Panchajanyam International Film Festival

Panchajanyam International Film Festival An international film festival conducted every year in Chittur, Palakkad.

നാടോടിത്തം എന്നത് കേവലം ഒരു പദമല്ല.....അതിൽ നാടുണ്ട്....നാട്ടതിരുകളെ മറികടക്കുന്ന വിശാലതയുണ്ട്.....ദേശാടനങ്ങളുടെ കഥകൾകവി...
10/09/2026

നാടോടിത്തം എന്നത് കേവലം ഒരു പദമല്ല.....

അതിൽ നാടുണ്ട്....
നാട്ടതിരുകളെ മറികടക്കുന്ന വിശാലതയുണ്ട്.....

ദേശാടനങ്ങളുടെ കഥകൾ
കവിത, സംഗീതം, സ്വാതന്ത്ര്യം.....

ദേശരാഷ്ട്രങ്ങൾ അടിച്ചേൽപ്പിക്കുന്ന അപരത്വം, വേട്ടയാടൽ....

നാടോടിത്തത്തിൻ്റെ സൗന്ദര്യശാസ്ത്രകാരനായ റ്റോണി ഗാറ്റ്ലിഫിൻ്റെ സിനിമയിൽ ഇതെല്ലാമുണ്ട്.....

2026 സെപ്തംബർ 2 ന് അന്തരിച്ച റ്റോണിയ്ക്കുള്ള ആദരസമർപ്പണമാണ് നമ്മുടെ അടുത്ത പ്രദർശനം ....

Latcho Drom

1993 ൽ പുറത്തിറങ്ങിയ ടോണി ഗാറ്റ്ലിഫിന്റെ Latcho Drom എന്ന ചിത്രം അരുവി പോലെ ലക്ഷ്യമേതെന്നറിയാതെ ഒഴുകിക്കൊണ്ടിരിക്കുന്ന നാടോടി
ജീവിതങ്ങളിലൂടെയുള്ള സഞ്ചാരമാണ്. ഇന്ത്യയിലെ, തുർക്കിയിലെ, റോമാനിയയിലെ, സ്‌പെയിനിലെ, ഫ്രാൻസിലെ ജിപ്സി ജീവിതങ്ങൾ.

വരൂ..... രാഷ്ട്രീയ ഭൂപടങ്ങളുടെ അതിരുകൾ താണ്ടുന്ന ഒരു തിരക്കാഴ്ചയിലേക്ക്....

2026 സെപ്തംബർ 12
ശനിയാഴ്ച രാവിലെ 10.30 ന്
കരിപ്പോട് ഹരിതം മിനി തിയ്യേറ്ററിൽ

Panchajanyam Film Society
Chittur Palakkad

കടപ്പാട് : ജിതിൻ. കെ.സി.

ഇന്നലെ ഒഡീസി വീണ്ടും കണ്ടു.....വലിയ വിജയങ്ങൾക്കും പര്യടനങ്ങൾക്കും ശേഷം അധികാരത്തിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്ന മനുഷ...
01/08/2026

ഇന്നലെ ഒഡീസി വീണ്ടും കണ്ടു.....

വലിയ വിജയങ്ങൾക്കും പര്യടനങ്ങൾക്കും ശേഷം അധികാരത്തിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്ന മനുഷ്യൻ....

സ്വന്തം ഇടത്തിലേക്ക് തിരികെ സഞ്ചരിക്കുന്നവരെ വഴിയിൽ /കടലിൽ കാത്തിരിക്കുന്ന അപകടങ്ങൾ.....

എത്ര വലിയ പ്രതിസന്ധിയേയും മറികടന്ന് എത്തിച്ചേരാൻ കൊതിക്കുന്ന പെനിലോപിയുടെ മടിത്തട്ട് , ഇത്താക്ക.....

ഒഡീസി അദ്‌ഭുതങ്ങളുടെ ഇതിഹാസം എന്ന നിലയ്ക്കല്ല , മനുഷ്യ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന തത്വചിന്ത എന്ന നിലയ്ക്കാണ് കാലാതിവർത്തിയായി മാറുന്നത്.

അതിന് 2026ൽ നിലനില്ക്കുന്ന ആഗോള രാഷ്ട്രീയത്തിൻ്റേയും യുദ്ധങ്ങളുടേയും അഭയാർത്ഥി പ്രവാഹങ്ങളുടേയും പശ്ചാത്തലത്തിൽ പുതിയ വ്യാഖ്യാനമായി മാറുന്നു ക്രിസ്റ്റഫർ നോളാൻ്റെ ഒഡീസി....

കടലിലൂടെ വന്നു ചേരാവുന്ന അജ്ഞാതരെക്കുറിച്ചുള്ള ഭയത്തിലാണ് ഇത്താക്കയും സ്പാർട്ടയും.....

എന്താണ് വരാനുള്ളത് എന്നതിനെക്കുറിച്ച് അവർക്ക് വ്യക്തതയില്ല. എന്നാൽ ആ അപകടത്തെ പ്രതിരോധിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് നൂറ്റാണ്ടിൻ്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്ന രാഷ്ട്രങ്ങൾ

എന്നാൽ കടലിലൂടെ വഴി തെറ്റിയലയുന്ന ഒഡീസിയസിനെയാണ് നമ്മൾ കാണുന്നത്.....

അയാളാണ് കടലിൽ നിന്നും വന്നു കയറുന്ന അപകടം.....

യുദ്ധത്തിൽ മുറിവേറ്റ ഹൃദയവുമായി സ്വന്തം ദേശം കണ്ടെത്താൻ ശ്രമിക്കുന്നയാൾ.....

ആരുണ്ട് അയാളുടെ കൂടെ.....

ട്രോയ് നഗരത്തിൽ നിന്നും കഴുത്തരിയപ്പെട്ട ഒരു പെൺകുട്ടി .....

ദുഖിതയായ അഥീന...

യുദ്ധതന്ത്രങ്ങളുടെയും വിജയത്തിൻ്റേയും അതിദേവതയായ അഥീന യുദ്ധങ്ങളുടെ ധാർമ്മികച്യുതിയാൽ ശിരസ്സറുക്കപ്പെട്ട ശിലയായ് ദുഖിതയായ് ഒഡീസിയസ്സിന് ദൈവങ്ങളുടെ നേർവഴി കാണിക്കാൻ ശ്രമിക്കുന്നു.....

വേട്ടയെ പോലും യുദ്ധമായി കാണാൻ ആഗഹിക്കുന്നയാളാണ് ഒഡീസിയസ്... എതിരാളിക്ക് തുല്യ അവസരം ഉറപ്പുവരുത്തണം എന്ന് ഉറച്ച് വിശ്വസിക്കുന്നയാൾ.....

എന്നാൽ 10 വർഷം കാത്തുനിന്നതിൻ്റെ നൈരാശ്യം കൊണ്ടാകാം അയാൾ ഒരു നിമിഷം സീയൂസിൻ്റെ നിയമം മറന്നു....

തൻ്റെ തന്ത്രം ട്രോയ് യുദ്ധത്തെ അധാർമ്മിക വേട്ടയായ് മാറ്റുന്നത് അയാൾക്ക് കാണേണ്ടി വന്നു....

ട്രോജൻ യുദ്ധത്തിനുശേഷം ഒഡീസിയസ് എന്തുകൊണ്ട് ആഗമ്നണെ പിന്തുടർന്നില്ല എന്നതിൻ്റെയുത്തരം അതിലാണുള്ളത്....

യുദ്ധത്തിൽ ഇല്ലാതായിപോയ അസംഖ്യം ആത്മാക്കളുടെ ഓർമ്മയും പേറി കാടും കടലും താണ്ടുന്ന അഭയാർത്ഥികളുടെ സ്വന്തം ഇടം തേടിയുള്ള നിരന്തര പലായനങ്ങളുടെ പ്രതിനിധിയാകുന്നു ഒഡീസിയസ്....

കണ്ണീർ വാർക്കുന്ന അഥീനിയുടെ വിരലുകളിൽ എത്തി പിടിച്ചുകൊണ്ട് താനാണ് നിങ്ങളേവരും ഭയപ്പെട്ടിരുന്ന അജ്ഞാതനായ കടൽ സഞ്ചാരി എന്ന് ഒഡീസിയസ് പെനലോപിയോട് പറയുമ്പോൾ മനസ്സിൽ അറിയാതെ ഐലാൻ കുർദിയുടെ ഓർമ്മ വരും.....

അധികാരത്തിൻ്റെ വാൾത്തല പേറുന്ന പട്ടാളമാണ് നൊളാൻ്റെ നിശിതമായ വിമർശനത്തിന് പാത്രമാകുന്ന ഒരു വിഭാഗം.....

പന്നിയിൽ നിന്നും മനുഷ്യരായി മാറുന്ന പട്ടാളക്കാരോട് സർസെ പറയുന്നത്
Back into your disguises എന്നാണ്....

ഹേദിസ് എന്ന പരേതരുടെ പാതാളലോകത്തിൽ പട്ടാളക്കാരെ കാത്തിരിക്കുന്ന ഭീകരമായ ഭാവി നൊളാൻ ലോകത്തിനു കാണിച്ചു കൊടുക്കുന്നു.....

പൊതുവേ കരുത്തരായ പുരുഷന്മാരുടെ ഒരു ലോകമാണ് നൊളാൻ സിനിമകൾ.

എന്നാൽ കരുത്തരായ സ്ത്രീ കഥാപാത്രങ്ങൾ ആണ് ഒഡീസിയുടെ സവിശേഷത.....

പിതാവ് നഷ്‌ടപ്പെട്ട പുത്രനോടല്ല ,
ഭർത്താവ് നഷ്‌ടപ്പെട്ട പെനിലോപ്പിയോട് താൻമൂലം അവർക്ക് നഷ്‌ടമായ എല്ലാത്തിനും ക്ഷമ ചോദിക്കുന്ന ഹെലനെ നമ്മൾ കാണുന്നു....

ഒഡീസിയസ്സിൻ്റെ കരണത്തടിച്ചുകൊണ്ട് നിൻ്റെ ഓർമ്മകൾക്ക് എൻ്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നു പറയുന്ന പെനലോപി സ്വയം നിർണ്ണയാധികാരമുള്ള സ്ത്രീയായി തലയുയർത്തി നില്ക്കുന്നു....

കാമുകനോടൊപ്പം ചേർന്ന് ഭർത്താവിനെ വധിച്ചവൾ എന്ന് പുരുഷലോകം കുറ്റപ്പെടുത്തുന്ന ക്ലൈട്ടെംനെസ്ട്രയുടെ ക്രൂരതയുടെ മുഖം മാത്രമല്ല സ്വന്തം കുഞ്ഞിനെ ഭർത്താവായ ആഗമെംനൺ ബലി കൊടുക്കുമ്പോൾ അലറിക്കരയുന്ന ക്ലൈടെംനെസ്ട്രയേയും നൊളാൻ നമുക്കു കാണിച്ചുതരുന്നു ....

അഥീന .....
സർസെ.....
കലിപ്സോ ....

സ്ത്രീകളുടെ ഇതിഹാസം കൂടിയാണ് ഒഡീസി.....

സഹസ്രാബ്ദങ്ങളുടെ പാരമ്പര്യത്തിൻ്റെ ഗർവ്വിന്മേൽ പണിതീർക്കപ്പെട്ട സാമ്രാജ്യങ്ങളുടെ ധാർമിക അടിത്തറയെയാണ് നൊളാൻ ചോദ്യം ചെയ്യുന്നത്.....

അപരിചിതനായ മനുഷ്യനെ ദൈവമായ് കാണാൻ കഴിയാത്ത പാശ്ചാത്യ രാജ്യങ്ങൾ സീയൂസിൻ്റെ നിയമം ലംഘിച്ചിരിക്കുന്നു എന്ന് ഇതിഹാസത്തിൻ്റെ പുനർവായനയിലൂടെ നൊളാൻ ലോകത്തെ ഓർമ്മിപ്പിക്കുന്നു....

രാജീവ് രാമചന്ദ്രൻ പറഞ്ഞതുപോലെ ഇത് ഒരു എം.ടി. തിരക്കഥ പോലെ നായകൻ്റെ ആത്മസംഘർഷങ്ങളുടെ കഥയാണ്.....

എന്നാൽ ആ ആത്മസംഘർഷങ്ങൾക്ക് ആഗോളമാനം നൽകുന്നു
Christopher Nolan

നമുക്കുമുണ്ട് ഇതിഹാസങ്ങൾ ....
മനുഷ്യരെ പൗരാണിക കാലത്തിൻ്റെ അപരിഷ്കൃത ലോകത്തേക്ക് നയിക്കാനും അധികാരത്തിൻ്റെ പാദസേവയ്ക്കുമായി മാത്രം ദുരപയോഗം ചെയ്യപ്പെടുക എന്ന ദുര്യോഗം പേറാൻ വിധിക്കപ്പെട്ടവ....

Rupesh Chandran

ഇന്ന് ഹബീബി എന്നൊരു തമിഴ് സിനിമ കണ്ടു . പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തോട് കളങ്കരഹിതമായ സത്യസന്ധത പുലർത്തുന്ന സിനിമ. [ അവസ...
15/06/2026

ഇന്ന് ഹബീബി എന്നൊരു തമിഴ് സിനിമ കണ്ടു .

പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തോട് കളങ്കരഹിതമായ സത്യസന്ധത പുലർത്തുന്ന സിനിമ.

[ അവസാനത്തെ 15 മിനുറ്റിൽ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ക്ലൈമാക്സ് ഒഴിച്ചു നിർത്തിയാൽ ]

തമിഴ് മുസ്ലിം ജീവിതം ചിത്രീകരിക്കുന്ന, അവരുടെ സാമൂഹിക സാമ്പത്തികസ്ഥിതി വിശകലനം ചെയ്യുന്ന,
അവരുടെ വ്യക്തിബന്ധങ്ങൾ സൂക്ഷ്മമായി, വിശദാംശങ്ങളോടെ ആവിഷ്കരിക്കുന്ന തമിഴ് സിനിമയിലെ ഒരു ഇതിഹാസമാണ് ഈ സിനിമ എന്ന് പ്രമുഖ തമിഴ് ഡോക്യുമെൻ്ററി സംവിധായകൻ രമണി പറഞ്ഞിട്ടുണ്ട്.....

സംവിധാനത്തിലും കഥാപാത്രസൃഷ്ടിയിലും സംഗീതത്തിലും
കഠിന കഠോരമീ അണ്ഡകടാഹത്തിൻ്റെ സ്വാധീനങ്ങൾ പ്രകടമാണ്.....

കാര്യം എന്തൊക്കെ പറഞ്ഞാലും ,

കാണികളുടെ ഹൃദയത്തെ ആർദ്രമാക്കുന്ന ഒരു വൈകാരികാനുഭവമാണ്
ഹബീബി

വർത്തമാനകാലത്തിൻ്റെ ആശയക്കുഴപ്പങ്ങൾ പേറുന്ന നിസ്സഹായനായ നായകനെ നാം കാണുന്നുണ്ട് .....

ഒപ്പം സാംസ്‌കാരിക പരിണാമത്തിൻ്റെ സന്ദേശവാഹകരായ 3 നായികമാരേയും.....

പരമ്പരാഗതമായ നെയ്ത് കുടുംബത്തിലേക്ക് കടന്നുവരുന്ന മരുമകൾ .....

മരുമകൾ കുടുംബത്തിൻ്റെ കുത്തുവിളക്കാകണമെന്നും
സ്വകാര്യത , സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ ആഗ്രഹിക്കുന്ന മരുമകളെ വില്ലത്തി അഥവാ ഒരു തിന്മയായി കാണണമെന്നും പറയുന്ന പഴയ പോപ്പുലർ തമിഴ് സിനിമ
[ഉദ:- വിശുവിൻ്റെ സംസാരം അതു മിൻസാരം]സങ്കൽപ്പങ്ങളെ അട്ടിമറിച്ചു കൊണ്ട് നായകൻ്റെ ചെറിയമ്മ കഥാപാത്രം

നിർണ്ണായക ഘട്ടത്തിൽ തൻ്റെ സ്വർണ്ണം മുഴുവൻ സമർപ്പിച്ചു കൊണ്ട് നായകനോട് ചോദിക്കുന്നു .....

സ്വർണ്ണമാണ് എൻ്റെ സമ്പാദ്യം എന്ന് നീയും തെറ്റിദ്ധരിച്ചുവല്ലേ എന്ന് ......!!!

നായകൻ്റെ പ്രതിശുത വധു ,
കല്യാണം ഒരു ഔദാര്യമാണെന്ന് ലോകം മുഴുവൻ പറഞ്ഞപ്പോൾ നീയെന്തുകൊണ്ട് മിണ്ടിയില്ല എന്ന് നായകൻ്റെ നിശ്ശബ്ദതയെ ചോദ്യം ചെയ്യുന്നവൾ.....

സമൂഹം അടിച്ചേൽപ്പിച്ച വിവാഹം സ്വയം റദ്ദ് ചെയ്ത് ഭർത്താവിൽ നിന്നും ഖുല നേടിയ പൂർവ്വ കാമുകി.....

ഹബീബി എന്നാൽ പ്രണയിനി എന്നർത്ഥം......

എന്നാൽ ഹബീബി സിനിമ
പ്രണയത്തിൽ നഷ്‌ടപ്പെട്ടവരെക്കുറിച്ചല്ല.....
പ്രണയത്തിനപ്പുറം സ്വന്തം സ്വാതന്ത്ര്യത്തെ പ്രണയിച്ച പെണ്ണുങ്ങളെക്കുറിച്ചാണ് ......

Rupesh Chandran

2008 ൽ പുറത്തുവന്നStoning of Soraya M എന്ന സിനിമ കണ്ട് ഞെട്ടിയവർ Cyrus Nowrasteh എന്ന സംവിധായകനെ മറക്കാൻ സാധ്യതയില്ല .ഒര...
22/04/2026

2008 ൽ പുറത്തുവന്ന
Stoning of Soraya M എന്ന സിനിമ കണ്ട് ഞെട്ടിയവർ Cyrus Nowrasteh എന്ന സംവിധായകനെ മറക്കാൻ സാധ്യതയില്ല .

ഒരാളെ കല്ലെറിഞ്ഞു കൊല്ലുന്നത് നേരിട്ടു കാണിക്കുന്നതിൽ എന്തു കലയാണുള്ളത് എന്ന് 1970 കളിലെ ഒരു ഫിലിം സൊസൈറ്റിക്കാരൻ 2000 കളിലെ ഫിലിം സൊസൈറ്റിക്കാരനോട് അരിശം പൂണ്ടതോർക്കുന്നു ......

അമേരിക്കൻ മുഖ്യധാരാ സിനിമാ വ്യവസായത്തിൻ്റെ ചലച്ചിത്ര ഭാഷയാണ് Cyrus Nowrasteh യുടേത് . അതുകൊണ്ടുതന്നെ അത് ഇറാനെക്കുറിച്ചുള്ള ഒരു പുറം കാഴ്ച മാത്രമാണ് എന്ന വാദവും പലരും ഉന്നയിച്ചിരുന്നു .....

2025 ൽ സൈറസ് സംവിധാനം ചെയ്ത സിനിമയാണ്
Sarah's oil
അമേരിക്കയിൽ ജീവിച്ചിരുന്ന ഏറ്റവും ധനികയായിരുന്ന കറുത്ത വംശജ സാറാ റെക്റ്ററിൻ്റെ ബയോപിക് ആണ്. ഇതും ഒരു പുസ്തകത്തെ അധികരിച്ചാണ് ....

ഒരു സ്ഥിരം ടെംപ്ലേറ്റ് സിനിമയുടെ ലാളിത്യവും cuteness ഉം ഉണ്ട് , ആഴമില്ലായ്മയും .....

വിപണി സമവാക്യങ്ങൾക്കൊപ്പിച്ച് സിനിമകൾ ചെയ്യുന്ന ഒരാളായതുകൊണ്ടാവണം സ്വന്തം സിനിമയുടെ പോസ്റ്ററിൽ പോലും സംവിധായകൻ്റെ പേര് വലുതായി എവിടേയും എഴുതി കാണാത്തത്

Rupesh Chandran

ഒലീവിയ കോൾമാനെയും ജെസ്സി ബക്‌ലിയേയും ഒരുമിച്ച് കാണാം എന്നതിൽപരം സന്തോഷം വേറെന്തുവേണം?!!നല്ല ശുദ്ധമായ തെറി വിളി കേട്ട് പൊ...
13/04/2026

ഒലീവിയ കോൾമാനെയും
ജെസ്സി ബക്‌ലിയേയും ഒരുമിച്ച് കാണാം എന്നതിൽപരം സന്തോഷം വേറെന്തുവേണം?!!

നല്ല ശുദ്ധമായ തെറി വിളി കേട്ട് പൊട്ടിച്ചിരിക്കാൻ പറ്റുന്ന ഒരു ചെറിയ സിനിമ.....

16-ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കുട്ടികൾക്കായുള്ള സിനിമയുടെ തിരഞ്ഞെടുപ്പു സമയത്ത് 2025 ൽ പുറത്തുവന്ന Sn...
06/03/2026

16-ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കുട്ടികൾക്കായുള്ള സിനിമയുടെ തിരഞ്ഞെടുപ്പു സമയത്ത് 2025 ൽ പുറത്തുവന്ന
Snow White സിനിമ പരിഗണനയ്ക്ക് വന്നിരുന്നു.

എന്നാൽ ഈ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന നിരവധി വിവാദങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് ചിലർ ഈ സിനിമ കാണിക്കുന്നത് ശരിയാണോ എന്ന സംശയം ഉന്നയിച്ചു...

സിനിമയിലെ ഒരു പ്രധാന നടി ഇസ്രായേൽ അനുഭാവിയാണെന്നതായിരുന്നു ഒരു കാരണം.

സിനിമയിൽ കുറിയ മനുഷ്യരെ മണ്ടന്മാരും വഴക്കാളികളുമാക്കി കാണിക്കുന്നത് ബോഡി ഷെയിമിങ് ആണെന്നതാണ് മറ്റൊരു ആരോപണം...

അമിതമായ രാഷ്ട്രീയശരിപ്രയോഗം (woke) എന്ന പേരിൽ സംശയങ്ങളെ തള്ളിപ്പറയാനാണ് ആദ്യം തോന്നിയത്.

എന്നാൽ പിന്നീടോർത്തു,
ഓരോ കാലത്തെ രാഷ്ട്രീയ ശരികളിലൂടെ കടന്നുവന്നാണല്ലോ നമ്മുടെ ബാലസാഹിത്യകൃതികളെല്ലാം ഇന്നു കാണുന്ന അവസ്ഥയിൽ എത്തിയത് എന്ന്.......

ലോകത്തെങ്ങും പലയിടങ്ങളിൽ പലരൂപത്തിൽ വാമൊഴി വഴക്കങ്ങളായി നിലനിന്നിരുന്ന കഥകളായിരുന്നു ഫോക് ലോറുകൾ.

ഇവയെ അച്ചടി രൂപത്തിൽ ഫെയറി ടെയിലുകൾ ആക്കി മാറ്റുകയും അവിടെ നിന്നും പലകുറി പല തരത്തിൽ തിരുത്തി എഴുതിയെഴുതി ലക്ഷണമൊത്ത ബാലസാഹിത്യകൃതികളാക്കി മാറ്റുകയും ചെയ്ത ശ്രമങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

വന്യമൃഗങ്ങളെ മെരുക്കിയെടുക്കുന്നതിനു തുല്യമായ പ്രക്രിയ എന്നാണ് ഈ പരിണാമത്തെ ബ്രിട്ടീഷ് ബാലസാഹിത്യ ചരിത്രകാരനായ സാം ലെയ്ത് വിശേഷിപ്പിക്കുന്നത്......

ഇന്നു നാം വായിക്കുന്നതും ഡിസ്നിയുടെ സിനിമകളായി കാണുന്നതുമായ ബാലസാഹിത്യങ്ങളോ സിനിമകളോ അവയുടെ ആദ്യ രൂപത്തിൽ കുട്ടികൾക്കായി രൂപം കൊണ്ടതേ ആയിരുന്നില്ല.

സിൻഡ്രല്ല യെതന്നെ നോക്കൂ,

BC ഏഴാം നൂറ്റാണ്ടിൽ ഇജീപ്ഷ്യൻ നാടോടിക്കഥയിൽ ഒരു അടിമ പെൺകുട്ടിയായിരുന്നു സിൻഡ്രല്ല.

1615 ൽ ഇറ്റലിയിലെ ബേസിൽ രചിച്ച ആദ്യ വേർഷനുകളിൽ ഒന്നിൽ ഒരു കർഷകൻ്റെ മകളാണ് സിൻഡ്രല്ല.

സ്വന്തം രണ്ടാനമ്മയുടെ പീഡനം സഹിക്കാനാവാതെ അവരെ തലക്കടിച്ചു കൊല്ലുന്നുണ്ട് സിൻഡ്രല്ല.....

1800 കളിൽ ബ്രദേഴ്സ് ഗ്രിം തീർത്ത സിൻഡ്രല്ലയും തീർത്തും നിഷ്കളങ്കയായിരുന്നില്ല.

അവൾ തന്നെ ദ്രോഹിച്ച സഹോദരിമാരെ ക്രൂരമായിത്തന്നെ ശിക്ഷിക്കുന്നുണ്ട്...

ഓരോ കാലത്തിൻ്റേയും രാഷ്ട്രീയ
ശരികളുടെയടിസ്ഥാനത്തിൽ കുട്ടികൾ വായിക്കേണ്ടത് / കാണേണ്ടത്
എന്നു ചില മുതിർന്നവർ എടുത്ത തീരുമാനങ്ങൾ ആണ് സിൻഡ്രല്ലയേയും സ്നോ വൈറ്റിനേയുമൊക്കെ ഇന്നത്തെ നന്മയുടെ നിറകുടങ്ങൾ ആക്കി മാറ്റിയത് ......

ലോകത്തിൽ എവിടേയും ലൈബ്രറികളോ പുസ്തകക്കടയോ ആകട്ടെ, കുട്ടികളുടെ വിഭാഗം നോക്കിയാൽ അവിടെല്ലാം നമുക്ക്
ഗ്രിം സഹോദരന്മാരുടെ പുസ്തകം കാണാം.

അത്തരമൊരു സ്ഥാനം അവർ ആശിച്ചതോ പ്രതീക്ഷിച്ചതോ ആകാൻ സാധ്യതയില്ല.

സിൻഡ്രല്ല എന്ന കഥയ്ക്കുശേഷം അവർ എഴുതിയ കഥയാണ്
ചില കുട്ടികളുടെ അറവ് കളി.

How Some Children Played at Slaughtering

രണ്ടു കുട്ടികൾ
കർഷകനായ തങ്ങളുടെ പിതാവ് പന്നിയെ കീറി മുറിക്കുന്നത് കാണുന്നു.

അത് നല്ല രസമുള്ള കളിയാണെന്ന് കുട്ടികൾ വിചാരിക്കുന്നു.

അടുത്ത ദിവസം മൂത്ത കുട്ടി കത്തിയെടുത്ത് ഇളയ കുട്ടിയുടെ കഴുത്ത് മുറിക്കുന്നു.

നവജാത ശിശുവിനെ കുളിപ്പിക്കുകയായിരുന്ന അമ്മ നിലവിളി കേട്ട് ഓടിവന്നപ്പോൾ കാണുന്നത് ഇളയകുട്ടി രക്തത്തിൽ പിടയുന്നതാണ്. അനിയന്ത്രിതമായ കോപത്തിൽ അവൾ കത്തിയെടുത്ത് മൂത്ത മകൻ്റെ കഴുത്തും അറുക്കുന്നു.

അതേ ദേഷ്യത്തോടെ തിരിച്ചു വന്ന അവൾ കാണുന്നത് നവജാത ശിശു തൊട്ടിയിൽ മുങ്ങി മരിച്ചതാണ്.

തനിക്കുണ്ടായ നഷ്ടത്തിൻ്റെ ഭീകരതയിൽ നടുങ്ങിയ അവൾ ഉടനടി തൂങ്ങി മരിക്കുന്നു.

ജോലി കഴിഞ്ഞെത്തിയ കർഷകൻ തൻ്റെ കുടുംബം മുഴുവൻ ഒറ്റയടിക്ക് ദുർമ്മരണങ്ങൾക്ക് കീഴ്പ്പെട്ടതിൻ്റെ അസഹനീയമായ വ്യസനത്തിൽ മരിക്കുന്നു.

കുട്ടികൾക്കും വീട്ടുകാർക്കും വായിക്കാൻ [Children's and Household Tales ] എഴുതിയ ഈ കഥ ഇന്ന് ഒരു ബാലസാഹിത്യ കൃതിയിലും നമുക്ക് കണ്ടെത്താൻ കഴിയില്ല.

ഇത് നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നതായി സങ്കൽപ്പിക്കാൻ നമുക്കു കഴിയുമോ ??

എന്നു പറഞ്ഞാൽ ഓരോ കാലത്തും നിലനിന്നിരുന്ന രാഷ്ട്രീയ ശരികളുടെ പൊതുബോധത്തിനു വഴങ്ങുന്നതും മെരുങ്ങുന്നതുമായ കഥകൾ ആണ് ബാല സാഹിത്യം എന്ന നിലയിൽ നിലനിന്നിട്ടുള്ളൂ.......

പുതിയ കാലത്ത് പഞ്ചതന്ത്രം കഥകൾക്ക് പുത്തൻ ആവിഷ്ക്കാരങ്ങൾ ഉണ്ടാകാത്തതും ഒരു പക്ഷേ ഇതേ കാരണത്താലാവാം.......

അങ്ങിനെ നോക്കിയാൽ രാഷ്ട്രീയ ശരിയുടെ അളവുകോൽ സിൻഡ്രല്ലയ്ക്കും സ്നോ വെെറ്റിനും ബാധകമാണല്ലോ ......

ചുരുക്കി പറഞ്ഞാൽ ,
സ്നോ വൈറ്റ് 16-ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചില്ല ......അത്ര തന്നെ...

Address

ANICODE JNC Chittoor
Palghat
678101

Alerts

Be the first to know and let us send you an email when Panchajanyam International Film Festival posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Panchajanyam International Film Festival:

Shortcuts

Share