ALFUNOON

ALFUNOON Alfunoon is an organization working for the community

Darul Huda Assam Campus
10/11/2023

Darul Huda Assam Campus

06/11/2023

ഗ്രാമങ്ങളിലെ പള്ളി ഇമാമുമാർ വിദ്യാ സമ്പന്നരാവുമ്പോൾ ഗ്രാമം മുഴുവനും വിജ്ഞാന വെളിച്ചം പകരുന്നു.

ഇമാമുമാരെ കൂടുതൽ പ്രബുദ്ധരാക്കുന്നതിന് വേണ്ടിയുള്ള ഇമാം ഡിപ്ലോമ കോഴ്സിന്റെ അഞ്ചാം സെഷൻ ഇന്നലെ (05.11.'23 ഞായർ) നൽബരി ജില്ലയിലെ കെക്കാൻ കുസി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുറുവട്ടേരി മോറൽ സ്കൂളിൽ വെച്ച് നടത്താൻ സാധിച്ചു.
17 ഗ്രാമങ്ങളിലെ 17 പള്ളി ഇമാമുമാരാണ് ക്യാമ്പിൽ സംബന്ധിച്ചത്.
DH അസം ക്യാമ്പസ്‌ അദ്ധ്യാപകൻ MD Asif Raza Hudawi “പ്രാക്ടിക്കൽ മയ്യിത്ത് പരിപാലനം" എന്ന സെഷൻ വളരെ വ്യക്തവും ആധികാരികവുമായി അവതരിപ്പിച്ചു . പ്രസ്തുത പരിപാടിയിൽ ഹാദിയ കോർഡിനേറ്റർ റാഷിദ്‌ ഹുദവി ഒമാനൂരും , അൽ ഫുനൂൻ കോർഡിനേറ്റർ ശാഹുൽ ഹമീദ് ഹുദവിയും പങ്കെടുത്തു.

സെഷനു ശേഷം ഉസ്താദുമാർ നടത്തിയ ഫീഡ്ബാക്ക് ടോക്ക് ഇനിയും പ്രവർത്തന ഗോദയിൽ മുന്നോട്ട് ചലിക്കാനുള്ള ഊർജ്ജം ആയിരുന്നു.

Diploma In Leadership Skills for ImamFunoon Global VisionAssam
04/11/2023

Diploma In Leadership Skills for Imam
Funoon Global Vision
Assam

31/10/2023

സ്വദേശി ദർസ്
*****************
കേരളത്തിൽ മുസ്ലിം സമൂഹം കൈവരിച്ച ആത്മീയ പുരോഗതിയുടെ ഒരു വലിയ വിഹിതം
പള്ളികളിൽ നടത്തുന്ന ക്ലാസ്സുകളുടെതും പ്രഭാഷണങ്ങളുടെതും ആണ്..

ആസാമിലെ ബൈശാ ഗ്രാമത്തിൽ
ദാറുൽ ഹുദാ മസ്ജിദിൽ
തദ്ദേശീയരായ 25 കൗമാരപ്രായർക്ക് വേണ്ടി തുടക്കം കുറിച്ച സ്വദേശിദർസിന്‍റെ ഒന്നാം ദിനം.

Funoon Global Vision (FGV)

അൽഹംദുലില്ലാഹ്, ALFUNOON (ദാറുൽ ഹുദാ പതിനേഴാം ബാച്ച് കൂട്ടായ്മ ) കുടുംബത്തിന് ഇന്ന് സന്തോഷദിനം.ALFUNOON ന്റെ നേതൃത്വത്തി...
28/10/2023

അൽഹംദുലില്ലാഹ്, ALFUNOON (ദാറുൽ ഹുദാ പതിനേഴാം ബാച്ച് കൂട്ടായ്മ ) കുടുംബത്തിന് ഇന്ന് സന്തോഷദിനം.

ALFUNOON ന്റെ നേതൃത്വത്തിൽ ആസ്സാമിലെ നൽബരി ജില്ലയിലെ തീൻ നമ്പർ ബർതോലയെന്ന ഗ്രാമത്തിൽ നിർമിച്ചു നൽകുന്ന മസ്ജിദുന്നൂറിന്റെ ഉദ്ഘാടനം ദാറുൽ ഹുദാ വൈസ് ചാൻസിലർ ഉസ്താദ് ഡോക്ടർ ബഹാഉദ്ധീൻ നദവി നിർവഹിച്ചു.

സ്വദേശി ദർസ്, ഖുർആൻ ലിറ്ററസി മിഷൻ, മത പഠന ക്ലാസുകൾ, മറ്റു വില്ലേജ് ശാക്തീകരണ പ്രവർത്തനങ്ങൾ,FGV ഓഫീസ് തുടങ്ങി വ്യത്യസ്ത പ്രൊജക്റ്റുകൾ ഉൾകൊള്ളുന്ന ഒരു cultural സെന്റർ ആയിട്ടാണ് മസ്ജിദുന്നൂർ പ്രവർത്തന സജ്ജമാകുന്നത്.

രണ്ടുവർഷം മുമ്പ് ALFUNOON പ്രതിനിധികൾ കേരളേതര സംസ്ഥാനങ്ങളിലെ ദാറുൽഹുദാ പദ്ധതികളിലൂടെ നടത്തിയ യാത്ര `മസാഫ`യിലാണ് പള്ളിക്ക് കുറ്റിയടിക്കുന്നത്. അൽഹംദുലില്ലാഹ്‌, പള്ളി എന്നതിനപ്പുറം ഗ്രാമത്തിന്റെ മത വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു സെന്റർ ആയി ഈ വിശുദ്ധ ഗേഹം മാറും ഇൻഷാ അള്ളാഹ്‌.

FUNOON GLOBAL VISION ന്റെ കീഴിൽ ആസ്സാമിലെ 6 ഗ്രാമങ്ങളിൽ ഖുർആൻ
ലിറ്ററസി മിഷൻ, ഓറിയന്റേഷൻ ക്ലാസുകൾ , ഇമാം ഡിപ്ലോമ കോഴ്സ് തുടങ്ങിയ ബൃഹത്തായ പദ്ധതികൾ 4 വർഷത്തോളമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്.

പുതിയ സംരംഭമായ സ്വദേശിദർസിന്‍റെ ഉദ്ഘാടന കർമ്മം ഇന്ന് ബഹാഉദ്ധീൻ ഉസ്താദ് ക്യാമ്പസ്‌ പള്ളിയിൽ വെച്ച് നിർവഹിച്ചു. ദാറുൽ ഹുദാ ക്യാമ്പസ്‌ നില കൊള്ളുന്ന ബൈശ ഗ്രാമത്തിലെ 10 -15 വയസ്സ് പ്രായമുള്ള 25 പേർ ആണ് സ്വദേശിദർസിലെ വിദ്യാർത്ഥികൾ. ഇവർക്ക് ദിനേന ഗ്രാമത്തിലെ മഹല്ല് മസ്ജിദിൽ വെച്ച് പ്രിയ ഹുദവി പണ്ഡിതരും ഡിഗ്രി വിദ്യാർഥികളും ക്ലാസ് എടുക്കും.
എല്ലാ ഗ്രാമങ്ങളിലേക്കും സ്വദേശി ദർസ് വ്യാപിപ്പിക്കണമെന്നാണ് FGV ആഗ്രഹിക്കുന്നത്.

ഉദ്ഘാടന ചടങ്ങുകളിൽ
ദാറുൽ ഹുദാ ജനറൽ സെക്രട്ടറി യു ശാഫി ഹാജി ചെമ്മാട്, മെമ്പർമാരായ ഇബ്രാഹിം ഹാജി തയ്യിലക്കടവ്, കബീർ ഹാജി കുണ്ടൂർ, പി എം ബാവ ഹാജി പാണമ്പ്ര, ദാറുൽഹുദാ നാഷണൽ കോഡിനേറ്റർ നാസർ വെള്ളില, ഹുസൈൻ ഹാജി എറണാകുളം, മൊയ്തീൻകുട്ടി മുസ്ലിയാർ വളപുരം, മഹല്ല് ജനറൽ സെക്രട്ടറി സെഹാദുറഹ്മാൻ, ദാറുൽ ഹുദാ ആസാം ക്യാമ്പസ് പ്രിൻസിപ്പലും ALFUNOON പ്രസിഡണ്ടുമായ സയ്യിദ് മുഈനുദ്ദീൻ ഹുദവി വല്ലപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.

ദാറുൽഹുദാ മാനേജ്മെന്റ് കമ്മിറ്റിയും ഉസ്താദുമാരും ഹാദിയ നേതൃത്വവും Funoon Global Vision ന് നൽകുന്ന പിന്തുണ സസന്തോഷം സ്മരിക്കുന്നു.

ദാറുൽ ഹുദയുടെയും ഹാദിയയുടെയും പ്രബോധന പ്രവർത്തനങ്ങൾക്ക് സാധ്യമാകും വിധം കരുത്തും സഹായവും പിൻബലവും നൽകി, Funoon Global Vision ഇനിയും മുന്നോട്ട് പോകും.
ഇന്ഷാ അല്ലാഹ്

ദുആ വസ്വിയ്യത്തോടെ
ALFUNOON

26/10/2020

Watch full video on YouTube:
https://youtu.be/XIz8m4jnznc
https://youtu.be/XIz8m4jnznc
https://youtu.be/XIz8m4jnznc

പറഞ്ഞാലും പാടിയാലും തീരാത്തതാണ് പുണ്യ നബി(സ്വ)യുടെ പോരിശ.
നബിയെ പാടിയ പാട്ടുകളാൽ സമ്പന്നമാണ് എല്ലാ ഭാഷകളും. നബി(സ്വ) പ്രമേയമായി വരുന്ന മാപ്പിളപ്പാട്ടുകളും നിരവധി....

മനസ്സുകളിൽ പാടിപ്പതിഞ്ഞ നബിയെക്കുറിച്ച്, മലയാളത്തിലെ നബി ഗീതങ്ങളെക്കുറിച്ച് പ്രശസ്ത മാപ്പിളപ്പാട്ടു കലാകാരൻ ഫൈസൽ എളേറ്റിൽ സംസാരിക്കുന്നു......

https://www.youtube.com/watch?v=nokMnHFQ3SM
20/10/2020

https://www.youtube.com/watch?v=nokMnHFQ3SM

നൂറ്റാണ്ടുകളായി അനുവാചക ഹൃദയങ്ങളിൽ അനുരാഗത്തിൻ്റെ അനുരണനങ്ങൾ സൃഷടിക്കുകയാണ് ഖസീദത്തുൽ ബുർദ. ഇമാം ബൂസ്വീരി(റ)...

Address

DHIU Campus
Malappuram Dist
676306

Alerts

Be the first to know and let us send you an email when ALFUNOON posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to ALFUNOON:

Share