Mahesh kumar. A

Mahesh kumar. A ഞാൻ ഒറ്റയ്ക്കല്ല,, ഒരായിരം പേരുടെ ശബ്ദം

പ്രീയദർശിനി ഫൌണ്ടേഷൻ വൈസ് ചെയർ പേഴ്സണും നിയമ ദർശിനിയുടെ എക്സിക്യൂട്ടീവ് COUNCILLOR മായി തിരഞ്ഞെടുക്കപ്പെട്ട കലയനാട് സുകു...
25/03/2026

പ്രീയദർശിനി ഫൌണ്ടേഷൻ വൈസ് ചെയർ പേഴ്സണും നിയമ ദർശിനിയുടെ എക്സിക്യൂട്ടീവ് COUNCILLOR മായി തിരഞ്ഞെടുക്കപ്പെട്ട കലയനാട് സുകുമാരനു അഭിനന്ദനങ്ങൾ.

എല്ലാ പാർട്ടികളിലെയും എല്ലാ ചിഹ്നങ്ങളിലും വോട്ട് ചെയ്തു പരിചയിച്ച പുനലൂരിലെ കോൺഗ്രസ്സ് നേതാക്കൾക്ക് കലയനാട് സുകുമാരൻ ഒരു വിചിത്ര മനുഷ്യനാണ്. പക്ഷേ നിങ്ങൾ ഒരുപാട് രാഷ്ട്രീയ പാഠങ്ങൾ സുകുമാരനിൽ നിന്നും പഠിക്കേണ്ടതുണ്ട്

പുനലൂരിലെ കോണ്ഗ്രസ്സിന്റെ മുന്നണി പോരാളികളിൽ ഒരാൾ.എന്നും എപ്പോഴും കോൺഗ്രസ്സ് ആയ സുകുമാരൻ.

പ്രീയ കലയനാട് സുകുമാരനു പ്രീയ ദർശിനി സാഹിതിയുടെ അഭിനന്ദനങ്ങൾ

ഞാൻ എന്റെ കുട്ടികളോട് പറയാറുണ്ട് English ൽ പഠിക്കേണ്ട സാധനം വളരെ correct ആയി പഠിച്ചില്ല എങ്കിൽ നാണം കെടുന്ന സാഹചര്യങ്ങൾ ...
31/12/2025

ഞാൻ എന്റെ കുട്ടികളോട് പറയാറുണ്ട് English ൽ പഠിക്കേണ്ട സാധനം വളരെ correct ആയി പഠിച്ചില്ല എങ്കിൽ നാണം കെടുന്ന സാഹചര്യങ്ങൾ ഉണ്ടാകും ജീവിതത്തിൽ എന്ന്.

മാർക്ക് അല്ല നിങ്ങൾ പഠിക്കുന്ന ഭാഷയെ ഒരു communication ടൂൾ ആയി മാറ്റിയില്ലായെങ്കിൽ അതു പഠിച്ചത് കൊണ്ട് പ്രയോജനം ഇല്ലായെന്ന്.

പ്രത്യേകിച്ചും vocabulary achieve ചെയ്യണം എന്നൊക്കെ, അവിടെ grammar നിങ്ങൾ വായനയിലൂ ടെ practice ലൂടെ നേടേണ്ടതാ ണെന്നും പറഞ്ഞു കൊടുക്കാ റുണ്ട്.

അതിനായി വേണം ഭാഷ പഠി ക്കേണ്ടത് എന്നും പറഞ്ഞു കൊടുക്കും. പതതാം ക്ലാസ്സിൽ വന്നിട്ടും Taked ഉം എന്തിനു tooked ഉം ഒക്കെ ഉപയോഗി ക്കുന്ന കുട്ടികളെ വളരെ വിഷമത്തോടെ കേട്ടിരുന്നിട്ടുണ്ട്.

എന്റെ സമീപത്ത്തേയ്ക്ക് വരുന്ന കുട്ടികൾക്ക് verb കളുടെ ലിസ്റ്റ് കൊടുത്തു അതിന്റെ drill ഇടും ഞാൻ verb one പറയു മ്പോൾ അതിന്റെ second and third form അവർ എഴുതണം third പറയുമ്പോൾ first ഉം second ഉം എഴുതണം second പറയുമ്പോൾ first ഉം third ഉം എഴുതണം. അങ്ങനെ അവർ കുറച്ചു വൊക്കാബുലറി യും നേടും. അത്യാവശ്യം ആരോടും പിടിച്ചു നിൽക്കും.

ഇതു പഠിചില്ലായെങ്കിൽ നാണം കെടും ഭാവിയിൽ എന്ന് നിരന്ത രം ഓർമ്മിപ്പിക്കും. പിന്നെ English പഠിപ്പിച്ചു പോകുമ്പോൾ തന്നെ ഒരു verb ന്റെ noun ന്റെ ഒക്കെ synonyms ഉം antonym ഒക്കെ പറഞ്ഞു കൊടുക്കും. ഇതൊന്നും note ചെയ്യാതെ സമയം കളയുന്ന കുട്ടികൾ ആണ് 90%.

പിന്നെ പറയും മാർക്ക് നേടാൻ വേണ്ടി മാത്രം ഭാഷയെ ഉപയോ ഗിക്കരുത്. നിങ്ങൾ ഒരു ഇന്റർ വ്യൂ നേരിടേണ്ടി വരുമ്പോൾ, മറ്റൊരു ഭാഷക്കാരൻ ആണ് അയാൾ എങ്കിൽ അയാളുടെ മാധ്യമം ഇംഗ്ലീഷ് ആയിരിക്കും. അയാൾ അതിൽ ചോദ്യം ചോദിക്കുമ്പോൾ എക്സ്പ്രസ്സ്‌ ചെയ്യാൻ നിങ്ങൾ പരാജയ പ്പെട്ടാൽ നിങ്ങൾക്ക് കഴിവ് ഉണ്ടെങ്കിൽ പോലും പിന്നോട്ട് അടിക്കപ്പെടും. SCORE ചെയ്യാൻ കഴിയില്ല എന്ന്.

വിദേശ രാജ്യങ്ങളിൽ തൊഴിലാളീനായി പോയ കുട്ടികളുടെ മാതാപിതാക്കൾ എന്നെ കുറിച്ചു അവരുടെ ഇംഗ്ലീഷ് നെ കുറിച്ച് പറയുമ്പോൾ എനിക്കും അല്പം അഭിമാനം ഉണ്ടായിട്ടുണ്ട് പലപ്പോഴും.

ഇപ്പോൾ അങ്ങനെ അല്ല കുട്ടികളും PARENTS ഉം വരുമ്പോഴേ പറയും സയൻസും കണക്കും മതി ഇംഗ്ലീഷ് ഉം മലയാളവും ഒന്നിനും TRAINING ആവശ്യമില്ല. ഒരു സ്കൂളിലെ അദ്ധ്യാപിക എന്റെ സാന്നിധ്യം ത്തിൽ ഒരു TRAINING ഇൻസ്റ്റിറ്റ്യൂട്ട് ൽ പറയുന്നത് കേട്ടപ്പോൾ ഒരു സങ്കോചം എനിക്ക് ഉണ്ടായിട്ടുണ്ട്.

ഒരിക്കൽ എപ്പോഴോ ഇംഗ്ലീഷ് ക്ലാസ്സിൽ അകപ്പെട്ട ഇതേ കുട്ടിയ്ക്ക് ഇംഗ്ലീഷ് ഭാഷ DRILL ചെയ്‍തപ്പോൾ ഒരു കിഴങ്ങും അറിയുകയും ഇല്ല. അപ്പോൾ ആ അമ്മയായ അധ്യാപികയെ പത്തു പറയണം എന്നും തോന്നിയിട്ടുണ്ട്. പതതാം ക്ലാസ് വരെ പഠിക്കുന്ന ഇംഗ്ലീഷ് PERFECT അല്ല എങ്കിൽ തീർച്ച നിങ്ങളുടെ ഇംഗ്ലീഷ് പ്രതിസന്ധികളെ നേരിടും.

ഇങ്ങനെ ഒരു അവസ്ഥ സൃഷ്ടിച്ചതിൽ സ്കൂളിലെ അധ്യാപകർക്കും ഒരു പങ്കുണ്ട്. മാർക്ക് വാരിക്കോരി കൊടുത്തു ഭാഷ എങ്ങനെ എഴുതിയാലും മതി എന്നൊരു ധാരണ കുട്ടിയിൽ ഉണ്ടാക്കി. ചിലർ നല്ലതു പോലെ എഴുതിയാലും ഒരു മാർക്ക് എടുത്തു വീട്ടിൽ കൊണ്ടു പോയി സൂപ്പ് അടിക്കുന്ന സാറാന്മാരും ആയി. ഭാഷയെ COMMUNICATION ഉപയോഗിക്കുന്ന തരത്തിൽ ഉള്ള QUESTION കൾ ഇല്ലാതെ ആയി.

പുനലൂരിലെ ഒരു സ്കൂളിൽ ഞാൻ ഒരു പേപ്പർ കണ്ടു, കുട്ടി എഴുതിയിരിക്കുന്നത് പൊട്ട തെറ്റാണ്, പക്ഷേ അതു ശരി ഇട്ട് മാർക്ക് കൊടുത്തിരിക്കുന്നു. അതുപോലെ ശരി എഴുതിയ കുട്ടിയെ MARKING SCHEME ൽ ഇതാണ് വന്നത് എന്ന കാരണത്താൽ മാർക്ക് കൊടുക്കാത്ത ആളെയും കണ്ടു.

ചില PARENTS വരും,
സാറേ

സയൻസും സാമൂഹ്യ പാഠവും കൂടെ പറഞ്ഞു കൊടുക്കാമോ. ഞാൻ അപ്പോഴേ ഒഴിയും.

പറ്റില്ലയെന്ന് ഒരു big blatent No പറയും

വേണം എങ്കിൽ എന്റെ പോസ്റ്റ്‌ GRADUATION ഒന്നുള്ള സാമൂഹ്യ പാഠം TRY ചെയ്യാം പക്ഷേ മറ്റു വിഷയങ്ങൾ പറ്റില്ല എന്നു തന്നെ പറയും.

പിന്നെ ആറുവരെ ആര് വിചാരിച്ചാലും ഇതൊക്കെ പഠിപ്പിക്കാം 😀പക്ഷേ കൊല പാതകം ആണ് ചെയ്യുന്നത് എന്ന് ഓർമ്മ വേണം.

ഇപ്പോൾ എല്ലാം ഒരാൾ പഠിപ്പിക്കുന്ന ചേച്ചിമാരുടെ, ചേട്ടൻ മാരുടെ കാലമാണ് അതു കൊണ്ട് ആരും വരാത്ത ഒരു സ്ഥാപനമായി ഞാൻ ഇവിടെ തന്നെ ഉണ്ടു താനും. PARENTS കാശ് നോക്കുമ്പോൾ അവരുടെ കുട്ടിയുടെ ഭാവി നോക്കാതെ ഇരിക്കുമ്പോൾ എനിക്കൊന്നും പറയാനില്ല.

ഇത്തരം ഒരു വിദ്യാഭ്യാസ പ്രക്രീയ യിലെ അലസനായ ഒരു കുട്ടിയായിരുന്നു AA റഹീം. കുറ്റപ്പെടുത്തിന്നില്ല ഒരു IMPERCT EDUCATION ന്റെ ഭാഗം തന്നെ റഹീം എന്ന മനുഷ്യനും. SYSTEM ആണ് ഇവിടെ പ്രതി റഹീം അല്ല.

ഞാൻ എന്റെ കുട്ടികളോട് പറഞ്ഞപോലെ നിങ്ങൾ ഇതു വ്യക്തമായി പഠിച്ചില്ലായെങ്കിൽ നാണം കെട്ടു നാറുന്ന SITUATION ഉണ്ടാകും ഭാവിയിൽ ഓർത്തോയെന്ന്.

അങ്ങനെ ആയി പാവം റഹീം എന്നേ ഞാൻ പറയുന്നുള്ളു.നല്ല ഇംഗ്ലീഷ് പുസ്തകങ്ങളുടെവായനയിലൂടെ ഇനിയും നിങ്ങൾക്ക് മാറാൻ ഉള്ള അവസരം തീർച്ചയായും ഉണ്ട്. ശത്രുക്കൾക്ക് അടിക്കാൻ വടി അങ്ങോട്ട് വെട്ടി കൊടുക്കരുത്. അല്ലെങ്കിൽ അറിയാവുന്ന ഭാഷയിൽ മറുപടി കൊടുക്കുക. വീരേ ന്ദർ സേവാഗ് ഹിന്ദിയിൽ മറുപടി പറയുന്ന പോലെ.
UNO യിൽ മലയാളം പറയാമെങ്കിൽ നിങ്ങൾക്കും പറയാം DEAR MP
ഇംഗ്ലീഷ് അറിയാത്തത് ഒരു കുറവല്ല
പക്ഷെ അറിയാവുന്ന ഭാഷ ഉപയോഗിക്കാതെ മറ്റു ഭാഷകളിൽ തെറ്റു പറയുന്നത് കുറ്റം തന്നെയാണ്.






ചാത്തന്നൂർ പഞ്ചായത്തിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പ്രീയ സഹോദരി മഹേശ്വരിയ്ക്ക് അഭിവാദ്യങ്ങൾ     CPM ന്റെ കോയിപ...
27/12/2025

ചാത്തന്നൂർ പഞ്ചായത്തിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പ്രീയ സഹോദരി മഹേശ്വരിയ്ക്ക്

അഭിവാദ്യങ്ങൾ

CPM ന്റെ കോയിപ്പാട് വാർഡിൽ നിന്നുള്ള MEMBER ആണ്.

വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സി പി ഐ ലെ കവിതാ ദേവിയ്ക്കും അഭിനന്ദനങ്ങൾ

അവൾ ഉണ്ടാക്കിയ സ്റ്റാർ തന്നെ തൂക്കിയിട്ടുണ്ട് അവളുടെ ക്രാഫ്റ്റ് work നെ ഞാൻ അംഗീകരിക്കുന്നില്ല എന്ന പരാതി മാറ്റി 😀Home m...
16/12/2025

അവൾ ഉണ്ടാക്കിയ സ്റ്റാർ തന്നെ തൂക്കിയിട്ടുണ്ട്
അവളുടെ ക്രാഫ്റ്റ് work നെ ഞാൻ അംഗീകരിക്കുന്നില്ല എന്ന പരാതി മാറ്റി 😀
Home made star, very rare in these days.




#ഡിസംബർ25

സുനിലും ഞാനും SN കോളേജിൽ ഒരുമിച്ച്  ഒരേ വർഷം വ്യത്യസ്ത stream കളിൽ ഉണ്ടായിരുന്നവരാണ്. സുനിൽ നെല്ലിപ്പള്ളി വാർഡിൽ കോൺഗ്രസ...
25/11/2025

സുനിലും ഞാനും SN കോളേജിൽ ഒരുമിച്ച് ഒരേ വർഷം വ്യത്യസ്ത stream കളിൽ ഉണ്ടായിരുന്നവരാണ്.

സുനിൽ നെല്ലിപ്പള്ളി വാർഡിൽ കോൺഗ്രസ്സ് സ്ഥാനാർഥി യായി മത്സരിക്കുന്ന തിൽ വളരെ സന്തോഷം.

സുനിൽ കൊമ്മേഴ്‌സ് ലും ഞാൻ ചരിത്ര വിദ്യാർത്ഥിയും.

UNIVERSITY ക്രിക്കറ്റ്‌ ടൂർണമെന്റ് മെന്റിൽ SN കോളേജിനെ സെമിയിൽ വരെ എത്തിച്ച നായകൻ

KSU വിന്റെ നേതാവ് എന്ന നിലകളിൽ ഒക്കെയാണ് പരിചയം.

ഒരു ശക്തമായ ബ്ലോക്ക് ആക്കി SN കോളേജിൽ KSU വിനെ മാറ്റുന്ന ആ നേതൃ പാടവം അന്നും ഇഷ്ടമായിരുന്നു.

കൂടെ നിന്നു അന്നും KSU വിന്റെ മറ്റൊരു നേതാവ് ഷാബു ആയിരുന്നു. SN കോളേജിൽ SFI യ്ക്ക് എതിരെ ഉരുക്കു കോട്ട കെട്ടിയ മറ്റൊരു നേതാവ്. പിന്നെ ഇപ്പോഴത്തെ നഗര സഭ പ്രതിപക്ഷത്തെ നയിക്കുന്ന ജയ പ്രകാശുമായിരുന്നു( അദ്ദേഹം പവർ house വാർഡിൽ വീണ്ടും ജനവിധി തേടുന്നു) ഇതുവരെ നഗര സഭ കണ്ട മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാൾ, മികച്ച വാഗ്മിയും ആണ് .

എന്റെ പ്രീയ വിദ്യാർഥി കൂടിയായ രാഹുൽ രാധാകൃഷ്ണൻ ആണ് അവിടെ ജയ പ്രകാശ് നെ നേരിടുന്നത്.

പേരെടുത്തു പറയാൻ കഴിയാവുന്ന KSU നേതാക്കൾ ഇവരൊക്കെ യായിരുന്നു

തീപാറുന്ന പോരാട്ടം നടക്കുന്ന വാർഡ്‌ പവർ ഹൗസ്

പിന്നെ പ്രീയ തങ്കച്ചൻ സാറിന്റെ മകൻ ജോൺസൺ ഇവരെ ഒക്കെ ഓർമ്മയുണ്ട്.

അന്നും ക്വിസ് ഉം പ്രസംഗം ഉപന്യാസം, ഡിബേറ്റ് ഒക്കെയായി കറങ്ങി നടക്കുകയായിരുന്നു ഞാനും.

കോളേജിലൂടെ കടന്നു പോകുന്ന KSU വിന്റെ പ്രകടനത്തിൽ SFI കാരേക്കാൾ കുട്ടികൾ കൂടുതൽ ആയിരുന്നു. അതായിരുന്നു സുനിൽ അവർക്ക് കൊടുത്ത ആത്മ വിശ്വാസം.

അവർ പേടിയില്ലാതെ മുദ്രാവാക്യം വിളിച്ചു ഓരോ ബിൽഡിഗ് ലൂടെയും കടന്നു പോയി.

അടിയ്ക്ക് ശക്തമായ തിരിച്ചടികൾ കൊടുത്തു.

എന്നും എവിടെയും തലയെടുപ്പോടെ നിന്ന സുനിലിന് ഇവിടെയും തലയുയർത്തി ഞാൻ നെല്ലിപ്പള്ളിയുടെ പ്രതിനിധി എന്ന് പറയാൻ കഴിയട്ടെ

ഒരുപാട് ആശയങ്ങൾ ഉള്ള, സദാചാര ബോധമുള്ള, ജനാധിപത്യ ബോധമുള്ള നല്ല നേതാക്കൾ പുനലൂർ നഗര സഭയിൽ ഭരണ പക്ഷത്തും പ്രതി പക്ഷത്തും ഉണ്ടാകട്ടെ.മികച്ച ഭരണം ഉണ്ടാകട്ടെ.

നാളിതുവരെ യുള്ള മോശം റെക്കോർഡ് ഇവർക്ക് മാറ്റാൻ കഴിഞ്ഞാൽ നല്ലത്.

അണ്ണൻ മാരുടെയും ചേച്ചിമാരുടെയും ഒക്കെ അടിമകൾ ആകാൻ ആണ് തെരഞ്ഞെടുക്ക പ്പെടുന്ന ചെറുപ്പ ക്കാർക്ക് വിധി എങ്കിൽ

പിന്നെയും പറയുന്നു

It is the curse and lot and our misfortune

പ്രീയ സുനിലിന് ആശംസകൾ



പ്രതിസന്ധികളിൽ പതറാതെ പൊരുതിയ വനിതാ സൗരംഭക പ്രീയ വിദ്യാർഥി ആരതിക്ക് ഒപ്പം അവളുടെ cake സ്റ്റുഡിയോ വിസ്മ മാളിൽ സംഘടിപ്പിച്...
22/11/2025

പ്രതിസന്ധികളിൽ പതറാതെ പൊരുതിയ വനിതാ സൗരംഭക
പ്രീയ വിദ്യാർഥി
ആരതിക്ക് ഒപ്പം
അവളുടെ cake സ്റ്റുഡിയോ വിസ്മ മാളിൽ സംഘടിപ്പിച്ച
Thanks giving ceremony യിൽ
പങ്കെടുത്തു
എല്ലാവരുടെയും support
അവൾക്ക് ഉണ്ടാകട്ടെ
ഈ കുഞ്ഞു പ്രായത്തിൽ
50 ഓളം പേർക്ക് തൊഴിൽ നൽകുന്ന
business woman
India book record winner

പുനലൂരിന്റെ cake girl
ആരതി കുട്ടി
അവൾ ലോകത്തിന്റെ cake girl ആയി അതിർത്തികൾ ഇല്ലാതെ വളരട്ടെ

Photo courtesy പ്രീയമുള്ള മറ്റൊരു വിദ്യാർഥി വൈഷ്ണവ്




14/11/2025

ഒരു പുരാണ കഥാ സന്ദർഭം കവിതയാക്കുന്നു. ഗദ്യ കവിതയിൽ നിന്നു മാറി ചിന്തിച്ചപ്പോൾ അതിന്റെ സന്ദർഭോ ചിത വികാരങ്ങൾ നഷ്ടം വന്നോ എന്നറിയില്ല
എങ്കിലും വായനയ്ക്കായി സമർപ്പിക്കുന്നു.
യാത്ര മാഗസിനിൽ നിന്നും കിട്ടിയ കഥ യാണ് ഇതിന് അടിസ്ഥാനം. ഒന്നര മാസത്തോളം എടുത്താണ് ഈ കവിത വിവിധ കഥകൾ കോർത്തിണക്കി എടുത്തത്.

ഉലൂപിയുടെ ഉള്ളുരുക്കങ്ങൾ
====മഹേഷ്‌ ====
പണ്ടേ ബലിക്കല്ലിൽ തളിക്കുവാൻ ചോര ആര്യഗുരുക്കൾ തേടിയതൊക്കെയും
നാഗകുലത്തിൽ നിന്നായിരുന്നു.

കദ്രു ചെയ്ത കൊടും ചതിയ്ക്കിനിയും പാപ പരിഹാരമായെന്റെ തനയന്റെ തലവേണോ വൈഷ്ണോ ത്തമാ?
യുദ്ധം ജയിക്കാൻ പ്രഭുക്കൾക്ക് വേണ്ടത് നാട്ടിലെ വെപ്പാട്ടി പോറ്റിയ കുഞ്ഞിൻ ശിരസ്സോ?

പണ്ടെങ്ങോ വിനത കൊത്തിയുടച്ചയ
ണ്ഡത്തിനു ശാപമായരുണൻ ചൊരിഞ്ഞ ശാപത്തിനു,
പരിഹാരമിനിയും നാഗകുമാരന്റെ ശിരസ്സോ പ്രഭുക്കളേ?

വൃദ്ധ രോദനം കേട്ടു നെഞ്ചു പിടച്ചയൾ കർണപുടങ്ങൾ തകർന്നു നിന്നപ്പോൾ,
സ്വജീവൻ ശംഖചൂഡനു നൽകിയ വിദ്യാധരൻ കുമാരൻ
ജീമൂത വാഹനൻ
നിങ്ങളെയോർത്തു വിലപിക്കുന്നുണ്ടർജ്ജുനാ നൂനം.

മകന്റെ തലയറുത്തെങ്കിലും വിജയിക്കാൻ കൊതിക്കും ധനുർധരൻ വിജയനല്ലോ നിങ്ങൾ.
പണ്ടു പെരുവിരൽ മുറിച്ചൊരു ബാലന്റെ വിദ്യയെ തന്നെ ഹനിച്ചവനസൂയയാൽ
വിജയങ്ങൾ കൊയ്യാൻ ജനിതക രൂപം പകർന്ന മകന്റെ തല ബലിക്കായി ചോദിച്ചതിലില്ലതിശയം.

ഒട്ടും തപിക്കാതെ, വിറക്കാതെ, പതുക്കെ പറഞ്ഞു കുമാരൻ ഇരവാൻ
ബലിമൃഗമായി താതൻ കൽപ്പിക്കുകിൽ പിന്നെ

മരിക്കാനിരവാൻ ഭയക്കുന്നതെന്തിന്
യുദ്ധ പ്രഭുക്കൾക്ക് കൊല്ലാൻ തല നീട്ടി നിൽക്കുന്ന ശൂദ്രനീതിക്കെന്തു സമ്മതപത്രങ്ങൾ.

വേലിനേൽക്കാനൊരു മാറിടം തേടി തേർ തെളിക്കുന്നുണ്ട് യാദവ നായകൻ.

പുത്രൻ മരിക്കിലും കിരീടമേന്താൻ സത്യം നേർപ്പിച്ച വാക്കുകൾ കൊണ്ടൊരു ധർമ്മവ്യൂഹം ചമക്കുന്നുണ്ട് ധർമ്മിഷ്ടർ.

താതന്റെ സ്നേഹം പറഞ്ഞു ചിരിച്ചു മരിക്കുവാൻ ശിരസ്സുണർന്നിരിക്കാൻ വരം കിട്ടിയല്ലോ ഭാഗ്യം
വാഗ് ദേവതയെ നാക്കിൽ കുരുക്കി വഞ്ചന കാട്ടിയില്ലല്ലോ ഭാഗ്യം
മാംഗല്യ പീഡവും ബലിക്കല്ലുംഒരുമിച്ചനുവദിച്ച വരങ്ങൾക്കും നന്ദി.

സൂര്യനസ്തമിക്കും മുൻപേ രാജകുല ജാതനാ കുഞ്ഞിന് വേണ്ടി പ്രതികാരം ചെയ്ത മനസ്സിനും നന്ദി.

കുരുകുല വിജയത്തിന്നായി തലയറ്റു വീണ നാഗകുമാരനായ് ഒരു തുള്ളി കണ്ണുനീർ പൊഴിക്കാത്തതിനും നന്ദി.
ആടി തീർക്കേണ്ടല്ലോ നന്ദി കേടിൻ കഥ വെറുതേ കണ്ണീർ പൊഴിച്ചിങ്ങനെ

മോഹിനീ രൂപം നിതാന്തം ദേവവഞ്ചനയുടെ പ്രതിരൂപാവതാരമോ
മോഹിപ്പിച്ചു കൊല്ലാനിനിയും ജന്മങ്ങൾ ബാക്കിയോ.

ചിരിക്കുന്നുന്നുണ്ട് പാവമെൻ മകൻ.
യുദ്ധം കണ്ടല്ല പരാക്രമി, ധനുർധരാ
പിതാവിന്റെ ശൂന്യമാം ഹൃദയം കണ്ടാവണം
ഇനിയുമാ രാജ ബീജത്തിൽ പിറക്കാ തിരിക്കാൻ
പ്രാർത്ഥിക്കയാവണം.

ഉലൂപി കേവലം നാഗകന്യക
ദാസിയായ് രാജന്റെ കാമ വികാരങ്ങൾ തീർക്കേണ്ടുന്നോൾ.
ഇനിയും നന്ദിയില്ലാത്ത പതിയുടെ ജീവനെ
മൃതസഞ്ജീവനിയാൽ ഉണർത്തേണ്ടുന്നോൾ.
ഹൃദയം പിളർന്നെന്റെ ജീവനാ നാഗമാണിക്യം ഉടൽ ചേർത്തു വച്ചു ജീവൻ പകരേണ്ടവൾ.

ബഹ്രുവാഹന കുമാരന്റെയമ്പു നിൻ ഹൃത്തടം മുറിച്ചു പായും വരേയ്ക്കും കാത്തു നിൽക്കുന്നു ഞാൻ.
മകന്റെ ബലിയിട്ട് മടങ്ങട്ടെ, പിന്നെ മയങ്ങട്ടെ ഉണരാതെ ഉലൂപി
അകലെ മകന്റെ വിയോഗത്താലുലഞ്ഞു കരഞ്ഞു ഗംഗ ശപിക്കാതിരിക്കട്ടെ വീണ്ടും പതേ ധനുർധരാ
#കവിതകൾ


#സാഹിത്യം

09/11/2025

ശ്രീ. സുരേഷ് മഠത്തിൽ പ്രീയ ദർശിനി സാഹിതിയുടെ വേദിയിൽ

എന്റെ നാട്ടിലെ, പുനലൂരിലെ തന്നെ ആദ്യ സിനിമാ പിന്നണി ഗായിക പ്രീയപ്പെട്ട മുരളിയുടെ മകൾ ആതിര മുരളിയ്ക്ക് മികച്ച ഗായികയ്ക്ക്...
08/11/2025

എന്റെ നാട്ടിലെ, പുനലൂരിലെ തന്നെ ആദ്യ സിനിമാ പിന്നണി ഗായിക
പ്രീയപ്പെട്ട മുരളിയുടെ മകൾ ആതിര മുരളിയ്ക്ക് മികച്ച ഗായികയ്ക്ക് ഉള്ള അവാർഡ് ലഭിക്കുമ്പോൾ ആ അവാർഡ് എന്റെ കുടുംബത്തിലേക്ക് വന്ന അവാർഡ് പോലെയാണ്.
♥️♥️അഭിനന്ദനങ്ങൾ മക്കളെ ♥️♥️

ഞാൻ പഠിപ്പിച്ച എന്റെ കുട്ടികളുടെ പേരിൽ അറിയപ്പെടാൻ തന്നെയാണ് ഏറെ ഇഷ്ടം അതിലൊരാളാണ്  ഞാൻ ക്ലാസ്സ് teacher ആയിരുന്ന  ശബരിഗ...
29/10/2025

ഞാൻ പഠിപ്പിച്ച എന്റെ കുട്ടികളുടെ പേരിൽ അറിയപ്പെടാൻ തന്നെയാണ് ഏറെ ഇഷ്ടം അതിലൊരാളാണ് ഞാൻ ക്ലാസ്സ് teacher ആയിരുന്ന ശബരിഗിരി സ്കൂളിലെ ഒൻപതാം ക്ലാസ്സിലെ സൗമ്യ യായിരുന്ന, ഞാൻ പേപ്പർ കൊടുക്കുമ്പോൾ ഒക്കെ കിട്ടിയ മാർക്കുമായി തൻ്റെ സീറ്റിലേയ്ക്ക് ഒരു പരാതിയും പരിഭവും ഇല്ലാതെ ശാന്തയായ് പോയിരുന്ന പെൺകുട്ടി, ആരതി കുട്ടി

Open house നു അച്ഛൻ വരുമ്പോഴും ഞാൻ പറയും കുഴപ്പമില്ല, മിടുക്കിയാണവൾ.

കാലത്തിന്റെ കുത്തൊഴുക്ക്, പ്രതിസന്ധികൾ ഒക്കെ തരണം ചെയ്ത് അവൾ പുനലൂരിലെ ഏറ്റവും മികച്ച സൗരംഭക യായി സൗരഭം പടർത്തി നിൽക്കു മ്പോൾ,

പഴയ കാലത്തെ എന്റെ ഉപദേശങ്ങൾ ഒക്കെ അവളെ ബോറടിപ്പിച്ചു കൊന്നിട്ടുണ്ടാകും എങ്കിലും എനിക്ക് അവളെ പഠിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനം.

ശബരിഗിരി സ്‌കൂളിനോട് ചേർന്നായിരുന്നു അവളുടെ വീടും.

ശാന്തമായ ചിരി അതിലൊരു വിഷാദശ്ചായ ഞാൻ കണ്ടിരുന്നു എങ്കിലും അവൾ ഇതാ മറ്റുള്ള പെൺകുട്ടികൾക്ക് വലിയൊരു ഉദാഹരണം പോലെ മുൻപിൽ, എനിക്ക് എന്റെ ഇനിയുള്ള കുട്ടികളുടെ മുൻപിൽ, ക്ളാസുകളിൽ ഇനിയും ഏറെ പറയാൻ കഴിയുന്ന പെൺകുട്ടിയായ് ആരതി കുട്ടി.

സർക്കാർ ഉദ്യോഗം മാത്രം സ്വപ്നം കാണുന്ന കുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്ത യായി മറ്റുള്ളവർക്ക് തൊഴിൽ നൽകുന്ന ഞാൻ സ്വപ്നം കണ്ട കുട്ടികളിൽ ഒരാൾ ആയി വളർന്നിരിക്കുന്നു അവൾ. സ്വന്തം വിശപ്പും അതു പോലെ മറ്റുള്ളവരുടെ വിശപ്പും മാറ്റാൻ കഴിയുന്നതു പോലെ മികച്ച ഒരു പ്രവൃത്തിയില്ല.

അവൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

അർസു കേക്ക് സ്റ്റുഡിയോ യുടെ സ്ഥാപകയും CEO യുമായ അവൾ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കൊണ്ട് നാടിനും അഭിമാനമായി മാറിയിരിക്കുന്നു.

ഏറ്റവും ചെറിയ പ്രായത്തിൽ 4 ബ്രാൻഡഡ് കേക്ക് ഷോപ്പുകൾ തുടങ്ങിയ ആദ്യത്തെ വനിതാ സംരംഭകയായാണ് റെക്കോർഡ് കരസ്ഥമാക്കിയത്. പുതിയ ബ്രാഞ്ചുകൾ തുടങ്ങിയ പുനലൂരിലെ മിക്ക ബേക്കറികളും ക്വാളിറ്റി of goods ൽ പിറകോട്ടു പോയി. പക്ഷേ അതെല്ലാ ഷോപ്പിലും ഒരു പോലെ കൊണ്ടു പോകാൻ അവൾ കാണിക്കുന്ന ശ്രദ്ധ വളരെ മികച്ചതാണ്.

ഫ്രഷ് ക്രീം ലൈവ് കേക്കുകൾക്ക് പേരെടുത്ത അർസു കേക്ക് സ്റ്റുഡിയോക്ക് അഞ്ചൽ, അഗസ്ത്യക്കോട്, കരവാളൂർ, പുനലൂർ എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകൾ ഉള്ളത്.

ആരോഗ്യ പരിപാലനം സൂക്ഷ്മ ശ്രദ്ധയോടെ ചെയ്യുന്ന ആയിട്ടുള്ള നിരവധി Millet Product കളും വിപണിയിൽ ഇറക്കി ഇതിനോടകം ശ്രദ്ധ നേടാൻ അവളുടെ ഉടമസ്ഥതയിലുള്ള അർസു കേക്ക് സ്റ്റുഡിയോക്ക് കഴിഞ്ഞിട്ടുണ്ട്

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് ഒരു സംരംഭകയായി വിജയിച്ചു വരുന്ന ആരതിയുടെ കഥ Success Story മാഗസിനിൽ പ്രസിദ്ധീകരിച്ചു വന്നത് ഒട്ടേറെ പേർക്ക് പ്രചോദനമായിട്ടുണ്ട്.

വനിതാ ശാക്തീകരണം മുന്നിൽ നിർത്തി പ്രവർത്തിക്കുന്ന ആരതി 4 ഷോപ്പുകളിലായി വനിതകൾ ഉൾപ്പെടെ നിരവധി പേർക്കാണ് നിലവിൽ ജോലി നൽകുന്നത്. എത്രയോ മഹത്തായ പ്രവൃത്തിയാണത്. കൂടുതൽ ഷോപ്പുകൾ ജില്ലയിലും മറ്റു പേദേശങ്ങളിലും തുറക്കാൻ കഴിയട്ടെ.

കർണാടക യിലെ കോഫി day ഇന്ത്യ യുടെ ഇപ്പോഴത്തെ വനിതാ CEO മാളവിക ഹെഗ്‌ഡെ യെ പോലെ സ്ത്രീ ശക്തി യുടെ പ്രതീകമായി അവൾ വളരട്ടെ, ഉയരട്ടെ

2024-25 ലെ Emerging Women Entrepreneur ന്റെ Nehru Award,

AIWAA Iconic Entrepreneur 2024 Award,

Kerala Industrial Department ന്റെ 2022-23 ലെ Taluk Best Entrepreneur Award

തുടങ്ങി ഒരുപിടി അവാർഡുകൾ ആരതി ഇതിനകം തന്റെ പേരിൽ കരസ്ഥമാക്കി കഴിഞ്ഞിട്ടുണ്ട്.

ബേക്കിങ്ങിനു പുറമേ "അർസു സ്നേഹസ്പർശം" പദ്ധതി വഴിയും മറ്റു സംഘടനകൾ വഴിയും സമൂഹത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളും, സ്പോർട്സ് മേഖലയിൽ നിരവധി സ്പോൺസർ ഷിപ്പുകളും, ജോലിയോടൊപ്പം സ്വയം തൊഴിൽ പരിശീലന ങ്ങളും നൽകി വരുന്നു അവളുടെ സ്ഥാപനം.

ഇനിയും എന്റെ പ്രീയ വിദ്യാർഥി ഒരുപാടുയരങ്ങൾ കീഴടക്കി
കേക്കുകളുടെ സാമ്രാജ്യമായി പുനലൂരിനെ മാറ്റി അതിലെ റാണിയായി വിരാജിക്കട്ടെ അവൾ.

വായിക്കണം പൂർണ്ണമായും കാരണം ഇതൊരു ഹൃദയം കീറുന്ന കത്തിന്റെ മൊഴിമാറ്റമാണ്. മുങ്ങി മരിച്ച അഭയാർത്ഥി യുടെ കത്ത്.ഒരുപാട് സ്വപ...
21/10/2025

വായിക്കണം പൂർണ്ണമായും കാരണം ഇതൊരു ഹൃദയം കീറുന്ന കത്തിന്റെ മൊഴിമാറ്റമാണ്. മുങ്ങി മരിച്ച അഭയാർത്ഥി യുടെ കത്ത്.

ഒരുപാട് സ്വപ്നങ്ങളും പേറി ആ റബ്ബർ ബോട്ടിൽ തൻ്റെ സ്വപ്ന ഭൂമിയായ ഗ്രീസിലേയ്ക്ക് അഭ യാർത്ഥിയായി പോകുമ്പോൾ അവൻ അറിഞ്ഞില്ല മെഡിറ്റ നിയൻ അവനായി കാത്തുവച്ച ദുരന്തം.

മരണത്തെ മുന്നിൽ കാണു മ്പോൾ അവൻ പ്രീയപ്പെട്ട അമ്മയ്ക്ക് എഴുതിയ കത്ത് നാലായി മടക്കി പോക്കറ്റിൽ ഇട്ടിരുന്നു.

ഗാർഡിയൻ പ്രസിദ്ധികരിച്ച കത്തിൽ എന്റെ പരിഭാഷയാണ്

എത്രയും പ്രീയമുള്ള അമ്മേ ക്ഷമിക്കണം എനിക്കെന്റെ സ്വപ്ന ഭൂമിയിലേക്ക് നിങ്ങളുടെ സ്വപ്നങ്ങളുമായി എത്തിച്ചേ രാൻ കഴിയാത്തതിൽ.

, ഈ ബോട്ട് ഞങ്ങളുമായി മെഡിറ്ററെനിയന്റെ അഗാധ നീലിമ യിലേക്ക് മുങ്ങുകയാണ്. എന്റെ സ്വപ്നങ്ങൾക്ക് ഇപ്പോൾ മരണത്തിന്റെ നീല നിറമാണ്.

എന്റെ വാഗ്ദത്ത ഭൂമിയിലേക്ക് ഞാൻ എത്തില്ല, ഈ സ്വപ്ന യാത്രയ്ക്കായി ഞാൻ കടം വാങ്ങിയ പണം മടക്കി കൊടു ക്കാനും കൂടി കഴിയില്ല എന്ന വേദനയുണ്ട്, പക്ഷേ അമ്മ വിഷമിക്കരുത്.

എന്റെ ശരീരം ആരും വീണ്ടെടുക്കരുതേ എന്ന പ്രാർത്ഥന യാനെനിക്ക്. പ്രീയ പോസിഡൺ അതിനെ നിന്റെ ആഴങ്ങളിലേയ്ക്ക് വലിച്ചു കൊണ്ടു പോകൂ.

അമ്മേ എന്റെ ശരീരം ലഭിച്ചാലും അതു നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത ചെലവിലേയ്ക്ക് ആകും കൊണ്ടു പോവുക. ഇവിടെനിന്നും അവിടെയ്ക്കുള്ള കടത്തു കൂലി, അടക്കാനുള്ള ചെലവുകൾ, അനുശോചന ത്തിനും മരണാ നന്തര ചടങ്ങുകൾക്കും ഉള്ള ചെലവുകൾ ഒക്കെ,

അതു കൊണ്ടു അമ്മേ എന്റെ ശരീരം കണ്ടെടുക്കാതിരിക്കു ന്നതാണ് നല്ലത് നിങ്ങൾക്കും എനിക്കും, നിങ്ങൾ വീണ്ടും ഈ ഭാഗ്യ ഹീനനെ ശപിക്കില്ലല്ലോ.

ഞാനും മറ്റുള്ളവരെ പോലെ യാത്രയാകുന്നു. കൂടെയുള്ള അവരുടെ സ്വപ്നങ്ങളെക്കാൾ വലുതല്ലല്ലോ എന്റെ സ്വപ്നങ്ങൾ

നിരന്തരം അമ്മയെ വേദന തീറ്റിക്കുന്ന കഠിനമായ വയറു വേദനയ്ക്കുള്ള മരുന്നുകൾ വാങ്ങുന്നതിനേക്കാൾ വലിയ സ്വപ്നങ്ങൾ എനിക്കില്ലമ്മേ.

ഇളകിപോയ പല്ലുകളുടെ സ്ഥാനത്ത് ഒരു ജോഡി പുതിയ പല്ലുകൾ അമ്മയ്ക്ക് വയ്ക്കുന്നതിനേക്കാൾ വലിയ സ്വപ്നം എനിക്കില്ലായിരുന്നു ഈ യാത്രയ്ക്ക് തിരിക്കുമ്പോൾ.

പ്രീയമുള്ള സ്നേഹിതേ ഞാൻ നിനക്കായി പണിതത് ഒരു ആകാശ കൊട്ടാരം ആയി പോയല്ലോ, നമ്മൾ സിനിമയിൽ ഒക്കെ കണ്ട കൊട്ടാരങ്ങൾ.
എന്റെയും നിന്റെയും വസ്ത്രങ്ങൾ ഒക്കെ മനോഹരമായി തൂക്കിയിട്ടി രിക്കുന്ന മുറികൾ ഒക്കെ, നീയും എന്നോട് ക്ഷമിക്കണം.

പ്രീയമുള്ള സഹോദര,

നിന്റെ ബിരുദദാന ചടങ്ങിന് മുൻപ് നിനക്ക് ഞാൻ എല്ലാ മാസവും അയച്ചു തരാം എന്ന് വാഗ്ദാനം ചെയ്ത അൻപതു യൂറോ അയച്ചു തരാൻ കഴിയാത്ത നിർഭാഗ്യവാൻ ആണല്ലോ നിന്റെ ചേട്ടൻ.

പ്രീയമുള്ള പെങ്ങളെ നിന്റെ പണക്കാരിയായ സുഹൃത്തിന്റെ കയ്യിലുള്ള വൈ ഫൈ ഉള്ള ഫോൺ പോലെ ഒന്നു വാങ്ങി തരാൻ ഈ ജ്യേഷ്ഠനു കഴിയുന്നില്ലല്ലോ. ക്ഷമിക്കണം പൊന്നു പെങ്ങളെ നീ.

പ്രീയമുള്ള എന്റെ ഭവനമേ നീയും എന്നോട് ക്ഷമിക്കണം നിന്റെ കതകുകളുടെ പിറകിൽ എന്റെ കോട്ടു തൂക്കിയിടാൻ ഞാനിനി വരില്ല. ഒരിക്കലും.

എനിക്ക് പേരറിയില്ലാത്ത ഈ കടലിൽ മുങ്ങി മരിക്കുമ്പോൾ എന്റെ ശവ ശരീരത്തിന് വേണ്ടി തിരയുന്ന മുങ്ങൽ വിദഗ്ധരെ നിങ്ങളും എന്നെ ശപിക്കരുത് എന്നെ കണ്ടു കിട്ടാത്തതിൽ.

ഞാൻ നിങ്ങൾക്കൊരു ഭാരമാകാത്തതിൽ പ്രീയമുള്ള അഭയാർത്ഥി അഭയ കേന്ദ്ര കാര്യാലയങ്ങൾക്കും നന്ദി

പ്രീയമുള്ള സാഗരമേ എന്റെ രാജ്യം ചോദിക്കാതെ പാസ്സ്പോർട്ട് ചോദിക്കാതെ, വിസയില്ലാതെ നിങ്ങളുടെ മടിത്തട്ടിൽ എന്നെ സ്വികരിച്ചതിൽ.

പ്രീയമുള്ള മീനങ്ങളെ,ഈ സാഗരത്തിലെ എണ്ണിയാൽ ഒടുങ്ങാത്ത ജീവ ജാലങ്ങളെ എന്റെ ജാതി ചോദിക്കാതെ, മതം ചോദിക്കാതെ,രാഷ്ട്രീയം ചോദിക്കാതെ, എന്റെ മാംസം ഭക്ഷിക്കുന്ന നിങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ഞാൻ എങ്ങനെയാണ് അതിനു നിങ്ങളോട് എന്റെ നന്ദി രേഖപ്പെടുത്തുക.

പ്രീയമുള്ള വാർത്താ ചാനലുകളെ ഓരോ മണിക്കൂറിലും അഞ്ചു മിനിറ്റ് നേരം എന്റെ മരണം രണ്ടു ദിവസത്തേയ്ക്ക് വാർത്തയാക്കി ദുഖിക്കുന്ന നിങ്ങൾക്കും നന്ദി.

ഈ വാർത്ത കേട്ടു കുറച്ചു നാളത്തേയ്ക്ക് ദുഖിക്കുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും നന്ദി

മുങ്ങി മരിക്കുന്നതിൽ എനിക്കു ദുഃഖമില്ല, കാരണം ഞാൻ ഇവിടെ വിശ്രമിക്കുകയാ ണ്.ഞാൻ ആശ്വാസം കൊണ്ടു വരുന്നു (മറ്റുള്ളവർക്ക് )

സ്വന്തം അബ്ദുള്ള ഒലെഫ്

Address

Punalur

Website

Alerts

Be the first to know and let us send you an email when Mahesh kumar. A posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share