06/06/2026
ഓർമ്മകളിൽ എന്നും ആ 'ലാഫിങ് വില്ല' 💔💐
നമ്മുടെ നിത്യജീവിതത്തിലെ ഓരോ നിമിഷത്തിലും ചിരിയായി, ട്രോളുകളായി കൂടെയുള്ള പ്രിയ താരം സലിം കുമാർ ഇനി ഓർമ്മ.
കേവലം ഒരു ഹാസ്യനടൻ എന്നതിനപ്പുറം 'ആദമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ അഭിനയത്തിന്റെ വിസ്മയക്കാഴ്ചയൊരുക്കി മികച്ച നടനുള്ള ദേശീയ പുരസ്കാരം മലയാളത്തിലേക്ക് എത്തിച്ച പ്രതിഭയായിരുന്നു അദ്ദേഹം. തിയേറ്ററുകളിൽ അദ്ദേഹം സമ്മാനിച്ച ഓരോ പൊട്ടിച്ചിരികളും, നമ്മെ ഈറനണിയിച്ച കഥാപാത്രങ്ങളും മലയാളിയുള്ളിടത്തോളം കാലം നിലനിൽക്കും.
മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത ആ മഹാപ്രതിഭയുടെ വിയോഗത്തിൽ കേരള അസോസിയേഷന്റെ ആഴത്തിലുള്ള ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തുന്നു.