24/03/2026
ഭാരത സർക്കാർ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം. ഇന്ത്യയിലെ ഏറ്റവും വലിയ അന്ത്രപ്പോളജിക്കൽ മ്യൂസിയമായ ഭോപ്പാൽ IGRMS (ഇന്ദിരാ ഗാന്ധി രാഷ്ട്രീയ മാനവ സംഗ്രഹാലയ)-ത്തി ന്റെ 49ാം വാർഷികോത്സവത്തിൽ മാർച്ച് 21,22,23 ദിവസങ്ങളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾക്കൊപ്പം കേരളത്തിൽ നിന്ന് കവിയൂർ ശ്രീഭദ്ര പടയണി സംഘം പടയണി അവതരിപ്പിച്ചു. നമ്മുടെ പടയണി ദേശീയ അംഗീകാര നിറവിൽ.
IGRMS ഡയറക്ടർ Prof. അമിത് പാണ്ഡേ പടയണി സംഘത്തിനുള്ള ആദരവ് നല്കി. പ്രോഗ്രാം കോർഡിനേറ്റർ Dr. ശങ്കർ റാവു പാലൂരു, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പടയണി സംഘാംഗങ്ങൾ.