Pala4Palam

Pala4Palam PALAM :
Place for Performance, Art, Literature, Architecture and Music .

എഴുത്ത് : അപമാനിക്കപ്പെടുന്ന ദേശങ്ങളിലെ മനുഷ്യന്മാരുടെ  സംസ്കാര ചരിത്രം:   എം ആർ രേണുകുമാർ |പാലാ തീയേറ്റർ ഹട്ടിന്റെ നേതൃ...
13/06/2025

എഴുത്ത് : അപമാനിക്കപ്പെടുന്ന ദേശങ്ങളിലെ മനുഷ്യന്മാരുടെ സംസ്കാര ചരിത്രം: എം ആർ രേണുകുമാർ |

പാലാ തീയേറ്റർ ഹട്ടിന്റെ നേതൃതത്തിൽ പാലാ മുനിസിപ്പൽ ആർമി, മുനിസിപ്പൽ കൾച്ചറൽ ക്ലബ്ബ് , സ്പേസ് ഇൻസൈഡ് എൻസംമ്പിൾ ആർട്ട് രാഗമാലിക എന്നിവരുടെ സഹകരണത്തിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന ‘പാലം 2025’ കലാസംഗമത്തിൽ പ്രശസ്ത ബാലസാഹിത്യകാരനും കവിയും കഥാകൃത്തുമായ എം ആർ രേണുകുമാർ. വൈകിട്ട് നടന്ന കൂടിയിരുപ്പിൽ അപമാനിക്കപ്പെടുന്ന ദേശങ്ങളുടെ സംസ്കാര ചരിത്രത്തെക്കുറിച്ച് എം ആർ രേണുകുമാർ സംസാരിച്ചു. ഒരുപാട് കലാകാരന്മാരുള്ള പാലാ എന്ന ദേശത്തെ കേരളത്തിലെ സാംസ്കാരിക വിമർശകർ എന്തുകൊണ്ടാണ് അപമാനിക്കുന്നത് എന്ന് രേണുകുമാർ ചോദിച്ചു. റബർ പോലുള്ള മരങ്ങൾക്കിടയിൽ പ്രണയം നടക്കില്ല എന്ന മലയാളിയുടെ സവർണ്ണ സങ്കൽപ്പത്തെ രേണുകുമാർ വിമർശിച്ചു. ബിജോയ് മണ്ണാർക്കാട്, ജിനു ചെമ്പിളാവ്, കിരൺ രഘു, എം എ അഗസ്തി, സിസിലി പി, മീര പരമേശ്വരൻ, ഡോ. എം എസ് രാധാകൃഷ്ണൻ, സഞ്ജന സുരേഷ് അജേഷ് എസ് എസ്, വിഘ്‌നേശ് എസ്, അഭീഷ് ശശിധരൻ, മനോജ് പാലാക്കാരൻ, ജയേഷ്, സന്തോഷ്, സെബാൻ എന്നിവർ പങ്കെടുത്തു.

പാലം 2025കുട്ടികളുടെ കുഞ്ഞരങ്ങ്, പൈതൃക നടത്തം, മീനച്ചിലാർ അറിയൽ, കളിമൺ ശില്പ നിർമ്മാണം. സംഗീത പഠനം,  മുതിർന്നവരുടെ കൂടിയ...
04/05/2025

പാലം 2025
കുട്ടികളുടെ കുഞ്ഞരങ്ങ്, പൈതൃക നടത്തം, മീനച്ചിലാർ അറിയൽ, കളിമൺ ശില്പ നിർമ്മാണം. സംഗീത പഠനം, മുതിർന്നവരുടെ കൂടിയിരുപ്പുകൾ, എല്ലാവർക്കും ആസ്വദിക്കുവാനുള്ള വൈകുന്നേരത്തെ കഥയരങ്ങുകളും നാടകങ്ങളും സംഗീത സന്ധ്യകളും.
മെയ്യ് 05 മുതൽ 12 വരെ.
പാലാ മുനിസിപ്പൽ ലൈബ്രറിയിലേക്ക് ഏവർക്കും സ്വാഗതം

പാലായിൽ അവതരണങ്ങളുമായി  പാലം 2025 | തമിൾ നാട്ടുപുറ കലൈഗൾ, കഥയരങ്ങ്, തീയേറ്റർ സോങ്ങ്സ്, നാടകം, കുട്ടികളുടെ നാടകം, സംഗീത ര...
02/05/2025

പാലായിൽ അവതരണങ്ങളുമായി പാലം 2025 |

തമിൾ നാട്ടുപുറ കലൈഗൾ, കഥയരങ്ങ്, തീയേറ്റർ സോങ്ങ്സ്, നാടകം, കുട്ടികളുടെ നാടകം, സംഗീത രാവ്.

2025 മെയ്യ് 05 മുതൽ 12 വരെ , വൈകുന്നേരം 3 മണിമുതൽ. മുനിസിപ്പൽ ലൈബ്രറി , പാലാ
സ്വാഗതം.

പാലായിൽ നടക്കുന്ന  സാംസ്‌കാരിക കൂടിയിരുപ്പിലേക്ക്  സ്വാഗതം  : A cultural gathering in  Every evening 04.30 PM, 05 to 12 ...
02/05/2025

പാലായിൽ നടക്കുന്ന സാംസ്‌കാരിക കൂടിയിരുപ്പിലേക്ക് സ്വാഗതം

: A cultural gathering in

Every evening 04.30 PM, 05 to 12 May 2025

R V Municipal Park & Library Pala

പ്രിയപ്പെട്ടവർക്ക് പാലായിലേക്ക് സ്വാഗതം. | 2025 മെയ്യ് 05 മുതൽ 12 വരെ  വൈകുന്നേരത്തെ കൂടിയിരുപ്പുകൾഉച്ചയ്ക്ക് ശേഷമുള്ള ക...
26/04/2025

പ്രിയപ്പെട്ടവർക്ക് പാലായിലേക്ക് സ്വാഗതം. |
2025 മെയ്യ് 05 മുതൽ 12 വരെ

വൈകുന്നേരത്തെ കൂടിയിരുപ്പുകൾ
ഉച്ചയ്ക്ക് ശേഷമുള്ള കഥയരങ്ങുകൾ
രാവിലെ മുതലുള്ള കുഞ്ഞരങ്ങ് ശില്പശാല
നടത്തങ്ങൾ, നാടോടിയാവതരണങ്ങൾ,
സംഗീത സന്ധ്യകൾ, നാടകങ്ങൾ.
ഏവർക്കും സ്വാഗതം.

കുഞ്ഞരങ്ങ്  കുട്ടികളുടെ നാടക ശില്പശാല... മെയ് 3 മുതൽ 12 വരെ പാലാ ആർ. വി. ലൈബ്രറിയിൽ  |വാർത്ത വിശദമായി വായിക്കാൻ ഇവിടെ ക്...
22/04/2025

കുഞ്ഞരങ്ങ് കുട്ടികളുടെ നാടക ശില്പശാല... മെയ് 3 മുതൽ 12 വരെ പാലാ ആർ. വി. ലൈബ്രറിയിൽ |

വാർത്ത വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു https://www.yesvartha.com/2025/04/3-12.html?m=1

👇

Yes Vartha for Pala News

പാലം 2025 രംഗം : ഒന്ന് | കുഞ്ഞരങ്ങ് : കുട്ടികളുടെ നാടക ശില്പശാല. കുരുവി പാടി : “കാണാം… കേൾക്കാം… കൂടാം … നടക്കാം… ഇരിക്ക...
21/04/2025

പാലം 2025
രംഗം : ഒന്ന് | കുഞ്ഞരങ്ങ് : കുട്ടികളുടെ നാടക ശില്പശാല.

കുരുവി പാടി :
“കാണാം… കേൾക്കാം… കൂടാം …
നടക്കാം… ഇരിക്കാം… മിണ്ടാം…
ആടാം… പാടാം… അറിയാം…
പൂമ്പാറ്റ : പിന്നെ!
കുരുവി : പാലത്തിലെ കുഞ്ഞരങ്ങിൽ നാടകം കളിക്കാം….”

കുട്ടി : എനിക്കും നാടകം കളിക്കണം.
കുരുവി: പാലത്തിന്റെ കുഞ്ഞരങ്ങ് കുട്ടികളുടെ നാടക ശിൽപ്പശാലയിലേക്ക് വരൂ…
കുട്ടി : എവിടെ ?
കുരുവി : പാലാ ആർ വി മുനിസിപ്പൽ ലൈബ്രറിയിൽ.
കുട്ടി: എപ്പോൾ ?
കുരുവി : മെയ്യ് മാസം 03 മുതൽ 12 വരെ.
കുട്ടി: ആർക്ക് ?
കുരുവി : മീനച്ചിൽ താലൂക്കിലെ അഭിനയ അഭിരുചിയുള്ള 8 വയസ്സിനും 11 വയസ്സിനും ഇടയിലുള്ള 20 കുട്ടികൾക്ക്.
കുട്ടി: എങ്ങനെ പങ്കെടുക്കും ?
പൂമ്പാറ്റ : ഉടനെ വിളിക്കു : +91 9496024650, +91 9676145161

( കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും വിളികൾ പുറത്തുനിന്നും കേൾക്കുന്നു)

കുട്ടി: അയ്യോ അവരെത്തി. എമ്പിടി നേരമായി. ഞാൻ പോകുവാന്നേ. മുതിർന്നവർക്ക് പാലത്തിൽ എന്നാ ചെയ്യാൻ പറ്റുക ?
പൂമ്പാറ്റ: അവർക്കുമുണ്ട് പരിപാടികൾ. പറയാം…

രംഗം ഒന്ന് അവസാനിച്ചു.

പാലം 2025  | കുട്ടികൾക്കും മുതിർന്നവർക്കും പാലായിൽ  ഒത്തിരി കാര്യങ്ങൾ.സാഹിത്യകാരന്മാരും ചരിത്രകാരന്മാരുമായുള്ള അനൗപചാരിക...
19/04/2025

പാലം 2025 |

കുട്ടികൾക്കും മുതിർന്നവർക്കും പാലായിൽ ഒത്തിരി കാര്യങ്ങൾ.

സാഹിത്യകാരന്മാരും ചരിത്രകാരന്മാരുമായുള്ള അനൗപചാരിക കൂടിയിരുപ്പുകൾ.
വാസ്തുശില്പികളും പ്രകൃതിസംരക്ഷകരുമായുള്ള മീനച്ചിൽ താലൂക്കിലൂടെയുള്ള നടത്തങ്ങൾ
അഭിനേതാക്കൾ നയിക്കുന്ന കുഞ്ഞരങ്ങ് എന്ന കുട്ടികളുടെ നാടകശില്പശാല.
കഥപറച്ചിലുകൾ.
അവതരണങ്ങൾ.
സംഗീതസന്ധ്യകൾ.

എവിടെ : ആർ വി മുനിസിപ്പൽ ലൈബ്രറിയിലും പാർക്കിലും
എന്ന് : 2025 മെയ് 03 മുതൽ 12 വരെ
പങ്കെടുക്കുവാൻ : കുട്ടികൾക്ക് - +91 9496024650 | മുതിർന്നവർക്ക്- +91 9676145161 , +91 9645695789

സംഘാടനം : പാലാ തീയേറ്റർ ഹട്ട്.
സഹകരണം: പാലാ മുനിസിപ്പൽ ആർമി, മുനിസിപ്പൽ ലൈബ്രറി കൾച്ചറൽ ക്ലബ്ബ്.
ക്യുറേഷനും നിർവ്വഹണവും: ടെക്നോ ജിപ്സി.

in Pala :

Place for &

Address

Palai

Website

Alerts

Be the first to know and let us send you an email when Pala4Palam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share