28/11/2021
https://bit.ly/3CWhUdt
🧡 പ്രിയപ്പെട്ട ജാലകം വായനക്കാരേ, 🧡
മുംബൈ ജാലകത്തിന്റെ 82 ാം ലക്കം അഭിമാനത്തോടെ സമര്‍പ്പിക്കട്ടേ...
ഇന്ത്യന്‍ കര്‍ഷകരുടെ ഐതിഹാസിക സമരത്തിന്‍റെ ചരിത്രനിമിഷങ്ങളെ പകര്‍ത്തിവയ്ക്കുകയാണ് മുംബൈ ജാലകം💪. കര്‍ഷക സമരത്തിന്‍റെ നാള്‍വഴികളെക്കുറിച്ചും🌾, വിവാദ നിയമങ്ങളുടെ വിനാശകരമായ ഉള്ളടക്കത്തെക്കുറിച്ചുും പ്രമുഖ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ദീപക് പച്ച എഴുതിയതാണ് ഈലക്കം മുഖലേഖനം. ഇന്ന് മുംബൈയില്‍ നടക്കുന്ന കിസാന്‍ മസ്ദൂര്‍ മഹാ പഞ്ചായത്തിന്റെ പശ്ചാത്തലത്തില്‍ ഈ ലേഖനത്തിന് ഏറെ പ്രസക്തിയുണ്ട്.💪
🍗🍖ഹലാല്‍ രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങള്‍ ധീരമായി വിളിച്ചു പറയുകയാണ് ഡോ. വേണുഗോപാല്‍ എഴുതിയ മുംബൈ ജാലകം എഡിറ്റോറിയല്‍. ഈ ലക്കം മുംബൈ ജാലകം പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമലയ്ക്കുള്ള യാത്രാമൊഴിയാണ്💔, കവി മനോജ് മേനോന്‍ ബിച്ചുവിനെ അനുസ്മരിക്കുന്നു.
ഉള്ളടക്കം
🔴 പ്രവാസി നാടകചരിത്ര പരമ്പരയില്‍ മുംബൈ, അണുശക്തി നഗറിലെ നാടക പ്രവര്‍ത്തനത്തെക്കുറിച്ച് മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ പി. വിശ്വനാഥന്‍ എഴുതിയ പരമ്പരയുടെ അവസാന ഭാഗം വായിക്കാം.
🔴 എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ പി. വത്സലയുടെ എഴുത്തിന്റെ ലോകത്തെ സമഗ്രമായി വിലയിരുത്തുകയാണ് കാണാപ്പുറങ്ങളില്‍ ഡോ. മിനിപ്രസാദ്.
🔴 റിലിസ് ചെയ്തതു മുതല്‍ ഒരു ചര്‍ച്ചാ വിഷയമാണ് ലിജോ ജോസ് സംവിധാനം ചെയ്ത ചുരുളി എന്ന ചലച്ചിത്രം. ഈ സിനിയെക്കുറിച്ച് നാളിതുവരെ നമ്മള്‍ വായിച്ച സിനിമാ നിരൂപണങ്ങളില്‍ നിന്നൊക്കെ വേറിട്ടതും രസകരവുമായ ശൈലിയില്‍ ഒരു ആസ്വാദനം എഴുതിയിരിക്കുകയാണ് ശ്രീ രാജേഷ് നാരായണന്‍.
🔴 നാണു ടി. ന്യൂ ഡെല്‍ഹിയുടെ ചെറുകഥ വായിക്കാം 21 ാം പേജില്‍.
👩❤️💋👩മുംബൈ ജാലകം വായിക്കുക... പ്രചരിപ്പിക്കു...👨❤️💋👨
സ്‌നേഹം
🥰മുംബൈ ജാലകം പ്രവര്‍ത്തകര്🥰
Read the full newspaper online, on your smartphone and tablet