Buddhist Cultural Forum

Buddhist Cultural Forum Understanding and Sharing for awakening Offical page of Govt Recognised Society

ബുദ്ധപൂർണ്ണിമ ദിനാശംസകൾ
01/05/2026

ബുദ്ധപൂർണ്ണിമ ദിനാശംസകൾ

01/01/2026

പുതു വർഷത്തിലെ ആദ്യ ദിവസമാണിന്ന് ..എന്തെങ്കിലും എഴുതണം എന്നു തോന്നുന്നു. പല വിധ കാര്യങ്ങൾ മനസ്സിലുണ്ടാകുമ്പോൾ എഴുതാൻ ശ്രദ്ധയുണ്ടാവില്ല. ഇപ്പോൾ മറ്റു ചിന്തകളൊന്നുമില്ല കഴിഞ്ഞ കാല ജീവിതത്തെപ്പറ്റി ഓർക്കാൻ പറ്റിയ സമയമാണിതെന്നു തോന്നുന്നു.
ഓരോ വർഷവും എത്ര വേഗത്തിലാണ് കഴിഞ്ഞു പോകുന്നത്. കുട്ടിക്കാലവും യൗവന കാലവുമെല്ലാം കഴിഞ്ഞു പോയി.. വൃദ്ധനായ ഒരാളാണിപ്പോൾ . കിഴവൻ എന്നു പറയാൻ തോന്നുന്നില്ല. ആ വാക്കിനോട് എന്തോ ഒരിഷ്ടക്കുറവു തോന്നുന്നു.. വൃദ്ധനായെങ്കിലും പക്വത വന്ന ഒരാളായി ഇപ്പോഴും കരുതുന്നില്ല. . കഴിഞ്ഞ കാല ജീവിതത്തിൽ ചെയ്തു പോയ അബദ്ധങ്ങളും നല്ല കാര്യങ്ങളുമെല്ലാം ഇങ്ങനെയുള്ള സമയങ്ങളിലാണ് ഓർക്കുക. പരദൂഷണങ്ങളും വാദപ്രതിവാദങ്ങളും മത്സരങ്ങളും നടത്തി ഒരു വിലയുമില്ലാതെ കുറേക്കാലം ജീവിച്ചിട്ടുണ്ട്. . അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പിടിയിൽ പെട്ട് ആവശ്യത്തിലേറെ സമയവും ഊർജ്ജവും ചെലവു ചെയ്തു .കൂട്ടത്തിൽ അല്പം നല്ല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
ചെറുപ്പകാലം ദാരിദ്ര്യത്തിന്റെ കാലമായിരുന്നു.. ഭാഗ്യവശാൽ അതു ദാരിദ്ര്യമാണെന്നറിഞ്ഞില്ല. കാരണം ചുറ്റുമുള്ളവരിൽ പലരും ദരിദ്രരായിരുന്നു. അതിൽ തന്നെ ദാരിദ്ര്യം കുറഞ്ഞവരുമുണ്ടായിരുന്നു. ധനവാന്മാരെന്നു പറയുന്നവർ ഉണ്ടായിരുന്നില്ല. ആവശ്യത്തിനു വസ്ത്രങ്ങളോ സൗകര്യമുള്ള വീടോ സമൃദ്ധിയായി ഭക്ഷണമോ ഇല്ലാതെയാണ് അക്കാലങ്ങളിൽ ജീവിച്ചത്. എന്നാൽ ആ കാലത്തും സംഗീതത്തോടു ഭ്രമമുണ്ടായിരുന്നു. ഒറ്റക്കും കൂട്ടായും അക്കാലത്തു പാടി നടന്നു. ആ കൂട്ടത്തിലുണ്ടായിരുന്നവർ പലരും ഇന്നു ജീവിച്ചിരിപ്പില്ല. കാലം കടന്നു പോയപ്പോൾ ദാരിദ്ര്യം ഒരു പഴങ്കഥയായി .
പ്രായമാകുമ്പോൾ മിക്ക ആളുകളുടെയും അഹങ്കാരവും മത്സരവുമെല്ലാം കുറഞ്ഞുവരും. ഇപ്പോൾ മനസ്സിൽ അത്തരം കാര്യങ്ങളൊന്നുമില്ല .ഉറ്റ സുഹൃത്തുക്കളായി അധികം പേരൊന്നും ഇന്നില്ല. എന്നാൽ ശത്രുക്കളായി ആരെയും കാണുന്നില്ല. അതൊരു ഭാഗ്യമായി ഞാൻ കരുതുന്നു. ഏറ്റവും കൂടുതലായി ഇപ്പോൾ ആഗ്രഹിക്കുന്നത് ആരോഗ്യം നിലനിൽക്കട്ടെ എന്നാണ്.

പ്രൗഢ ഗംഭീരമായ ഗതകാലസ്മരണങ്ങളെ അയവിറക്കുക മാത്രമല്ല ,പുനർസൃഷ്ട്ടിക്കുകകൂടി ചെയ്യ്താലോ ? AD- 12ാം നൂറ്റാണ്ടിൽ മുഹമ്മദ് ബക...
25/12/2025

പ്രൗഢ ഗംഭീരമായ ഗതകാലസ്മരണങ്ങളെ അയവിറക്കുക മാത്രമല്ല ,പുനർസൃഷ്ട്ടിക്കുകകൂടി ചെയ്യ്താലോ ?

AD- 12ാം നൂറ്റാണ്ടിൽ മുഹമ്മദ് ബക്തിയാർ ഖിൽജി എന്ന മുഗൾ ഭരണാധികാരി തച്ച് തകർത്ത് തീയിട്ട് നശിപ്പിച്ച ഭാരതത്തിലെ അറിവിൻ്റെ അക്ഷയഖനിയായ നളന്ദ സർവ്വകലാശാലയ്ക്ക് ഇതാ പുനർജനി.ഏറെ അഭിമാനത്തോടെ ലോകത്തിൻ്റെ മുന്നിൽ തല ഉയർത്തി നിൽക്കാൻ കഴിയുന്ന തരത്തിൽ നളന്ദ സർവ്വകലാശാലയെ പുനർസൃഷ്ടിച്ചു ബീഹാർ സർക്കാർ . നളന്ദ സർവ്വകലാശാലയുടെ വലിയ മാറ്റം കണ്ട് അത്ഭുതപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. X ൽ കുറിച്ചു "My warm congratulations to Dr S Jaishankar and Indian Diplomacy for this wonderful achievement, which deserves a higher rating among the many unsung contributions of MEA to our nation."ബീഹാറിലെ രാജ്ഗിറിൽ നടന്ന നളന്ദ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കോൺഗ്രസ് എംപി. വിദേശകാര്യ മന്ത്രാലയം നമ്മുടെ രാജ്യത്തിന് നൽകിയ നിരവധി വിലമതിക്കാനാവാത്ത സംഭാവനകളിൽ ഉയർന്ന വിലയിരുത്തൽ അർഹിക്കുന്ന അത്ഭുതകരമായ നേട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
7-ാം നൂറ്റാണ്ടിൽ നളന്തയിൽ പഠിച്ച ചൈനീസ് സന്യാസി സ്വാൻസാങ് (ഹ്യൂയെൻ സാങ്). നളന്ദയെ പഠനത്തിന്റെ തിരക്കേറിയ സ്വർഗമായി വിശേഷിപ്പിച്ചു;,ചുരുക്കത്തിൽ, നളന്ദ ആധുനിക സർവകലാശാലകളുടെ മുന്നോടിയായിരുന്നു; ഓക്സ്ഫോർഡോ ബൊളോഗ്നയോ പോലുള്ള സ്ഥാപനങ്ങളെക്കാൾ നൂറ്റാണ്ടുകൾക്ക് മുമ്പ്. പുരാതനകാലത്ത് ഇന്ത്യയുടെ സോഫ്റ്റ് പവറിനെ ഇത് പ്രതിനിധീകരിച്ചു; വിദ്യാഭ്യാസം അതിർത്തികൾ കടന്ന് മനുഷ്യരാശിയുടെ പൊതുവായ ജ്ഞാനാന്വേഷണത്തെ പ്രോത്സാഹിപ്പിച്ചു.നളന്ദയെ വ്യത്യസ്തമാക്കിയത് അതിന്റെ കർശനമായ അക്കാദമിക് സംവിധാനമാണ്. പ്രവേശനം അത്യന്തം മത്സരാത്മകമായിരുന്നു; ഏറ്റവും യോഗ്യരായവർ മാത്രം പ്രവേശിക്കുന്നതിനായി വാമൊഴി പരീക്ഷകൾ ഉണ്ടായിരുന്നു. പാഠ്യപദ്ധതി ബഹുമുഖമായിരുന്നു .ഗണിതം, ജ്യോതിശാസ്ത്രം (ആര്യഭടന്റെ സ്വാധീനത്തോടെ), വൈദ്യശാസ്ത്രം (സുശ്രുതന്റെയും ചരകന്റെയും ആശയങ്ങൾ), ഭാഷാശാസ്ത്രം, വാദപ്രതിവാദം തുടങ്ങിയ ലൗകിക വിഷയങ്ങളും ഉൾപ്പെട്ടിരുന്നു .10,000 വിദ്യാർത്ഥികളെയും 2,000 അധ്യാപകരെയും ഉൾക്കൊള്ളാൻ നളന്ദയ്ക്ക് കഴിഞ്ഞു; ഏഷ്യയിലെമ്പാടുമുള്ളതും അപ്പുറത്തുള്ളതുമായ പണ്ഡിതരെ ആകർഷിച്ച്, ആധുനിക ആഗോള സർവകലാശാലകളുടെ ആശയം ഉണ്ടാകുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പേ ഒരു യഥാർത്ഥ അന്താരാഷ്ട്ര ജ്ഞാനകേന്ദ്രമാക്കി മാറ്റി. 'ജ്ഞാനത്തിന്റെ താമര" എന്നർത്ഥമുള്ള സംസ്കൃത പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ പേര്, അതിൻ്റെ അതിരുകളില്ലാത്ത ബൗദ്ധിക അന്വേഷണത്തിനുള്ള ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നു.
തച്ചുതകർക്കപെട്ട ഭാരതത്തിൻറെ അഭിമാന സ്‌തംഭം , അറിവിൻറെ അക്ഷയ ഖനിപോലെ തിളങ്ങി നിന്ന ആ ഉജ്ജ്വല സൗധം , വിജ്ഞാനക്ഷേത്രം പുനർ സൃഷ്ടിച്ചവർ അഭിനന്ദങ്ങളും ,ബഹുമാനവും അർഹിക്കുന്നു -ഹൃദയത്തിൻറെ ഭാഷയിൽ അഭിനന്ദനങ്ങൾ

പ്രണാമം🙏🙏🙏 ശ്രീനിവാസൻ സിനിമാ ജീനിയസ്
21/12/2025

പ്രണാമം🙏🙏🙏 ശ്രീനിവാസൻ സിനിമാ ജീനിയസ്

Address

Shradha, Palace Road, Thrissur
Thrissur
680020

Opening Hours

3am - 4am

Telephone

+919037271464

Alerts

Be the first to know and let us send you an email when Buddhist Cultural Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Buddhist Cultural Forum:

Shortcuts

Share