INCAS Kuwait

INCAS Kuwait Rooted in Indian heritage, growing in Kuwait. INCAS KUWAIT promotes cultural and arts for Indians

Indian National Congress - Kerala ഓപ്പറേഷൻ തൂഫാൻ: ലഹരി മാഫിയയ്‌ക്കെതിരായ ശക്തമായ കരുതൽ!കേരളത്തെ സർവ്വനാശത്തിലേക്ക് നയിക്...
21/08/2026

Indian National Congress - Kerala

ഓപ്പറേഷൻ തൂഫാൻ: ലഹരി മാഫിയയ്‌ക്കെതിരായ ശക്തമായ കരുതൽ!

കേരളത്തെ സർവ്വനാശത്തിലേക്ക് നയിക്കുന്ന മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) വൻ വിജയത്തിലേക്ക്.

ലഹരിയുടെ വേരറുക്കാൻ രംഗത്തിറങ്ങിയ ഭരണകൂട സംവിധാനങ്ങളുടെ അടിയന്തരവും മാതൃകാപരവുമായ ഇടപെടലുകൾക്ക് ഇൻകാസ് കുവൈത്തിന്റെ അഭിവാദ്യങ്ങൾ.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഈ ചരിത്രപരമായ മുന്നേറ്റത്തിന് പിന്നിൽ.

കേരള പോലീസ് മേധാവികൾ, എക്സൈസ് വകുപ്പ്, മറ്റ് ബന്ധപ്പെട്ട ഭരണകൂട സംവിധാനങ്ങൾ എന്നിവരുടെ ഏകോപനത്തോടെയുള്ള കർശന പരിശോധനകളിലൂടെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വലിയ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്.

ആകെ രജിസ്റ്റർ ചെയ്ത കേസുകൾ: 9280
മയക്കുമരുന്ന് വേട്ടയിലെ അറസ്റ്റുകൾ: 10015
പിടിച്ചെടുത്ത കഞ്ചാവ്: 1004 കിലോഗ്രാം
പിടിച്ചെടുത്ത എം.ഡി.എം.എ: 8.28 കിലോഗ്രാം
നാടിന്റെയും തലമുറകളുടെയും ഭാവി സുരക്ഷിതമാക്കാൻ രാപകലില്ലാതെ പ്രവർത്തിക്കുന്ന കേരള പോലീസിനും എക്സൈസിനും, സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാൻ നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ഇൻകാസ് കുവൈത്തിന്റെ(INCAS KUWAIT) ഹൃദ്യമായ അഭിനന്ദനങ്ങൾ.

ലഹരിമുക്ത കേരളത്തിനായി കൈകോർക്കാം!

Indian National Congress - Kerala ഏകാധിപത്യ ശൈലിക്ക് വിരാമം; കുവൈറ്റിൽ കോൺഗ്രസ് പ്രസ്ഥാനത്തെ തിരിച്ചുപിടിക്കാൻ ഇൻകാസ് കു...
21/08/2026

Indian National Congress - Kerala

ഏകാധിപത്യ ശൈലിക്ക് വിരാമം;
കുവൈറ്റിൽ കോൺഗ്രസ് പ്രസ്ഥാനത്തെ തിരിച്ചുപിടിക്കാൻ ഇൻകാസ് കുവൈറ്റ്✌️✊

പതിറ്റാണ്ടുകളായി കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായി എല്ലാ ജിസിസി രാജ്യങ്ങളിലും പ്രവർത്തിക്കുന്നതുപോലെ, കുവൈറ്റിലും കെപിസിസിയുടെ അംഗീകാരത്തോടെ പ്രവർത്തിച്ചുവന്ന സംഘടനയാണ് ഒഐസിസി (OICC).

എന്നാൽ കഴിഞ്ഞ പത്തുവർഷക്കാലമായി കുവൈറ്റിലെ ഒഐസിസി പ്രവർത്തനം ചില വ്യക്തികളുടെ മാത്രം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഏകാധിപത്യ സ്വഭാവത്തിലേക്ക് ചുരുങ്ങിപ്പോയെന്നത് യാഥാർത്ഥ്യമാണ്.

ഒരേ വ്യക്തിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിരലിലെണ്ണാവുന്ന ചില വ്യക്തിത്വങ്ങളും ചേർന്ന് സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചതിന്റെ ഫലമായി ഇന്ന് കുവൈറ്റിൽ കോൺഗ്രസ് ആശയങ്ങളിൽ വിശ്വസിക്കുന്ന ഭൂരിപക്ഷം പ്രവർത്തകരും നിശബ്ദരാകുകയോ സംഘടനയിൽ നിന്ന് അകലുകയോ ചെയ്തിരിക്കുകയാണ്.

14 ജില്ലാ കമ്മിറ്റികൾ ഉള്ള ഒരു സംഘടന പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആളുകൾ പങ്കെടുക്കാനില്ലാത്ത ദയനീയമായ അവസ്ഥയാണ് ഇന്നുള്ളത്.

കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പേരിൽ 'ഒഐസിസി കെയർ ടീം' എന്ന പേരിൽ മരണപ്പെട്ട പ്രവാസികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുപോലെയുള്ള ചില ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും, അതൊക്കെ കുവൈറ്റിലെ മറ്റു പല സംഘടനകളും മുമ്പേ ചെയ്തുവരുന്ന മാതൃകകൾ മാത്രമാണ്.

എന്നാൽ ജീവിച്ചിരിക്കുമ്പോൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെയോ പ്രയാസം അനുഭവിക്കുന്ന സാധാരണ പ്രവാസികളെയോ സഹായിക്കാൻ യാതൊരുവിധ പ്രവർത്തനങ്ങളും ഒഐസിസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല.

കേരളത്തിൽ നിന്ന് മുതിർന്ന നേതാക്കളെ കൊണ്ടുവന്ന് അതിന്റെ പേരിൽ ഭീമമായ തുക പിരിവ് നടത്തുക, സമാഹരിച്ച ഫണ്ടിന്റെയോ കണക്കുകളുടെയോ ഒരു വിവരവും ഇന്നുവരെ ദേശീയ നേതൃത്വമോ സംഘടനയുടെ ചുക്കാൻ പിടിക്കുന്നവരോ അവതരിപ്പിച്ചിട്ടില്ല.

ഇത്തരത്തിലുള്ള സാമ്പത്തിക അഴിമതികളും കട്ടുകൂട്ടിയുള്ള പ്രവർത്തനങ്ങളും മാത്രമാണ് സംഘടനയുടെ മുഖമുദ്ര.

കോൺഗ്രസ് പ്രസ്ഥാനത്തിനോ അതിന്റെ ആശയങ്ങൾക്കോ വേണ്ടി ആത്മാർത്ഥമായി യാതൊരു പ്രവർത്തനവും ഒഐസിസിയുടെ ഭാഗത്തുനിന്നുണ്ടാകാറില്ല.

ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രസ്ഥാനത്തോടും അതിന്റെ ആശയങ്ങളോടും പൂർണ്ണമായി നീതി പുലർത്തിക്കൊണ്ട്, ഒഐസിസിയിലെ ഏകാധിപത്യ പ്രവണതകളിൽ നിന്നും അഴിമതികളിൽ നിന്നും വിട്ടുവന്ന നിരവധി മുതിർന്ന നേതാക്കളും പ്രവർത്തകരും ചേർന്ന് കുവൈറ്റിൽ ഇൻകാസ് (INCAS) കുവൈത്തിന് രൂപം നൽകിയത്.

കോൺഗ്രസ് പ്രസ്ഥാനത്തിന് കുവൈറ്റിൽ ഒരു കുറവും സംഭവിക്കാതിരിക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇൻകാസിന്റെ കീഴിൽ 14 ജില്ലാ കമ്മിറ്റികളും വനിതാ വിംഗും മറ്റ് പോഷക സംഘടനകളും വളരെ ശക്തമായി രൂപീകരിച്ചുകഴിഞ്ഞു.

വരും ദിവസങ്ങളിൽ വലിയൊരു കൺവെൻഷൻ വിളിച്ചുകൂട്ടി ഇൻകാസ് കുവൈത്തിന്റെ ശക്തി തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ.

ഇതുസംബന്ധിച്ച് ഇൻകാസ് കുവൈത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഒഐസിസിയുടെ ഏകാധിപത്യ ശൈലിയെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കെപിസിസി നേതൃത്വത്തിന് ഇതിനോടകം തന്നെ രേഖാമൂലം പരാതികൾ നൽകിയിട്ടുണ്ട്.

കഴിഞ്ഞകാല പ്രവർത്തനങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ടുമാത്രമേ കെപിസിസി പ്രസിഡണ്ടും മറ്റു നേതാക്കന്മാരും ഒരു തീരുമാനമെടുക്കാൻ പാടുള്ളൂ എന്ന് വിനയത്തോടെ അപേക്ഷിക്കുകയാണ്;
അതാണ് കോൺഗ്രസ് സ്നേഹികളുടെ ആഗ്രഹം
എന്നാൽ ഇതിനെ മറികടക്കാൻ ചിലർ തട്ടിക്കൂട്ട് മീറ്റിംഗുകളും നാടകീയമായ വാർത്താസമ്മേളനങ്ങളും വിളിച്ച് പഴയ കമ്മിറ്റിയുടെ അതേ അഴിമതി നിറഞ്ഞ രീതികൾ വീണ്ടും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

ഒഐസിസി കുവൈത്ത് കഴിഞ്ഞ വർഷം ഒരു പ്രസിഡണ്ടിനെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ ആ പ്രസിഡണ്ട് നാട്ടിൽ പോയപ്പോൾ, സംഘടനയിലെ മറ്റു നേതൃത്വത്തിലുള്ള ആളുകളോട് സംസാരിക്കാതെ കേരളത്തിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെ ചെന്നു കണ്ടതുമായി ബന്ധപ്പെട്ട്, മറ്റ് ഭാരവാഹികളോട് ആലോചിക്കാത്തതിന്റെ പേരിൽ അദ്ദേഹത്തോട് നിർബന്ധിച്ച് രാജിക്കത്ത് എഴുതി വാങ്ങിക്കുകയാണുണ്ടായത്.
ഇത്തരം ഏകാധിപത്യ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇവർ തുടരുന്നത്.

വീണ്ടും പഴയതുപോലെ സംഘടനയെ ചിലരുടെ മാത്രം കുത്തകയാക്കി മാറ്റാനും ഫണ്ട് തട്ടിപ്പുകൾ തുടരാനുമുള്ള ഈ നീക്കത്തിന് കെപിസിസി നേതൃത്വം കൂട്ടുനിൽക്കരുത് എന്നൊരു അപേക്ഷ കൂടെയുണ്ട്. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ യഥാർത്ഥ ആശയങ്ങളിൽ വിശ്വസിക്കുന്ന, എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ട് പോകുന്ന ഇൻകാസ് കുവൈറ്റിന്റെ പ്രവർത്തനങ്ങൾക്ക് കെപിസിസിയുടെ ഔദ്യോഗിക അംഗീകാരവും പിന്തുണയും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു
ഇൻകാസ് കുവൈത്ത് ടീം

20/08/2026
✌️✊✌️✊INCAS Kuwait  Indian National Congress - Kerala ഇൻകാസ് കുവൈത്ത് - ടീം മെമ്പർഷിപ്പ് കൈമാറികാസർഗോഡ് സ്വദേശിയായ മുനീർ...
20/08/2026

✌️✊✌️✊
INCAS Kuwait
Indian National Congress - Kerala
ഇൻകാസ് കുവൈത്ത് - ടീം മെമ്പർഷിപ്പ് കൈമാറി
കാസർഗോഡ് സ്വദേശിയായ മുനീർ ഇൻകാസ് കുവൈത്തിന്റെ അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചു.

ഇൻകാസിന്റെ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകുന്ന മുനീറിന് ഹൃദയപൂർവ്വം സ്വാഗതം ആശംസിക്കുന്നു.

INCAS Kuwait  Indian National Congress - Kerala രാഷ്ട്രത്തിന്റെ ഐക്യത്തിനും സമഗ്രതയ്ക്കും വേണ്ടി തന്റെ ജീവൻ പോലും ബലികഴി...
20/08/2026

INCAS Kuwait
Indian National Congress - Kerala
രാഷ്ട്രത്തിന്റെ ഐക്യത്തിനും സമഗ്രതയ്ക്കും വേണ്ടി തന്റെ ജീവൻ പോലും ബലികഴിച്ച, ആധുനിക ഇന്ത്യയുടെ ശില്പി,

ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഭാരതരത്ന രാജീവ് ഗാന്ധിയുടെ ജന്മവാർഷികദിനം.

വിവരസാപ്തിക വിപ്ലവത്തിന് അടിത്തറയിടുകയും, രാജ്യത്ത് യുവജനങ്ങൾക്ക് വോട്ടവകാശം നൽകി രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത ദീർഘവീക്ഷണമുള്ള ആ ജനനായകന്റെ സ്മരണയ്ക്ക് മുന്നിൽ ഇൻകാസ് കുവൈത്തിന്റെ ആദരാഞ്ജലികൾ.🌹🌹

ശക്തവും ഐക്യമുള്ളതും പുരോഗമനപരവുമായ ഒരു ഇന്ത്യയെന്ന അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ നമുക്ക് കൈകോർക്കാം.

INCAS KUWAIT TEAM
✊✌️

Indian National Congress - Kerala INCAS Kuwait  ഓണക്കാലത്തെ കരുതൽ✊✊✊✌️✌️✌️ ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾപൂവിളികളും മാവേല...
18/08/2026

Indian National Congress - Kerala
INCAS Kuwait
ഓണക്കാലത്തെ കരുതൽ✊✊✊✌️✌️✌️

ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ

പൂവിളികളും മാവേലിത്തമ്പുരാന്റെ വരവുമെത്തിക്കഴിഞ്ഞു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മപ്പെടുത്തലായ പൊന്നോണത്തെ മലയാളികൾ വരവേൽക്കുന്നത് വലിയ ആവേശത്തോടെയാണ്.

ഈ ഓണക്കാലത്ത് സാധാരണക്കാരുടെ ജീവിതത്തിലേക്ക് സന്തോഷവും ഐശ്വര്യവും പകർന്നുനൽകിക്കൊണ്ട് ജനകീയ സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾ ഏറെ ശ്ലാഘനീയമാണ്.

നാടിന്റെ മുക്കിലും മൂലയിലും ഉള്ള ജനങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാരിന്റെ കരുതൽ ഈ ഓണനാളുകളിൽ വ്യക്തമാണ്.

മലയാളികളുടെ ഓണസദ്യയ്ക്ക് മിഴിവേകാനും അടുക്കളകളിൽ പട്ടിണി അകറ്റാനും 18 അവശ്യ സാധനങ്ങൾ അടങ്ങിയ സ്നേഹക്കൈനീട്ടമായാണ് ഓണക്കിറ്റ് ജനങ്ങളിലേക്ക് എത്തുന്നത്.

അർഹരായ കോടിക്കണക്കിന് ആളുകളിലേക്ക് പെൻഷൻ തുക സമയബന്ധിതമായി എത്തിച്ച് അവരുടെ ഓണം സന്തോഷപൂർണ്ണമാക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു.

വിലക്കയറ്റത്തിന്റെ തീവ്രത കുറയ്ക്കാനും സാധാരണക്കാരന് താങ്ങാനാവുന്ന വിലയിൽ സാധനങ്ങൾ ലഭ്യമാക്കാനും സപ്ലൈകോയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും വഴി വിപണിയെ സജീവമാക്കിയിരിക്കുന്നു.

ജാതിമത ഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ച് ആഘോഷിക്കുന്ന പൊന്നോണ നാളുകളിൽ, ഒരു ജനതയുടെ കണ്ണീരൊപ്പാനും അവരുടെ മുഖത്ത് ചിരി വിടർത്താനും ഒപ്പം നിൽക്കുന്ന ഇത്തരം ജനക്ഷേമ നടപടികൾ അഭിനന്ദനാർഹമാണ്.

നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന ജനകീയ സർക്കാരിന് എല്ലാ പിന്തുണയും നേരുന്നു.

ക്ഷേമപെൻഷനും 18 ഇനം ഓണക്കിറ്റും നേരത്തെ നൽകിയ സർക്കാരിന്
ഇൻകാസ് കുവൈത്തിന്റെ അഭിവാദ്യങ്ങൾ!

✊✌️പ്രകാശ് ചിറ്റാഴത്തിന് ഇൻകാസ് കുവൈത്ത് യാത്രയയപ്പ് നൽകികുവൈറ്റ് സിറ്റി: ദീർഘനാളത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടി...
18/08/2026

✊✌️
പ്രകാശ് ചിറ്റാഴത്തിന് ഇൻകാസ് കുവൈത്ത് യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി:

ദീർഘനാളത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് സ്ഥിരതാമസത്തിനായി മടങ്ങുന്ന ഇൻകാസ് കുവൈത്തിന്റെ സജീവ പ്രവർത്തകനും കോർ കമ്മിറ്റി അംഗവുമായ പ്രകാശ് ചിറ്റാഴത്തിന് ഇൻകാസ് കുവൈത്ത് യാത്രയയപ്പ് നൽകി.

ഇൻകാസ് കുവൈത്തിന്റെ തുടക്കം മുതൽ സംഘടനയുടെ മുൻനിരയിൽ വളരെ സജീവമായി പ്രവർത്തിച്ച വ്യക്തിയാണ് പ്രകാശ് ചിറ്റാഴത്ത്. സംഘടനയുടെ വളർച്ചയിലും വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും അദ്ദേഹം നൽകിയ നിഷ്കാമ സേവനങ്ങളും അർപ്പണബോധമുള്ള പ്രവർത്തനങ്ങളും ഇൻകാസിന് എന്നും ഒരു വലിയ മുതൽക്കൂട്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ യോഗത്തിൽ പങ്കെടുത്തവർ പ്രത്യേകം അനുസ്മരിച്ചു.

ചടങ്ങിൽ ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലെ മുറി, ജനറൽ സെക്രട്ടറി അനൂപ് സോമൻ, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ട്രഷറർ അലക്സ് മാത്യു പുത്തൂർ, മാത്യു ചെന്നിത്തല, ജേക്കബ് ചണ്ണപ്പെട്ട, ജെയിംസ് വി കൊട്ടാരം, ഷിജു ഓതറ, ബിജു അലക്സാണ്ടർ, അലക്സ് മാനന്തവാടി, ബിജി പള്ളിക്കൽ, തമ്പി ലൂക്കോസ്, ഷിബു തയ്യിൽ കുമരകം എന്നിവർ സംബന്ധിച്ചു.

സംഘടനയുടെ സ്നേഹോപഹാരം അദ്ദേഹത്തിന് കൈമാറി.

നാട്ടിലേക്ക് മടങ്ങുന്ന പ്രകാശ് ചിറ്റാഴത്തിന് വരുംകാല ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും ഉണ്ടാകട്ടെ എന്ന് ഭാരവാഹികളും സഹപ്രവർത്തകരും ആശംസിച്ചു
INCAS Kuwait Kuwait News Page കുവൈറ്റ് വാർത്തകൾ

✊✌️✊🇮🇳🇮🇳🤝 കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഇൻകാസ് കുവൈത്തിലേക്ക് ഏവർക്കും സ്വാഗതം! 🤝 കുവൈത്തിൽ  കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വേര...
17/08/2026

✊✌️✊🇮🇳🇮🇳
🤝 കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഇൻകാസ് കുവൈത്തിലേക്ക് ഏവർക്കും സ്വാഗതം! 🤝

കുവൈത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വേരുകൾ കൂടുതൽ ആഴത്തിൽ പടർത്തിക്കൊണ്ട്, ഇൻകാസ് കുവൈത്തിന്റെ വളർച്ചയ്ക്ക് കരുത്തുപകർന്ന് പുതിയ അംഗങ്ങൾ കടന്നുവരുന്നു.

ഇൻകാസ് കുവൈത്തിന്റെ പ്രവർത്തനങ്ങളും മാതൃകാപരമായ ഇടപെടലുകളും കണ്ടും കേട്ടുമറിഞ്ഞ് നിരവധി പ്രവാസികളാണ് സംഘടനയിലേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്.

കുവൈത്തിലെ കോൺഗ്രസിനെ സ്നേഹിക്കുന്ന ഓരോ അണികളും ഈ പ്രസ്ഥാനത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സജീവമായി മുന്നോട്ടുവരുന്ന കാഴ്ചയാണ് നാം കാണുന്നത്.

ബിജു ദാനിയേൽ അവർകൾക്ക് മാത്യു ചെന്നിത്തല ഷാൾ അണിയിച്ച് ഇൻകാസ് കുവൈത്തിലേക്ക് സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി അനൂപ് സോമൻ അദ്ദേഹത്തിന് മെമ്പർഷിപ്പ് അംഗത്വം കൈമാറി.

ബിനു യേശുദാസ് ഇൻകാസ് കുവൈത്തിന്റെ മെമ്പർഷിപ്പ് സ്വീകരിച്ചു. അദ്ദേഹത്തിന് ചെയർമാൻ രാജീവ് നടുവിലമുറി ഷാൾ അണിയിക്കുകയും, ജെയിംസ് വി. കൊട്ടാരം മെമ്പർഷിപ്പ് ഫോം കൈമാറുകയും ചെയ്തു.

കോൺഗ്രസ് പ്രസ്ഥാനത്തെ കൂടുതൽ ശക്തമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഇൻകാസ് കുവൈത്തോടൊപ്പം കൈകോർക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ! ✊✌️
ഇൻകാസ് കുവൈത്ത് സംഘടനയിലേക്ക് കൂടുതൽ അംഗങ്ങൾ ഊർജ്ജവും കരുത്തുമാകും എന്നതിൽ സംശയമില്ല.
ജയ് ഹിന്ദ്! 🇮🇳
ടീം
ഇൻകാസ് കുവൈത്ത്

Address

Kuwait City
13001

Telephone

+96599696410

Website

Alerts

Be the first to know and let us send you an email when INCAS Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to INCAS Kuwait:

Shortcuts

Share