Avala T Grandhalayam

  • Home
  • Avala T Grandhalayam

Avala T Grandhalayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Avala T Grandhalayam, Cultural Center, Madathilmukku.Po.Kuttoth.Via.Meppayur.Kozhikode District 673524, .

ഓഗസ്റ്റ് 2 ആവള ടി ദിനം
26/07/2023

ഓഗസ്റ്റ് 2 ആവള ടി ദിനം

ചിത്രകലയുടെ തമ്പുരാന് വിട
07/07/2023

ചിത്രകലയുടെ തമ്പുരാന് വിട

03/07/2023
ഖത്തർ നാഷണൽ ലൈബ്രറി. ഒരു ലൈബ്രറി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണം. ലോകത്തിലെ ഏതു പുസ്തകവും പ്രസിദ്ധീകരണങ്ങളും ഇവിടെന...
01/07/2023

ഖത്തർ നാഷണൽ ലൈബ്രറി. ഒരു ലൈബ്രറി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണം. ലോകത്തിലെ ഏതു പുസ്തകവും പ്രസിദ്ധീകരണങ്ങളും ഇവിടെനിന്നു വായിക്കാം. കോപ്പി ലഭ്യമല്ലാത്തവ ഡിജിറ്റൽ ആയി വായിക്കാം. കോപ്പി (ഡിജിറ്റൽ രൂപത്തിൽ)കൊണ്ടുപോവുകയുമാവാം. നല്ല വായനക്കാരെ കണ്ടു. വായന മരിക്കുകയാണെന്നു ആര് പറഞ്ഞു? ചിത്രങ്ങൾ ലൈബ്രറിയുടെ പൂർണ രൂപം തരുന്നില്ല. നമുക്ക് കിട്ടുന്ന സൌകര്യങ്ങളുടെയും. ഏതു വിഷയങ്ങളുടെയും പുസ്തകങ്ങൾ എവിടെയുണ്ടെന്നു ഓരോ ഷെൽഫിലെയും ടാബ്‌ലെറ്റുകൾ സഹായിക്കും.

വായനശാലയുടെ കൊടിയടയാളം
25/06/2023

വായനശാലയുടെ കൊടിയടയാളം

വായനശാല പരിധിയിൽ ഉന്നത വിജയം നേടിയ SSLC, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു.
19/06/2023

വായനശാല പരിധിയിൽ ഉന്നത വിജയം നേടിയ SSLC, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു.

ഇന്ന് വായന ദിനത്തിൽ നല്ല വിജയം നേടിയവരെ ആദരിക്കുന്നു.
19/06/2023

ഇന്ന് വായന ദിനത്തിൽ നല്ല വിജയം നേടിയവരെ ആദരിക്കുന്നു.

യശോധര...!!മഹാ പരി ത്യാഗിയായ ...ബുദ്ധ നാമത്തിന് കീഴിൽ പണ്ടെ കേട്ടു മറന്നൊരു നാമം..!എല്ലാം വിട്ടെറിഞ്ഞ് രാജധാനി യുടെ പരവതാ...
18/06/2023

യശോധര...!!
മഹാ പരി ത്യാഗിയായ ...
ബുദ്ധ നാമത്തിന് കീഴിൽ പണ്ടെ കേട്ടു മറന്നൊരു നാമം..!

എല്ലാം വിട്ടെറിഞ്ഞ് രാജധാനി യുടെ പരവതാനി മുറ്റങ്ങളിൽ നിന്ന് സത്യം തേടി ഇരുളിലേക്ക്
ഇറങ്ങി പോയവൻ ഗൗതമ ബുദ്ധൻ..!! ലോകമാവസനിക്കും വരെയും
സ്തുതി ഗീതങ്ങൾക്ക് ഉടമ..!

മഹാ പരിത്യഗി..!!!
സുഖ ദുഃഖങ്ങളിൽ നിന്ന് പലായനം ചെയ്ത അവതാര ജന്മം...!

യശോധരയൊ..?

മധുര ജീവിത യാമങ്ങൾ കപില വസ്തു വിൻ്റെ
നാളത്തെ ഉടയോൻ സിദ്ധാർത്ഥ ഗൗതമന് നിമിഷ സുഖങ്ങളുടെ ഓർമ്മ മാത്രം ബാക്കി വച്ച് കാണും..

യശോദരയ്ക്കോ..?

രാഹുലൻ്റെ കുഞ്ഞു കൺ മിഴി
ചോദ്യങ്ങൾക്ക് മുന്നിൽ വെന്തു തീർന്നു പോയ ഒരു സ്ത്രീ ജന്മം...

ഹേ....കാലാതിവർത്തിയായ ഗൗതമ ..?
രാഹുലൻ കുഞ്ഞു കൺ മിഴി കോണിൽ
തേടിയ ചോദ്യത്തിന് ഉത്തരം നൽകാൻ അവൻ്റെ അമ്മ ഉഴരിയ ജീവിത ചൂട് അങ്ങ്
അനുഭവിച്ചിട്ടില്ല... ല്ലോ...
അങ്ങ് അത് അറിഞ്ഞിരുന്നു എങ്കിൽ
ലോകം അങ്ങയുടെ തലയിൽ ചൂടി തന്ന
കിരീടം താങ്കൾ യശോധര യുടെ ..
രാഹുലൻ്റെ അമ്മയുടെ...ശിരസ്സിൽ ചൂടി കൊടുക്കുമായിരുന്നു....??
ഒളിച്ചോട്ടം എത്രമേൽ സുഖകരം എന്നത് ജീവിതമെന്ന കൊച്ചു നൗക യില് നിന്ന് ചാടി പോവുമ്പോൾ ചിന്തിച്ചിരുന്നുവോ..അങ്ങ്...?
ഒടുവിൽ കപില വസ്തുവിനെ വിട്ട്ടറിഞ്ഞ് വന്നവരിൽ അവൻ കൂടി ഉണ്ടായിരുന്നുവോ എന്നത് ഒന്നെത്തി നോക്കാൻ തുനിഞ്ഞു..വോ...അങ്ങ് .?


വായന ഒരു പൊള്ളൽ ആക്കി മാറ്റിയത് ഏത് രചനയാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ മലയാള സാഹിത്യ ത്ത്തിൽ നിന്ന് ഏതെങ്കിലും ഒരു പെർ ചൂണ്ടി കാണിക്കാൻ ഞാൻ തയ്യാറല്ല...!
ഇഷ്ടപെട്ട രചനകൾ ഒരു പാട്..
പക്ഷേ രാജേന്ദ്രൻ എടത്തും കര " ഞാനും ബുദ്ധനും" എന്ന രചനയിൽ കൂടി ഉള്ളിൽ കോറിയിട്ട കവിത യുടെ അക്ഷര സാധ്യത കളും നോവൽ എന്ന സാഹിത്യ രൂപത്തിൻ്റെ വിപുല വായനയും ബാക്കി വയ്ക്കുന്ന അപാര രചന മറന്നു കൊണ്ട് എനിക്കൊരു പേര് പോലും പറയാൻ വരില്ല..
വായിക്കണം
'ഞാനും ബുദ്ധനും'..

ഇത് വായിച്ചില്ലയെങ്കിൽ മലയാള നോവൽ സാഹിത്യ ശാഖയിലെ മികച്ച ഒന്ന് നമ്മിൽ നിന്ന്
അന്യമായി പോവും.....
ഉറപ്പ്..!!

(കടപ്പാട് )

മനുഷ്യവംശത്തിന്റെ ചരിത്രപ്പറ്റിയുള്ള പ്രസിദ്ധമായ ആ സങ്കൽപ്പമുണ്ടല്ലോ.. - അതായത്, ഭൂമിയിൽ ജീവൻ ആവിർഭവിച്ചതിന് ശേഷമുള്ള കഷ...
17/06/2023

മനുഷ്യവംശത്തിന്റെ ചരിത്രപ്പറ്റിയുള്ള പ്രസിദ്ധമായ ആ സങ്കൽപ്പമുണ്ടല്ലോ.. - അതായത്, ഭൂമിയിൽ ജീവൻ ആവിർഭവിച്ചതിന് ശേഷമുള്ള കഷ്ടി 400 കോടി വർഷത്തെ ഒരു കലണ്ടർ വർഷമായി പരിഗണിക്കുക എന്ന സങ്കൽപ്പം.
ജനുവരി ഒന്നിനാണ് ജീവന്റെ ആവിർഭാവം എന്നും, നാമിപ്പോൾ നിൽക്കുന്നത് ഡിസംബർ 31 ന് രാത്രി 12 മണിക്കാണ് എന്നും കണക്കാക്കുക. എങ്കിൽ, ഏകദേശം ഒക്ടോബർ മധ്യം വരെ ബാക്ടീരിയകളാണ് ഭൂമി കയ്യടക്കി വെച്ചിരുന്നത്. നമ്മളിന്ന് കാണുന്ന അസ്ഥികളും , ശാഖകളും , തലച്ചോറുമുള്ള ജീവികൾ നവംബർ വരേയ്ക്കും ആവിർഭവിച്ചിരുന്നില്ല.

അപ്പോൾ ഈ നമ്മളോ..? മനുഷ്യർ ? അതായത്,ഹോമോ സാപിയൻസ്..?
ഡിസം. 31 ന് രാത്രി ഏകദേശം 11 മണിയോടെ മാത്രം ഉണ്ടായതാണ് നാം ! പിന്നീട് ഒരു മണിക്കൂറിൽ താഴെ സമയം വേട്ടയാടലും, പെറുക്കിത്തിന്നലും, അലഞ്ഞുതിരിയലുമായി കഴിച്ചു കൂട്ടി. ആ കാലത്തൊന്നും ഒരു പുഴുവിനേക്കാളോ പൂമ്പാറ്റയെക്കാളോ, കാട്ടുപോത്തിനേക്കാളോ പ്രാധാന്യം തങ്ങൾക്കുണ്ട് എന്ന് കരുതിയിട്ടേ ഇല്ലാത്ത ഒരു ജീവി ! ആ നാം ഇപ്പോൾ നിൽക്കുന്നതിന്റെ രണ്ട് മിനുട്ട് മുൻപ് മാത്രമാണ് - അതായത് 11.58 ഓടെയാണ് കൃഷി കണ്ടുപിടിക്കപ്പെടുന്നത്. ഇന്ന് നമ്മൾ മനസ്സിലാക്കുന്ന മനുഷ്യ ചരിത്രമെല്ലാം അവസാനത്തെ അറുപത് സെക്കന്റിൽ മാത്രം സംഭവിച്ചതാണ് - ഇക്കണ്ട കോട്ട കൊത്തളങ്ങളും , പിരമിഡുകളും , അമ്പലങ്ങളും , പള്ളികളും ,മതങ്ങളും , യുദ്ധങ്ങളും , യോദ്ധാക്കളും , സുന്ദരിമാരും , ആവി എഞ്ചിനും , റോക്കറ്റുകളും , ഇന്റർനെറ്റിലെ 'അകല'ങ്ങളുമെല്ലാം...

ഈ ഓർമ്മകളുടെ പേരാണ് ചരിത്ര ജ്ഞാനം എന്നത്.

17/06/2023

Address

Madathilmukku.Po.Kuttoth.Via.Meppayur.Kozhikode District 673524

Telephone

+919495643508

Website

Alerts

Be the first to know and let us send you an email when Avala T Grandhalayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Avala T Grandhalayam:

  • Want your establishment to be the top-listed Arts & Entertainment?

Share