09/06/2026
ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം നാച്ചുറൽ ഗാല 2026 ശ്രദ്ധേയമായി
ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് -മുൻസിപ്പൽ തല എക്സിക്യൂട്ടീവ് ആന്റ് ഫാമിലി മീറ്റ് നാച്ചുറൽ ഗാല-2026 വിപുലമായ ജനപങ്കാളിത്തത്തോടെ അജ്മാനിൽ വെച്ച് നടന്നു
എക്സിക്യൂട്ടീവ് മെമ്പർമാരും,കുടുംബാംഗങ്ങളെയും ,കുട്ടികളെയും ഒരുമിപ്പിച്ച് സൗഹൃദവും സഹോദര്യവും ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വിവിധ കലാ-കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ പ്രത്യേക ഇനങ്ങളും ഇഷൽ സന്ധ്യയും പരിപാടിക്ക് മാറ്റുകൂട്ടി. മത്സരങ്ങളിൽ വിജയികളുമായവർക്ക് ട്രോഫികൾ നൽകി ആദരിച്ചു
റെഡ് ടീം ഓവറോൾ ചാമ്പ്യൻമാരും
ടീം ഗ്രീൻ രണ്ടാം സ്ഥാനവും ടീം ബ്ലു മൂന്നാം സ്ഥാനവും കരസ്തമാക്കി
കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഈത്തപ്പഴ ചലഞ്ചിൽ ഒന്നും രണ്ട് മൂന്ന് സ്ഥാനം കൈവരിച്ച പഞ്ചായത്ത് , മുൻസിപ്പൽ കമ്മിറ്റികൾക്ക് സർട്ടിഫിക്കേറ്റ് നൽകി ആദരിച്ചു
ചടങ്ങിൽ കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് ഇസ്മായീൽ എറയസ്സൻ അധ്യക്ഷത വഹിച്ചു ,മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കാലൊടി ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഷീദ് കിഴിശേരി മുഘ്യമാഥിതിയായി പങ്കെടുത്തു
നൗഫൽ വേങ്ങര , സിവി അഷ്‌റഫ്, സക്കീർ പാലത്തിങ്ങൽ, ലത്തീഫ് തെക്കെഞ്ചേരി, മുജീബ് കോട്ടക്കൽ, ഫക്രുദീൻ എ പി, മുബഷിറ മുസ്തഫ എന്നിവർ സംസാരിച്ചു
അവാർഡ് ഗാലയിൽ യുഎയിലെ സ്കൂൾ, മദ്രസ്സയിൽ നിന്നും ഉന്നത വിജയം നേടിയവരെ ആദരിച്ചു
ചുട്ടു പൊള്ളുന്ന ചൂടിൽ പ്രവാസി കുടുംബങ്ങൾക്ക് സന്തോഷത്തിന്റെയും, സൗഹൃദത്തിന്റെയും ആനന്ദത്തിന്റെയും വേദിയായി മാറി. കണക്ട്, റീലാക്സ്, സിലിബ്രേറ്റ് എന്ന സന്ദേശം യാഥാർത്ഥ്യമാക്കി മാറ്റിയ നാച്ചുറൽ ഗാലയിൽ പങ്കെടുത്തവരുടെ മനസ്സിൽ മധുരസ്മരണകൾ സമ്മാനിച്ച വിവിധ മത്സരങ്ങൾക്ക് മണ്ഡലം ഭാരവാഹികളായ അബൂബക്കർ തലകാപ്പ് ,അലി കോട്ടക്കൽ, റഷീദ് കാട്ടിപ്പരുത്തി, ഷരീഫ് പിവി കരേക്കാട്, റഫീഖ് പൊന്മള, സൈദ് വരിക്കോട്ടിൽ, കെ കെ റാഷിദ്, സി കെ മുസ്തഫ, അഷ്‌റഫ് എടയൂർ, റസാഖ് വളാഞ്ചേരി, വനിതാ ഭാരവാഹികളായ ലുലു വിപി, നാജിയ ടീച്ചർ, ഫെബിന് റിയാസ് ,ഷാദിയ ബീവി തുടങ്ങി വനിതാവിങ്, പഞ്ചായത് മുൻസിപ്പൽ ഭാരവാഹികൾ എന്നിവർ നേതൃത്വo നൽകി
ജനറൽ സെക്രട്ടറി പിടി അഷ്‌റഫ് സ്വാഗതവും ട്രഷർ. അസീസ് വേളേരി നന്ദിയും പറഞ്ഞു