Mallu Entertainment

Mallu Entertainment നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്. Entertainment �

*മഴ..... കണ്ട് മതിവരാത്ത കാഴ്ച്ച.....!!*
09/08/2026

*മഴ..... കണ്ട് മതിവരാത്ത കാഴ്ച്ച.....!!*

09/08/2026

Ordering weather like it's a can of paint! 🎨 This request for an "orange" alert has the station in a spin. 😂 What’s your favorite weather color? Let us know below!

മോഹന്‍ലാലിന്റെ മകള്‍ക്കെതിരായ സൈബര്‍ റേപ്പിന്റെ ഭാഗമായ ദിവാകരന്‍ എന്ന അമ്മാവന്‍ കാനറാബാങ്കിലെ എന്തോ കുളാണ്ടറാണ്.രണ്ടാമത്...
09/08/2026

മോഹന്‍ലാലിന്റെ മകള്‍ക്കെതിരായ സൈബര്‍ റേപ്പിന്റെ ഭാഗമായ ദിവാകരന്‍ എന്ന അമ്മാവന്‍ കാനറാബാങ്കിലെ എന്തോ കുളാണ്ടറാണ്.
രണ്ടാമത്തെ കമന്റ് നോക്ക്, ഒരു സ്ത്രീയെ നല്ലവണ്ണം തെറി പറഞ്ഞ ശേഷം ആ കമന്റ് അവസാനിപ്പിക്കുന്നത് 'Jai Hind' എന്ന് പറഞ്ഞ്.

എം.എ യൂസഫ് അലി എന്ന പേര് ലോകം അറിയുന്നതിനും എത്രയോ മുൻപ്, ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ...
09/08/2026

എം.എ യൂസഫ് അലി എന്ന പേര് ലോകം അറിയുന്നതിനും എത്രയോ മുൻപ്, ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു മലയാളിയുണ്ടായിരുന്നു - തിരുവനന്തപുരം വർക്കല സ്വദേശിയായ തക്കിയുദ്ദീൻ അബ്ദുൽ വാഹിദ്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈനായ 'ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ' (East West Airlines) സ്ഥാപകൻ.

ഉണക്കമീൻ കച്ചവടത്തിൽ തുടങ്ങി, ഗൾഫിലെ റിക്രൂട്ട്മെന്റ് ബിസിനസിലൂടെ വളർന്ന് 1992-ൽ കേന്ദ്രസർക്കാർ ഓപ്പൺ എയർ പോളിസി കൊണ്ടുവന്ന സമയത്താണ് തക്കിയുദ്ദീനും സഹോദരനും ചേർന്ന് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ആരംഭിക്കുന്നത്. കൊച്ചിയിലേക്ക് പറന്ന അവരുടെ ആദ്യത്തെ വിമാനം മുതൽ അതൊരു വൻ വിജയമായി മാറി. ടാറ്റയും ബിർലയും പതറിയ കാലത്താണ് കുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകി അദ്ദേഹം വിപണി പിടിച്ചടക്കിയത്. മദർ തെരേസ അടക്കമുള്ള പ്രമുഖർ അവരുടെ സ്ഥിരം യാത്രികരായിരുന്നു.

എന്നാൽ ആ വളർച്ചയ്ക്ക് ഒരുപാട് ശത്രുക്കളുണ്ടായിരുന്നു...
അതിലെ പ്രധാന എതിരാളി ജെറ്റ് എയർവേസ് ഉടമ നരേഷ് ഗോയലായിരുന്നു. പുതിയ വിമാനങ്ങൾ വാങ്ങുന്നതിൽ നിന്നും, വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ നിന്നും തക്കിയുദ്ദീനെ ഭരണവർഗത്തെ സ്വാധീനിച്ച് പലരും തടയാൻ നോക്കി. അദ്ദേഹം വിമാനങ്ങൾ വാങ്ങിയാൽ അതിന് അനുമതി നിഷേധിക്കുക, ജെറ്റ് എയർവേസിന് എല്ലാ വാതിലുകളും തുറന്നിട്ടുകൊടുക്കുക തുടങ്ങിയ കുതന്ത്രങ്ങൾ അരങ്ങേറി. എന്നിട്ടും അദ്ദേഹം പതറാതെ മുന്നോട്ട് കുതിച്ചു.

ദുരൂഹമായ ആ അന്ത്യം:
ഭീഷണികൾക്ക് വഴങ്ങാത്ത ആ വ്യവസായിയെ 1995 നവംബർ 13-ന് മുംബൈ ബാന്ദ്രയിലെ ഓഫീസിനു മുന്നിൽ വെച്ച് വാടകക്കൊലയാളികൾ വണ്ടിതടഞ്ഞു നിർത്തി ക്രൂരമായി വെടിവെച്ചു കൊന്നു. ആ കൊലപാതകത്തിന് പിന്നിൽ അധോലോക സംഘങ്ങളും ഉന്നത അധികാര വർഗ്ഗവും നരേഷ് ഗോയലും ആണെന്ന് ആരോപണങ്ങളും തെളിവുകളും ഉയർന്നുവെങ്കിലും, ആ കേസ് എങ്ങുമെത്താതെ തേഞ്ഞുമാഞ്ഞുപോയി. വൈകാതെ സാമ്പത്തിക ബാധ്യതകൾ മൂലം ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്നെന്നേക്കുമായി അടച്ചുപൂട്ടി.

കാലത്തിന്റെ കാവ്യനീതി:
തക്കിയുദ്ദീന്റെ ചോരയിൽ ചവിട്ടി ജെറ്റ് എയർവേസ് പിന്നീട് ആകാശത്തോളം വളർന്നു, നരേഷ് ഗോയൽ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളായി. എന്നാൽ കാലം ഗോയലിനായി കാത്തുവെച്ചത് വലിയൊരു വീഴ്ചയായിരുന്നു. 2019-ൽ ജെറ്റ് എയർവേസ് തകർന്നു, തട്ടിപ്പ് കേസിൽ ഗോയൽ ജയിലിലായി, ഭാര്യ ക്യാൻസർ വന്നു മരിച്ചു, ഇപ്പോൾ ഗോയലും രോഗബാധിതനായി ജയിലിൽ നരകിക്കുകയാണ്.

ഒരുപക്ഷേ ജീവിച്ചിരുന്നെങ്കിൽ ഇന്ത്യൻ വ്യവസായ ലോകത്തെ ഏറ്റവും വലിയ ആഗോള ബ്രാൻഡ് അംബാസഡർ ആകുമായിരുന്ന തക്കിയുദ്ദീൻ വാഹിദിന്റെ പേര് ഇന്ന് അധികമാർക്കും അറിയില്ല. അന്ന് മുംബൈയിൽ അദ്ദേഹം വീടുവെക്കാൻ വാങ്ങിയ സ്ഥലത്താണ് ഇന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ താമസിക്കുന്നത് എന്നത് കാലം ബാക്കിവെച്ച മറ്റൊരു കൗതുകം മാത്രം!

ഇന്ത്യൻ രാഷ്ട്രീയത്തിലെയും വ്യവസായ ലോകത്തെയും ദുരൂഹതകൾക്കിടയിൽ ഇല്ലാതായിപ്പോയ ആ വലിയ മനുഷ്യനെ നമ്മൾ മലയാളികൾ എങ്കിലും ഓർക്കേണ്ടതുണ്ട്.


അശ്ലീല സിനിമാ മേഖലയിൽ ജോലി ചെയ്യാൻ തുടങ്ങിയ കാലഘട്ടത്തിലെ സംഘർഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി സണ്ണി ലിയോണി. കരൺജിത് ...
09/08/2026

അശ്ലീല സിനിമാ മേഖലയിൽ ജോലി ചെയ്യാൻ തുടങ്ങിയ കാലഘട്ടത്തിലെ സംഘർഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി സണ്ണി ലിയോണി. കരൺജിത് കൗർ: ദി അൺടോൾഡ് സ്റ്രോറി ഒഫ് സണ്ണി ലിയോണി എന്ന ബയോഗ്രഫിക്കൽ വെബ് സീരീസിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ റൊസാരിയോ പട്ടണത്തിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം.
08/08/2026

ഇന്നലെ റൊസാരിയോ പട്ടണത്തിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം.

2023-ൽ മയാമിയിലെ 'ബാഞ്ചറോ' എന്ന അർജന്റീനൻ റെസ്റ്റോറന്റിൽ നിന്ന് ലയണൽ മെസ്സി 8 പിസ്സ ഓർഡർ ചെയ്തു. ദേശീയ ടീം ക്യാപ്റ്റനോടു...
08/08/2026

2023-ൽ മയാമിയിലെ 'ബാഞ്ചറോ' എന്ന അർജന്റീനൻ റെസ്റ്റോറന്റിൽ നിന്ന് ലയണൽ മെസ്സി 8 പിസ്സ ഓർഡർ ചെയ്തു. ദേശീയ ടീം ക്യാപ്റ്റനോടുള്ള ആദരസൂചകമായി റെസ്റ്റോറന്റ് ഉടമ നേരിട്ടെത്തി പിസ്സ നൽകുകയും അതിന് പണം വാങ്ങാൻ വിസമ്മതിക്കുകയും ചെയ്തു.

​പണം വാങ്ങിയില്ലെങ്കിലും ഏതാനും മണിക്കൂറുകൾക്ക് ശേഷം ആ പിസ്സയുടെ ചിത്രവും റെസ്റ്റോറന്റിന്റെ പേരും മെസ്സി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചു. അതിനുശേഷം നടന്നത് അവിശ്വസനീയമായ കാര്യമായിരുന്നു!

​ഏകദേശം 6,000 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന ആ ചെറിയ പിസ്സക്കടയുടെ ഇൻസ്റ്റാഗ്രാം പേജ് മണിക്കൂറുകൾക്കുള്ളിൽ 1,00,000 കടന്നു! ലോകത്തിലെ ഒരു പണത്തിനും വാങ്ങാൻ കഴിയാത്ത വമ്പൻ പ്രൊമോഷനാണ് ആ ഒറ്റ പോസ്റ്റിലൂടെ ആ കടയ്ക്ക് ലഭിച്ചത്.

ഇതിന്റെ സത്യാവസ്ഥ ഇതാണ് 🤍ഫ്രാനോ സെലാക്ക് എന്ന ക്രൊയേഷ്യൻ സംഗീത അധ്യാപകനെക്കുറിച്ചുള്ളതാണ് ഈ ചിത്രം. ലോകത്തിലെ ഏറ്റവും “ഭ...
08/08/2026

ഇതിന്റെ സത്യാവസ്ഥ ഇതാണ് 🤍

ഫ്രാനോ സെലാക്ക് എന്ന ക്രൊയേഷ്യൻ സംഗീത അധ്യാപകനെക്കുറിച്ചുള്ളതാണ് ഈ ചിത്രം. ലോകത്തിലെ ഏറ്റവും “ഭാഗ്യവാനായ മനുഷ്യൻ” എന്ന പേരിലാണ് അദ്ദേഹത്തിന്റെ കഥ പലപ്പോഴും അറിയപ്പെടുന്നത്. ജീവിതത്തിൽ നിരവധി തവണ ഗുരുതരമായ അപകടങ്ങളിൽപ്പെട്ടിട്ടും ഓരോ തവണയും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. 1962-ൽ അദ്ദേഹം യാത്ര ചെയ്തിരുന്ന ട്രെയിൻ പാളം തെറ്റി നദിയിലേക്ക് വീണപ്പോൾ പലരും മരിച്ചെങ്കിലും സെലാക്ക് രക്ഷപ്പെട്ടു. പിന്നീട് വിമാനാപകടം, ബസ് അപകടം, വാഹനാപകടങ്ങൾ തുടങ്ങിയ നിരവധി സംഭവങ്ങളിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

അദ്ദേഹത്തിന്റെ കഥയിലെ മറ്റൊരു അതിശയകരമായ ഭാഗം ലോട്ടറി വിജയമാണ്. നിരവധി അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം അദ്ദേഹം ലോട്ടറിയിൽ വലിയൊരു തുക നേടിയതായും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ “മരണത്തെ പലതവണ തോൽപ്പിച്ച മനുഷ്യൻ” എന്നും “ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ” എന്നും വിശേഷിപ്പിക്കുന്നത്.

എന്നാൽ ഈ കഥയിലെ എല്ലാ സംഭവങ്ങളും പൂർണമായും ചരിത്രപരമായി സ്ഥിരീകരിക്കപ്പെട്ടവയല്ല. പ്രത്യേകിച്ച് അപകടങ്ങളുടെ എണ്ണം, വിമാനത്തിൽ നിന്ന് വീണ സംഭവം തുടങ്ങിയ ചില വിശദാംശങ്ങളിൽ വിവിധ റിപ്പോർട്ടുകൾ തമ്മിൽ വ്യത്യാസങ്ങളുണ്ട്. അതിനാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന “ഒൻപത് തവണ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു” എന്ന അവകാശവാദത്തെ പൂർണമായും ഉറപ്പുള്ള ചരിത്രസത്യമായി കാണാതെ, ഏറെ പ്രചരിച്ച ഒരു അതിശയകരമായ കഥയായി കാണുന്നതാണ് ശരി.




ഓർമ്മകളിൽ അഭയം തേടി ഒരു പോരാട്ടം: ക്യാൻസറിനോട് പൊരുതി രേണു സുധി📌ബിഗ് ബോസ് മലയാളത്തിലൂടെയും തന്റെ സോഷ്യൽ മീഡിയ ഇടപെടലുകളി...
08/08/2026

ഓർമ്മകളിൽ അഭയം തേടി ഒരു പോരാട്ടം: ക്യാൻസറിനോട് പൊരുതി രേണു സുധി

📌ബിഗ് ബോസ് മലയാളത്തിലൂടെയും തന്റെ സോഷ്യൽ മീഡിയ ഇടപെടലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് രേണു സുധി.
എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം ആരാധകർക്ക് മുന്നിലെത്തിയിരുന്ന രേണു ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ക്യാ*_&ൻ*_^സ*_^ർ എന്ന മഹാമാരിയോട് പടപൊരുതുന്ന അവർ, വേദനകൾക്കിടയിലും ജീവിക്കാനുള്ള വലിയ പ്രതീക്ഷയോടെയാണ് ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്.

📌തന്റെ ചികിത്സയുടെ ഭാഗമായുള്ള മൂന്നാമത്തെ കീമോതെറാപ്പിയും രേണു പൂർത്തിയാക്കി കഴിഞ്ഞു.
നിലവിൽ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെങ്കിലും, തളരാത്ത പോരാട്ടവീര്യമാണ് അവർ കാത്തുസൂക്ഷിക്കുന്നത്.
ശാരീരികമായ വലിയ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോഴും, മാനസികമായി തളരാതിരിക്കാൻ അവർ ചില കൊച്ചു കൊച്ചു സന്തോഷങ്ങളെ കൂട്ടുപിടിക്കുകയാണ്.

📌കഴിഞ്ഞ ദിവസം തന്റെ മാതാപിതാക്കൾക്കൊപ്പമുള്ള ഒരു പഴയകാല ചിത്രം രേണു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
അസഹനീയമായ വേദനകളെ ഒരു പരിധി വരെയെങ്കിലും മറികടക്കാൻ ഇത്തരം മനോഹരമായ ഓർമ്മകളിലൂടെ അവർ ശ്രമിക്കുകയാണ്.
ഈ ചിത്രത്തിന് താഴെ സ്നേഹവും പ്രാർത്ഥനയും അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.
'അന്ന് കാണാൻ എന്ത് ക്യൂട്ട് ആയിരുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് ആരാധകർ ആ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്.

📌തന്റെ പഴയകാലത്തെ സന്തോഷം നിറഞ്ഞ നിമിഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നതിലൂടെ, ഇപ്പോഴത്തെ സങ്കടങ്ങളെയും ശാരീരിക വേദനകളെയും മായ്ച്ചുകളയാനാണ് രേണു ശ്രമിക്കുന്നത്.
മരുന്നുകൾക്കൊപ്പം തന്നെ പ്രിയപ്പെട്ടവരുടെ പിന്തുണയും, തന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനകളുമാണ് ഈ ഘട്ടത്തിൽ അവർക്ക് കരുത്തേകുന്നത്.
രേണു അതിവേഗം രോഗമുക്തി നേടി പഴയതുപോലെ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബെംഗളൂരു KSRTC ബസ് അപകടം ക്ഷണിച്ചുവരുത്തിയതെന്ന് സൂചന; ഡ്രൈവർ മിഥിലേഷിന്റേത് വിശ്രമമില്ലാത്ത ഓട്ടംതലേദിവസം രാത്രി മൈസൂരു...
08/08/2026

ബെംഗളൂരു KSRTC ബസ് അപകടം ക്ഷണിച്ചുവരുത്തിയതെന്ന് സൂചന; ഡ്രൈവർ മിഥിലേഷിന്റേത് വിശ്രമമില്ലാത്ത ഓട്ടം

തലേദിവസം രാത്രി മൈസൂരു കോഴിക്കോട് ബസ് ഓടിച്ച് മിഥിലേഷ് രാവിലെ ഡിപ്പോയിലെത്തിയ ശേഷം വീണ്ടും ബെം​ഗളൂരുവിലേക്ക് തിരിച്ചു

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്സ് ബസ് അപകടം ക്ഷണിച്ചുവരുത്തിയതെന്ന് സൂചന. അപകടത്തിൽ മരിച്ച മിഥിലേഷ് വിശ്രമമില്ലാതെയാണ് ബസ് ഓടിച്ചതെന്നാണ് വിവരം.

മിഥിലേഷ് ജോലിയിൽ പ്രവേശിച്ചിട്ട് ഏതാനും മാസങ്ങൾ മാത്രമാണായത്. പരിചയസമ്പന്നരായ ഡ്രൈവർമാരെ മാത്രമേ ദീർഘദൂര സർവീസുകൾ നിയോഗിക്കാവൂ എന്ന ചട്ടം ലംഘിച്ചാണ് ബസോടിച്ചത്. സ്ഥിരം ജീവനക്കാരിൽ സീനിയോരിറ്റി ഉള്ളവർ ഇല്ലെങ്കിൽ എം പാനലിനെ പരിചയസമ്പന്നരെ ഉപയോഗിക്കണമെന്ന ഉത്തരവും നടപ്പിലായില്ല.

പ്രധാന ആരോപണങ്ങൾ ഇവയാണ്..

താത്ക്കാലിക ഡ്രൈവറായ മിഥിലേഷ് വിശ്രമമില്ലാതെ രണ്ട് രാത്രികളിൽ ബസോടിച്ചു
തലേദിവസം രാത്രി മൈസൂരു കോഴിക്കോട് ബസ് ഓടിച്ച് മിഥിലേഷ് രാവിലെ ഡിപ്പോയിലെത്തിയ ശേഷം വീണ്ടും ബെം​ഗളൂരുവിലേക്ക് തിരിച്ചു
ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ ഉത്തരവ് നടപ്പായില്ല
സൂപ്പർ ഡീലക്സ് ബസുകളിൽ പരിചയസമ്പത്തുള്ള ഡ്രൈവർമാർ വേണമെന്ന സർക്കുലർ ലംഘിച്ചു

കർണാടക ബിഡദിക്ക് സമീപമാണ് അപകടം നടന്നത്. ഡ്രൈവർ മിഥിലേഷ്, കണ്ടക്ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൈസൂർ ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു.

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Mallu Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category