07/09/2026
UAE ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 'ഓർമ' സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ന് 1001 അംഗ സംഘാടക സമിതി നിലവിൽ വന്നു. ദുബായ്, ഖിസൈസിലുള്ള ഹുദൈബിയ സ്കൂളിൽ സെപ്റ്റംബർ 6 ഞായറാഴ്ച നടന്ന വിപുലമായ സ്വാഗതസംഘരൂപീകരണയോഗം ലോക കേരളസഭാംഗം എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏതു പ്രതിസന്ധികാലത്തെയും കൂട്ടായ്മയുടെ കരുത്തുകൊണ്ട് മറികടക്കുന്ന സംവിധാനമാണ് ഓർമ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓർമയുടെ അഞ്ചു മേഖലകളിൽ നിന്നുള്ള അംഗങ്ങളടക്കം സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നായി 1000 ലേറെ പേർ പങ്കെടുത്ത യോഗത്തിൽ 201 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും ചുമതലക്കാരെയും തെരെഞ്ഞെടുത്തു. ജനറൽ കൺവീനറായി ഓർമ മുൻ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, ജോയിന്റ് കൺവീനർമാരായി അരുൺ കെ വി, ഫിറോസിയ ദിലിഫ്റഹ്മാൻ, എന്നിവർ പ്രവർത്തിക്കും. രക്ഷാധികാരിയായി ലോക കേരളസഭാംഗം എൻ കെ കുഞ്ഞഹമ്മദ്, ചെയർമാനായി ഓ വി മുസ്തഫ, വൈസ് ചെയർമാന്മാരായി റഷീദ് മട്ടന്നൂർ, സജീവൻ KV, ശശികുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആയി അനീഷ് മണ്ണാർക്കാട്, പരസ്യ കമ്മിറ്റി കൺവീനർ: റിയാസ് സി കെ, പ്രചരണ കമ്മിറ്റി കൺവീനർ ആയി അക്ബർ അലി, മീഡിയ കമ്മിറ്റി കൺവീനർ ആയി ദിലീപ് സി എൻ എൻ എന്നിവരെയും തീരുമാനിച്ചു. ദുബായ് ഖുസൈസിലെ അമിറ്റി സ്കൂൾ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ സാംസ്കാരികോത്സവത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രശസ്ത ഗായകരായ ജ്യോത്സ്ന, സയനോര ഫിലിപ്, അരവിന്ദ് വേണുഗോപാൽ, പുഷ്പാവതി എന്നിങ്ങനെ കേരളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രശസ്തർ ഈ രണ്ടു ദിവസങ്ങളിലായി കേരളോത്സവ വേദികളിൽ എത്തിച്ചേരും. ഓർമ സെക്രട്ടറി അക്ബർ അലി സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടിയിൽ ഓർമ പ്രസിഡന്റ് അംബുജാക്ഷൻ അധ്യക്ഷനായി. റഷിദ് മട്ടന്നൂർ, അബ്ദുൾ .... , ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ, ട്രഷറർ സാദിഖ്, ജോയിന്റ് ട്രഷറർ സുൽഫത്, മുൻ ജനറൽ സെക്രെട്ടറി അനീഷ് മണ്ണാർക്കാട്, സജീവൻ കെ വി, മോഹനൻ മൊറാഴ എന്നിവർ സംസാരിച്ചു. ഓർമ വൈസ് പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട് യോഗത്തിന് നന്ദി രേഖപ്പെടുത്തി. ദുബായ് മലയാളികളുടെ ഏറ്റവും വലിയ നാട്ടുത്സവമായി ഒരുങ്ങുന്ന ഓർമ കേരളോത്സവ നഗരിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും....