്രീ.ഉമ്മൻചാണ്ടിയുടേത്.

ആധുനിക കേരളത്തിൻ്റെ ശില്പിയെന്ന് നിസ്സംശയം പറയാവുന്ന പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന് ഒരിക്കൽക്കൂടി ആശംസകൾ.

Address

Dubai

Website

Alerts

Be the first to know and let us send you an email when INCAS Rasalkhaimah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category