thararajbabu

thararajbabu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from thararajbabu, Art, Wayanad.

02/09/2026

ഇത് അങ്ങാട്ട് കഴിയുമ്പോൾ, പെരുമഴ തോർന്ന എഫക്ട് ആണ് വീട്ടിൽ..... കല്യാണം കഴിക്കാനുള്ള ചങ്കുകളോട്.. നീയും തൈപ്പിച്ചു വെച്ചോ 🤣🤣

31/08/2026
22/08/2026
"ഇപ്പിടിതാ പണ്ണണം "  മുഷിഞ്ഞ ഷർട്ടും പാന്റും ഇട്ട് അലഞ്ഞ ലുക്കിൽ ഒരു വള്ളിച്ചെരുപ്പ് ഇട്ട്കൊണ്ട് നമ്മുടെ നായകൻ  നടന്നു വ...
15/08/2026

"ഇപ്പിടിതാ പണ്ണണം "

മുഷിഞ്ഞ ഷർട്ടും പാന്റും ഇട്ട് അലഞ്ഞ ലുക്കിൽ ഒരു വള്ളിച്ചെരുപ്പ് ഇട്ട്കൊണ്ട് നമ്മുടെ നായകൻ നടന്നു വരുമ്പോൾ..... തീയറ്ററിൽ കരഘോഷമാണ്... ആർപ്പുവിളികളാണ്.. 100%logic less സംശയമില്ല. പക്ഷേ പൊന്നു മോനെ..തിയേറ്ററിൽ കണ്ടാൽ ഇത്രയും ഹൈ🔥🔥 കിട്ടുന്ന ഒരു സിനിമ ഈ അടുത്ത് ഒന്നും കണ്ടിട്ടില്ല. ഒറ്റപേര് 🔥 DC🔥

03/07/2026

വാക്കുകൾക്കതീതമാണ് ഈ വികാരം ഒറ്റവാക്കിൽ സന്തോഷം ❤️.. #മഴ

23/06/2026

CARDINAL🧭

A Tropical Masterpiece in the Heart of Kodenchery, Calicut.

Set against the breathtaking landscapes of Kodenchery, CARDINAL is a meticulously designed 4,300 sq.ft. luxury residence that celebrates the timeless beauty of Kerala Tropical Architecture. Every element of the home is thoughtfully crafted to embrace nature, allowing abundant daylight, natural ventilation, and seamless indoor–outdoor living.
The interiors are defined by a minimalist luxury philosophy—clean lines, warm textures, premium materials, and carefully curated spaces that create an atmosphere of elegance, comfort, and tranquility. Every corner is designed not just to impress, but to elevate everyday living.
More than a house, CARDINAL is a statement of refined architecture where nature, luxury, and functionality exist in perfect harmony.

Project Details
📍 Location: Kodenchery, Calicut
🏡 Built-up Area: 4,300 sq.ft.
🌿 Architecture Style: Kerala Tropical Architecture
✨ Interior Theme: Minimalist Luxury
Architecture & Interior Design:

Construction Executed By:
CastleBrains Architects & Interiors
Designed to inspire. Built to endure. Crafted for a lifetime.
LuxuryHome MinimalistInteriors ModernKeralaHome Kodenchery Calicut ArchitecturalDesign DreamHome LuxuryLiving HomeDesign ArchitectureLovers InteriorDesign KeralaHomes LuxuryResidence ContemporaryArchitecture NatureInspiredLiving

27/04/2026

27/04/2026

European home @ valiyakolly

The client, who settled in the UK, wanted to build a colonial-style house. We made it happen.

വാഴ -2 ഈ ചിത്രത്തെ പറ്റി ഒരു നിരൂപണം തയ്യാറാക്കുമ്പോൾ അത് ഏറ്റവും മനോഹരമായ ഭാഷയിൽ എഴുതി തീർക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു...
08/04/2026

വാഴ -2
ഈ ചിത്രത്തെ പറ്റി ഒരു നിരൂപണം തയ്യാറാക്കുമ്പോൾ അത് ഏറ്റവും മനോഹരമായ ഭാഷയിൽ എഴുതി തീർക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അല്ലാത്തപക്ഷം ചിലപ്പോൾ ആ സിനിമയോടും സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരോടും ചെയ്യുന്ന നീതികേട് ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. മലയാളികൾ ഇഷ്ടപ്പെട്ട 10 സിനിമകൾ. പൊതുവായി നാം കേൾക്കുന്ന 10 പേരുകൾ. അതിൽ ഏതെങ്കിലും ഒന്ന് മാറ്റാതെ വയ്യ. ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഈ തലമുറയും ഇതിനു മുൻപുള്ള തലമുറയും തീയറ്ററിൽ പോയി ആത്മാർത്ഥമായി ഈ ചിത്രം കണ്ടിറങ്ങുമ്പോൾ ഒരു പൊടി കണ്ണുനീർ പൊഴിക്കാത്തത് ആയിട്ട് ആരുമുണ്ടാവില്ല. അത് കണ്ണിൽ നിന്നല്ല, ഹൃദയത്തിൽനിന്നാണ്. അതുകൊണ്ട് തന്നെയാണ് മലയാളികളുടെ പ്രിയ ചിത്രങ്ങളിൽ നിന്ന് ഒരു പേര് മാറ്റണമെന്ന് ഞാൻ പറഞ്ഞത്.
സത്യത്തിൽ റീൽസ് താരങ്ങളുടെ പ്രകടനങ്ങളുടെ അഴിഞ്ഞാട്ടമാണ് വാഴ 2 വിൽ കണ്ടത്. ആത്മാർത്ഥമായ പരിശ്രമത്തിലൂടെ സിനിമാ പാരമ്പര്യമില്ലാത്ത പച്ചക്ക് പറഞ്ഞാൽ മെറിറ്റിലൂടെ വന്നവരുടെ മാസ്മരിക പ്രകടനം. തുടക്കം മുതൽ കൃത്യമായ രീതിയിൽ ചിരി പടർത്തിക്കൊണ്ട് ഇന്റർവെൽ സീനിന്റെ ബെല്ലടിച്ചപ്പോൾ ഒരു കാര്യം ഉറപ്പിച്ചു. പടം ബോക്സ് ഓഫീസ് ഹിറ്റാണ്. പിന്നീടങ്ങോട്ട് സെക്കൻഡ് ഹാഫിൽ കണ്ടത് ചങ്കിൽ കുത്തി വലിക്കുന്ന കഥാസന്ദർഭങ്ങളും, അതിനുവേണ്ടി മത്സരിച്ച് അഭിനയിക്കുന്ന അതുല്യ പ്രതിഭകളുടെ മിന്നുന്ന പ്രകടനവും. പടത്തിന്റെ കാതലായ ആ സംഗീതം.... സിനിമയുടെ വികാര നൊമ്പര നിമിഷങ്ങളുടെ പാരമ്യത്തിൽ എത്തിക്കുമ്പോൾ തിയേറ്ററിൽ സ്ക്രീൻ വൈറ്റ് കളറായി. പതിയെ ആ ടൈറ്റിൽ വന്നു " സംവിധാനം സവീൻ സ "..... പൊന്നു മോനെ.. ആ സമയം തീയേറ്ററിലെ ലൈറ്റുകൾ ഓണായാൽ കരഞ്ഞു കലങ്ങിയ കണ്ണുകൾ അല്ലാതെ മറ്റൊന്നും അവിടെ കാണാൻ കഴിയില്ല.... Yes... It's the real biopic of billion Bros 🫂
പക്ഷേ അതുകഴിഞ്ഞ് ഒരു tail end കൂടെ ഈ സിനിമയ്ക്ക് ഉണ്ട്. തിയേറ്റർ ഒന്നടങ്കം രോമാഞ്ചത്താൽ കത്തിയ നിമിഷം 🔥🔥🔥
ബന്ധങ്ങളെ അടിസ്ഥാനമാക്കി ഒരുപാട് സിനിമകൾ നമ്മുടെ നാട്ടിൽ ഇറങ്ങുന്നുണ്ട്. പക്ഷേ ബന്ധങ്ങളുടെ മൂല്യത്തിന്‌ ഇത്രമേൽ പ്രാധാന്യം കൊടുത്ത് ഇറങ്ങുന്ന സിനിമകൾ വളരെ ചുരുക്കമാണ്. അച്ഛൻ,അമ്മ, സഹോദരങ്ങൾ, കൂട്ടുകാർ, അധ്യാപകർ... എന്തിന് പേര് പോലും പറയാത്ത ആ മൊട്ട ചേട്ടനടക്കം എണ്ണിയെണ്ണി പറയേണ്ടവർ എത്ര പേർ... ചിലപ്പോൾ ഈ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാവരും തന്നെ ചെറുപ്പം മുതലേ ഒരുമിച്ചുള്ളവർ ആയിട്ട് ആയിരിക്കാം ഇത്രമാത്രം ജീവനുള്ള ഒരു സിനിമ രൂപപ്പെട്ടത്. മതി. എന്നിലെ പ്രേക്ഷകന് പൂർണ്ണ സന്തോഷം തരുവാൻ ഇതു മതി.
vazha_

Address

Wayanad

Website

Alerts

Be the first to know and let us send you an email when thararajbabu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category