പുഴ സാംസ്കാരിക വേദി

പുഴ സാംസ്കാരിക വേദി ഒത്തുചേരാനൊരു ഇടം... ഒന്നായ് ഒഴുകാനൊരു പുഴ

ഓർമ്മകളിൽ ചില്ലിട്ടു വെക്കാൻ ഒന്നിച്ചൊരു സ്നേഹക്കൂട്ടം 🥰 പുഴയുടെ വാർഷികം
12/07/2026

ഓർമ്മകളിൽ ചില്ലിട്ടു വെക്കാൻ ഒന്നിച്ചൊരു
സ്നേഹക്കൂട്ടം 🥰 പുഴയുടെ വാർഷികം

പുഴ സാംസ്കാരികവേദിയുടെ പ്രഥമ നാരായൻ സ്മൃതി കഥാപുരസ്കാരം പ്രിയ കവി എം ആർ രേണുകുമാറിൽ നിന്നും എസ് എം മണിക്കുട്ടൻ ഏറ്റ് വാങ...
12/07/2026

പുഴ സാംസ്കാരികവേദിയുടെ പ്രഥമ നാരായൻ സ്മൃതി കഥാപുരസ്കാരം പ്രിയ കവി എം ആർ രേണുകുമാറിൽ നിന്നും എസ് എം മണിക്കുട്ടൻ ഏറ്റ് വാങ്ങുന്നു.അഭിനന്ദനങ്ങൾ ✨

പുഴ സാംസ്കാരികവേദിയുടെ പ്രഥമ കോടിക്കുളം സുകുമാരൻ സ്മൃതി പുരസ്കാരം പ്രിയ കവി എം ആർ രേണുകുമാറിൽ നിന്നും സുമാറോസ് നീഹാരിക ഏ...
12/07/2026

പുഴ സാംസ്കാരികവേദിയുടെ പ്രഥമ കോടിക്കുളം സുകുമാരൻ സ്മൃതി പുരസ്കാരം
പ്രിയ കവി എം ആർ രേണുകുമാറിൽ നിന്നും സുമാറോസ് നീഹാരിക ഏറ്റ് വാങ്ങുന്നു.
അഭിനന്ദനങ്ങൾ ✨

12/07/2026

പുഴയുടെ വാർഷികത്തിൽ സുരേഷ് കഞ്ഞിക്കുഴി ഒരു ഗാനം ആലപിക്കുന്നു ❣️
വന്ന് സഹകരിച്ചതിനും,നല്ല ഗാനങ്ങൾ കൊണ്ട് പുഴയെ മധുരകരമാക്കിയതിനും സ്നേഹം പ്രിയപ്പെട്ട സുരേഷ് കഞ്ഞിക്കുഴി ❣️

പുഴ സാംസ്കാരിക വേദിയുടെ വാർഷികം, കവി എം ആർ രേണുകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജയ് വേണു പെരിങ്ങാശ്ശേരി വാർഷിക സമ്മേളന...
12/07/2026

പുഴ സാംസ്കാരിക വേദിയുടെ വാർഷികം, കവി എം ആർ രേണുകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജയ് വേണു പെരിങ്ങാശ്ശേരി വാർഷിക സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.
പുഴയുടെ പ്രഥമ കോടിക്കുളം സുകുമാരൻ സ്മൃതി കവിതാപുരസ്കാരം,നാരായൻ സ്മൃതി കഥാപുരസ്‌കാരം എന്നിവ എസ്.എം മണിക്കുട്ടൻ, സുമാറോസ് നീഹാരിക എന്നിവർക്കായി സമർപ്പിച്ചു. യോഗത്തിൽ കവിയും ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറുമായ ജോസിൽ സെബാസ്റ്റ്യൻ, പി എം നാരായണൻ. ഇന്ദിരാ രവീന്ദ്രൻ, ഡോ. കെ കെ ഷാജി,രാജീവ്‌ തൊടുപുഴ എന്നിവർ ആശംസകൾ അറിയിച്ചു. പുഴയുടെ സെക്രട്ടറി കെ ജയചന്ദ്രൻ പുഴയുടെ ഭാവി പരിപാടികൾ അവതരിപ്പിച്ചു.കവി കോടിക്കുളം സുകുമാരന്റെ മകൻ സാബു സുകുമാരൻ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.തൊമ്മൻകുത്ത് ജോയ്,
കൗസല്യ കൃഷ്ണൻ കാർത്യായിനി കൃഷ്ണൻകുട്ടി എന്നീ കവികൾ കവിത അവതരിപ്പിച്ചു.അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ അനിത മുരളി വേദിയെ മനോഹരമായി നിയന്ത്രിച്ചു. അനുകുമാർ തൊടുപുഴ സ്വാഗതവും ദീപാമോൾ ഈ യു നന്ദിയും അറിയിച്ചു.തുടർന്ന് നടന്ന മനോഹരമായ ഗാനങ്ങളും കവിതകളും ചർച്ചകളും ഒന്നിച്ചുള്ള ഭക്ഷണവും പുഴയുടെ വാർഷികത്തെ കൂടുതൽ മനോഹരമാക്കി.
ശശി വിക്ടറി,സജീവ്,സുരേഷ് കഞ്ഞിക്കുഴി എന്നിവരാണ് പുഴയിൽ സംഗീതത്തിന്റെ മാധുര്യം നിറച്ചത്. പുഴ ഇനിയും ഒഴുകും,
കര കവിഞ്ഞൊഴുകും.ആ ഒഴുക്കിന് ഭാഗഭാക്കാകുന്ന,ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ടവരെല്ലാവരോടും പുഴയുടെ പേരിൽ സ്നേഹം അറിയിക്കുന്നു.❣️

പുഴ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.തൊടുപുഴ: പുഴ സാംസ്കാരിക വേദിയുടെ പ്രഥമ കഥ, കവിതപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.കഥാ മ...
08/07/2026

പുഴ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

തൊടുപുഴ: പുഴ സാംസ്കാരിക വേദിയുടെ പ്രഥമ കഥ, കവിതപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.കഥാ മത്സരത്തിൽ എസ്.എം മണിക്കുട്ടൻ രചിച്ച 'നിശാശലഭങ്ങൾ' എന്ന കഥയും കവിതാമത്സരത്തിൽ സുമാറോസ് നിഹാരിക രചിച്ച 'വേദനിക്കുന്നവരുടെ കണ്ണുകൾ 'എന്ന കവിതയും സമ്മാനാർഹമായി.കഥാ മത്സര വിജയിക്ക് ,മലയാളനോവൽ സാഹിത്യത്തിൽ ഇടുക്കിയെ അടയാളപ്പെടുത്തിയ 'എഴുത്തുകാരൻ നാരായൺ ൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ നാരായൺ സ്മൃതി പുരസ്ക്കാരം നൽകും. കവിതാ വിഭാഗത്തിലെ വിജയിക്ക് ,പ്രമുഖ കവിയും സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന കോടിക്കുളം സുകുമാരൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ കോടിക്കുളം സുകുമാരൻ സ്മൃതി പുരസ്ക്കാരവും സമ്മാനിക്കും

12 ന് തൊടുപുഴയിൽ നടക്കുന്ന പുഴ വാർഷിക സമ്മേളനത്തിൽ വച്ച് കവി എം ആർ രേണുകുമാർ പുരസ്ക്കാരങ്ങൾ സമർപ്പിക്കുമെന്ന് ഭാരവാഹികളായ അജയ് വേണു പെരിങ്ങാശ്ശേരി, അനുകുമാർ തൊടുപുഴ, ദീപാ മോൾ ഇ യു ,കെ.ജയചന്ദ്രൻ ,പി.എം നാരായണൻ, ഡോ.കെ.കെ ഷാജി, രാജീവ് തൊടുപുഴ എന്നിവർ അറിയിച്ചു

പുഴ സാംസ്കാരിക വേദിയിൽ 14 ആം തിയതി 2-30 ന് ആശാന്റെ നായികമാർ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രഭാഷണം സംഘടിപ്പിക്കുന്നു.വന...
12/02/2026

പുഴ സാംസ്കാരിക വേദിയിൽ 14 ആം തിയതി 2-30 ന് ആശാന്റെ നായികമാർ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രഭാഷണം സംഘടിപ്പിക്കുന്നു.വനിതാ സാഹിതി സംസ്ഥാന ജോയിൻ സെക്രട്ടറികൂടിയായ ശ്രീമതി പി.കെ ജലജാമണി ടീച്ചർ ആണ് പ്രഭാഷണം നടത്തുന്നത്. തികച്ചും മനോഹരവും ഉപകാരപ്രദവുമാകും ഈ പ്രഭാഷണം എന്നതിൽ സംശയമില്ല. അതിനാൽ ഏവരേയും തൊടുപുഴ ഡിലീജൻസ് അക്കാദമിയിലേക്ക്
സ്വാഗതം ചെയ്യുന്നു. ✨🙏

പുഴ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കവി, കൗസല്യ കൃഷ്ണന്റെ "വാക്കിലെ നീക്കുപോക്ക്"എന്ന കവിതാസമാഹാരത്തിന്റെപ്രകാശനവും, അ...
11/01/2026

പുഴ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കവി, കൗസല്യ കൃഷ്ണന്റെ "വാക്കിലെ നീക്കുപോക്ക്"എന്ന കവിതാസമാഹാരത്തിന്റെ
പ്രകാശനവും, അവിയരങ്ങും സംഘടിപ്പിച്ചു. കവിയും, തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറുമായ ജോസിൽ സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും ഗാന രചയിതാവുമായ സത്യൻ കോമല്ലൂർ എഴുത്തുകാരിയായ നീതുപോത്സന് പുസ്തകത്തിന്റെ ആദ്യപ്രതി നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. ദീപമോൾ ഈ യു പുസ്തക പരിചയം നടത്തി.കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, കവി വീ കെ സുധാകരൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന കവിയരങ് കവി തൊമ്മൻകുത്ത് ജോയ് ഉദ്ഘാടനം ചെയ്തു.പുഴ സാംസ്‌കാരിക വേദി ട്രഷറർ കെ ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അനുകുമാർ തൊടുപുഴ സ്വാഗതവും, കൗസല്യ കൃഷ്ണൻ നന്ദിയും അറിയിച്ചു

2026 ശനിയാഴ്ച 3pm@ ngo hall തൊടുപുഴ
05/01/2026

2026 ശനിയാഴ്ച 3pm@ ngo hall തൊടുപുഴ

പ്രിയമുള്ളവരേ ഇതാണ് പുതുവർഷത്തിൽ പുഴയുടെ ആദ്യ സന്തോഷം.എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
03/01/2026

പ്രിയമുള്ളവരേ ഇതാണ് പുതുവർഷത്തിൽ പുഴയുടെ ആദ്യ സന്തോഷം.എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Address

Thodupuzha
685605

Website

Alerts

Be the first to know and let us send you an email when പുഴ സാംസ്കാരിക വേദി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share