Nasar Palakkad

Nasar Palakkad welcome all

03/13/2025

ആറ്റുകാൽ പൊങ്കാലയിൽ 7 കോടി ആളുകൾ പങ്കെടുത്തു എന്ന് സുരേഷ് ഗോപി.

കേരളത്തിലെ ആകെ ജനസംഖ്യ മൂന്നരക്കോടിയാണ് അതിൽ പകുതി മുസ്ലിംകളും ക്രിസ്ത്യാനികളും. ബാക്കി ഒന്നേ മുക്കാൽ കോടിയിൽ പകുതി ആണുങ്ങൾ. 90 ലക്ഷം ഹിന്ദു സ്ത്രീകളിൽ പകുതി പ്രായപൂർത്തിയാകാത്ത കുട്ടികളും വൃദ്ധരുമാണ്. ബാക്കി 45 ലക്ഷത്തിൽ 15 ശതമാനത്തോളം വരുന്ന പട്ടികജാതി-വർഗ്ഗക്കാർ പൊങ്കാലക്ക് വരാറില്ല. അതായത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിലെ ഹിന്ദു സ്ത്രീകൾ എല്ലാവരും കൂടി പൊങ്കാലയിട്ടാലും 35 ലക്ഷം പേരാണുണ്ടാവുക. പൊങ്കാലയിൽ എത്തുന്നതാവട്ടെ തിരുവനന്തപുരം നഗരത്തിൻറെ സമീപ പ്രദേശത്തുള്ളവർ മാത്രമാണ്.

കുംഭമേളയുടെ കണക്കും ഇത് പോലെയാണ്. 66 കോടി പേർ പങ്കെടുത്തു എന്നാണ് യോഗിയുടെ തള്ള്. ഇന്ത്യയിലാകെ 140 കോടി മനുഷ്യരേയുള്ളൂ, അതിൽ ഹിന്ദി ബെൽറ്റിന് പുറത്തുള്ള മനുഷ്യർക്ക് കുംഭമേള കേട്ടുകേൾവി പോലും ഉണ്ടാവില്ല. 2000 ത്തിൻറെ നോട്ടിൽ ചിപ്പുണ്ടെന്നും ചാണകത്തിൽ നിന്ന് ആറ്റംബോംബ് നിർമിക്കാമെന്നും വിശ്വസിക്കുന്ന ഭക്തർ ഈ കണക്കൊക്കെ വിശ്വസിക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട.

ഇനിയിപ്പോൾ ഇവൻമാർ EVM ഉപയോഗിച്ചാണോ ആളുകളുടെ എണ്ണമെടുത്തത്?

-ആബിദ് അടിവാരം

06/23/2024
09/16/2023

മറ്റു ആശയങ്ങളിൽ നിന്ന് ഇസ്ലാം സ്വീകരിച്ച നൂറുകണക്കിന് പേര് ഇന്ന് വളരെ സമാധാനപരമായും അഭിമാനത്തോടെയും മുസ്ലിം സമുദായത്തിന്റെ ഭാഗമായി ജീവിക്കുന്നുണ്ട്.

പാരമ്പര്യ മുസ്ലിം സമൂഹത്തിന് ഉള്ള വിലയേക്കാൾ അല്പം വിലയും ബഹുമാനവും ഇസ്ലാമിനെ അന്വേഷിച്ചു കണ്ടെത്തിയവർക്ക് മുസ്ലിം സമൂഹം നൽകുന്നുണ്ട് എന്നതാണ് സത്യം.

ഇസ്ലാമിൽ വന്നെത്തിയവർ ആരും തന്നെ എക്സ് ക്രിസ്ത്യാനി എന്നോ എക്സ് ഹിന്ദു എന്നോ പറഞ്ഞു നടക്കാറുമില്ല.

ഇസ്ലാമിന്റെ ആദർശം സ്വീകരിച്ചാൽ അവർ പിന്നെ മുസ്ലിം ആണ്. അവരുടെ ഭൂതകാലത്തിന് ഒരു പ്രസക്തിയും ഇല്ല.

പതിറ്റാണ്ടുകളായി ഇസ്ലാം മതവിശ്വാസികളായി ജീവിക്കുന്നവരുടെ എല്ലാ അവകാശവും ഉത്തരവാദിതത്വവും അവർക്കുണ്ട്.

അവർക്ക് മതം പ്രചരിപ്പിക്കാനും ഇസ്ലാമിക ശാസനകൾ വ്യക്തമാക്കാനും ആരുടെയും അനുവാദം വേണ്ടതില്ല.

എന്തെങ്കിലും സ്ഖലിതങ്ങൾ ഉണ്ടായാൽ തന്നെ അവരുടെ പൂർവമതം പറഞ്ഞു അവരെ ആക്ഷേപിക്കാറുമില്ല.

അങ്ങനെ ആക്ഷേപിക്കുവാൻ ശ്രമിക്കുന്ന ചില പുരോഹിത ആശയക്കാരെയും മതം കച്ചവടം ആയി ജീവിക്കുന്നവരെയും തുറന്നെതിർക്കാൻ മുസ്ലിം സമൂഹം തന്നെയാണ് മുന്നിലുള്ളത്.

ഇനി മറുവശം നോക്കൂ..

ഇസ്ലാം വിട്ടെറിഞ്ഞുകൊണ്ട് സനാതന ധർമ്മത്തിൽ വിശ്വസിച്ചവരും എക്സ് മുസ്ലിങ്ങൾ എന്ന് അറിയപ്പെടുന്നവരുമായി ധാരാളം പേർ ഇന്ന് കേരളത്തിലുണ്ട്.

പക്ഷേ ചെന്നെത്തിയ സ്ഥലത്ത് ഇവർക്ക് നിലയും വിലയും ഉണ്ടോ?

ഇവരെ പാരമ്പര്യ സനാതന വിശ്വാസികളും യുക്തി സനാതനക്കാരും വിലവെക്കുന്നുണ്ടോ?

നമ്മുടെ മുമ്പിൽ ജീവിക്കുന്ന ഒരുപാട് എക്സ് മുസ്ലിങ്ങൾ ഉണ്ട്.

ഇസ്ലാം മതത്തെയും മുസ്ലിം സമൂഹത്തെയും നിരന്തരം ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യുമ്പോൾ തീർച്ചയായും അവർക്ക് കയ്യടി കിട്ടുന്നുണ്ട് എന്നുള്ളത് ശരിയാണ്.

അതിനപ്പുറം ഈ എക്സ് മുസ്ലിങ്ങൾക്ക് ഇവർ ഒരു വിലയും വിശ്വാസ്യതയും ആ സമൂഹങ്ങൾ കൽപ്പിക്കുന്നില്ല.

കിട്ടുന്ന ആദ്യ അവസരത്തിൽ ഇവർക്കുള്ള പണി അവർ കൊടുക്കുകയും ചെയ്യും.

പതിറ്റാണ്ടുകളായി സനാതനിയായി ജീവിക്കുന്ന, ബിഗ് ബോസ് ഫ്ലോറിൽ പോലും സനാതന ധർമ്മം പുറം തള്ളിയ ലക്ഷ്മി പ്രിയ എന്ന സെബീനയുടെയും രോമസിംഹൻ എന്ന അലി അക്ബറിൻ്റെയും പൂർവമതം പറഞ്ഞ് ആക്ഷേപിക്കാൻ പാരമ്പര്യ സനാതന വിശ്വാസികൾക്ക് ഒരു സെക്കൻ്റ് പോലും വേണ്ടിവന്നില്ല.

അതാണ് ഇസ്ലാമും സനാതനികളും തമ്മിലുള്ള വ്യത്യാസം

07/17/2023
06/12/2023
06/02/2023

Address

Palakkad
Chicago, IL

Telephone

+17736401497

Website

Alerts

Be the first to know and let us send you an email when Nasar Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Nasar Palakkad:

Share

Category