09/02/2025
കളരിവിളക്ക് തെളിഞ്ഞതും... കൊന്ന മരം പൂത്തതും.. കുന്നത്ത് സൂര്യൻ ഉദിച്ചതും ആ വലിയ മനസ്സിൽ ആയിരുന്നു... അദ്ദേഹം തൂലിക എടുത്തപ്പോൾ... ആ വീരഗാഥ രചിക്കുമ്പോൾ ചന്തുചേകവർ എന്ന ലക്ഷണമൊത്ത വീരനെ തേടി അധികം അലയേണ്ടി വന്നില്ല... രണ്ടാമത് ഒന്ന് ആലോചിക്കേണ്ടിയും വന്നില്ല...
വർഷങ്ങൾ 35 കഴിഞ്ഞിരിക്കുന്നു... വീണ്ടും എം ടി യുടെ തൂലികയിൽ പിറന്ന വടക്കൻ വീരഗാഥയിലെ അനശ്വര കഥാപാത്രങ്ങളെ കാണാൻ തീയേറ്ററിൽ ജനസാഗരം ഒഴുകിയെത്തുന്നുണ്ടെങ്കിൽ അത് കാലാതിവർത്തിയായ ഒരു മഹാ സൃഷ്ടിയുടെ വിജയം തന്നെയാണ്...
ഇനി ഇങ്ങനെയൊരു ലക്ഷണമൊത്ത ക്ലാസിക് മലയാളത്തിൽ ഉണ്ടാകുമോ എന്നറിയില്ല... ഉണ്ടാകുമായിരിക്കാം എന്നാലും പുതിയ തലമുറയ്ക്ക് തിരക്കഥയും, സംവിധാനവും,അഭിനയവും, ചായഗ്രഹണവും, കലാസംവിധാനവും പഠിക്കാൻ ഉതകുന്ന ഒരു നല്ലൊരു പഠന ക്ലാസ് കൂടിയാണ് ഈ ചിത്രം...
പുത്തൻ തലമുറയിലെ കുട്ടികളെ...ഒരിക്കലും നിങ്ങൾ "ഒരു വടക്കൻ വീരഗാഥ" എന്ന ഈ മഹാ ചലച്ചിത്ര കാവ്യം കാണാതിരിക്കരുത്...
സംശയമില്ല..
ചന്തു ചേകവരും,
ആരോമലും, അരിങ്ങോടരും,
ആർച്ചയും... എല്ലാം നിങ്ങൾക്ക് നാളെ കണ്ടു പഠിക്കാനുള്ള വിസ്മയങ്ങളാണ്....
"ഒരു വടക്കൻ വീരഗാഥ"
ഒരു വിസ്മയം...