DIVA Institute Of Designs

DIVA Institute Of Designs DIVA Institute of Designing. Stitching, Designing, Embroidary, Drawing and Craft Ideas.

06/03/2026
New Batch💕
17/02/2026

New Batch💕

28/10/2025
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ Aagneya Femina
18/04/2025

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ Aagneya Femina

THE 'DIVA' STORYഒരു വ്യാഴവട്ടക്കാലം മുമ്പ്പ പുറകോട്ടു പോയി, ഒരു വീട്ടമ്മ സ്വന്തമായി ഒരു ഫാഷൻ ഡിസൈനിങ്ത്ത് ഇൻസ്റ്റിറ്റ്യൂ...
10/04/2025

THE 'DIVA' STORY
ഒരു വ്യാഴവട്ടക്കാലം മുമ്പ്പ പുറകോട്ടു പോയി, ഒരു വീട്ടമ്മ സ്വന്തമായി ഒരു ഫാഷൻ ഡിസൈനിങ്ത്ത് ഇൻസ്റ്റിറ്റ്യൂട്ട് എന്നൊരു ചിന്ത നടത്തുന്നു. പഠിച്ചിറങ്ങിയ അതെ സ്ഥാപനത്തിൽ അഞ്ചു വർഷമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലി സ്വന്തമായി ചെയ്താലോ എന്ന ചിന്തയില്നിന്നു ഉരുത്തിരിഞ്ഞ സ്വപ്നം. അതിനെന്താ നമുക്ക് അങ്ങട് പൂശാന്നെ എന്ന് കെട്ട്യോൻ! സ്ഥലം അന്വേഷണം മുതൽ ഫ്രാഞ്ചൈസി എടുക്കണോ എന്ന ചിന്ത വരെയായി കുറെ കാലം. ഇരിക്കാനുള്ള സീറ്റിങ് വരെ സ്വന്തം ഡിസൈൻ. അങ്ങനെ ഏകദേശം പത്തര വര്ഷം മുമ്പ് സ്ഥാപനം യാഥാർഥ്യമായി. സ്വന്തം നാടായ കൊടകരയിൽ തന്നെ. പേര് ദിവ എന്ന് പ്ലാൻ ചെയ്തിരുന്നു. ഒരൊറ്റ പ്രിന്സിപ്പിൾ, പഠിച്ചിറങ്ങുന്നവർ നല്ല കോഴ്സ് ആയിരുന്നു എന്ന് പറയണം.
ഫാഷൻ ഡിസൈനിങ് കോഴ്സ്കൾ തകർത്തു ഓടുന്ന കാലം. ദിവ, കരിക്കുലം ഒന്ന് റീ ഡിസൈൻ ചെയ്തു. ചുരിദാർ മാത്രം വേണ്ടവർക്ക് അത്, ബ്ലൗസ് വേണ്ടവർക്ക് അത്, ഫ്രോക്ക് വേണ്ടവർക്ക് അത്... അങ്ങിനെ ചെറിയ കാലയളവിൽ വേണ്ടത് മാത്രം പഠിക്കാവുന്ന രീതി.
എല്ലാം പ്രീമ ആയിരുന്നു, ഇപ്പോഴും ആണ്. ട്യൂട്ടർ, കൗൺസിലർ മൂതൽ പ്യൂൺ വരെ. ഒന്നാംതരം വുമൺ എംപവർമെൻറ് മാതൃക. കനപ്പെട്ട വല്ല ജോലിയോ ഇടയ്ക്കു പെയിന്റിങ്ങ്, ക്രാഫ്റ്റ് പോലുള്ള എന്തെങ്കിലും കാര്യത്തിനോ മാത്രം എന്റെ ഇൻവോൾവ്മെന്റ്. ഞാനില്ലെങ്കി കാണാരുന്നു എന്നൊക്കെ പറയുമെങ്കിലും അത് വെറും പറച്ചിൽ മാത്രമാണെന്ന് എനിക്കറിയാം.
തുടങ്ങിയപ്പോൾ ദിവയ്ക്കു രണ്ടു ടെക്നിക്കൽ ഡയറക്ടർമാർ ഉണ്ടായിരുന്നു. Siji Thomas Nobel Edathattil & Aagneya Femina ഇപ്പോഴും അവരുണ്ട്. ദിവയുടെ ആൾക്കാർ ആയാൽ പിന്നെ അങ്ങിനെയാ എന്ന് ഞാൻ തമാശ പറയും, കാരണം രണ്ടു പേരും സംസ്ഥാന സർക്കാരിന്റെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സിനിമാ അവാർഡ് വാങ്ങിച്ചു!
ഇടയിൽ കോവിഡ് വന്നപ്പോൾ ആദ്യം അടച്ചത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയിരുന്നു. അവസാനം ഒരു ആശ്വാസം തോന്നിയപ്പോൾ സ്ഥാപനം ഒന്ന് ഷിഫ്റ്റ് ചെയ്തു. കൊടകരയിൽനിന്നു ആളൂർക്ക്. നാല് വര്ഷം അവിടെ. ഒടുവിൽ, വീണ്ടും കൊടകരയിലേയ്ക്ക് ഒരു ലേറ്റസ്റ്റ് പറിച്ചു നടൽ.
അതേ പഴയ ശങ്കരൻ തന്നെ, തെങ്ങ് പഴയതല്ല എന്ന് മാത്രം. ഇപ്പോഴും ഒരു പ്രിന്സിപ്പിൾ ദിവ മുറുകെ പിടിച്ചിട്ടുണ്ട്, പഠിപ്പിച്ചേ വിടൂ. ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ല, പക്ഷെ, പഠിക്കാൻ പറ്റും എന്ന ഡയലോഗ് ന് വിപരീതമായി ആഗ്രഹം ഉണ്ടായാൽ മതി, ഇത് പഠിപ്പിക്കാൻ പറ്റും എന്ന് ഉറപ്പിച്ചു പറയും. തെളിവ് നൽകാൻ ദിവയിൽനിന്നു പഠിച്ചിറങ്ങിയ കുറെയേറെ മിടു മിടുക്കികളുണ്ട്.
അപ്പോൾ, ദിവയിലേയ്ക്ക് വരൂ.. നിങ്ങള്ക്ക് സൗകര്യപ്രദമായ കോഴ്സ്കൾ തെരഞ്ഞെടുക്കൂ. പ്രായം ഒരു വിഷയമല്ല, സമയം കുറച്ചു മാറ്റി വയ്ക്കാൻ പറ്റും എന്ന തോന്നൽ ഉള്ള സ്ത്രീകൾക്ക് ദിവ തരുന്ന ഉറപ്പുണ്ട്. നിങ്ങളാണ് അടുത്ത ദിവ വുമൺ !
Yes, DIVA - a famous and successful woman who is very attractive and fashionable!.................................................................................................................................
ദിവയുടെ പുതിയ ലൊക്കേഷൻ കൊടകര പ്രൈമറി ഹെൽത് സെന്ററിന് ഓപ്പോസിറ്റ്. ഓപ്പൺ ചെയ്ത ദിവസത്തെ ചില ചിത്രങ്ങളും ഞങ്ങളുടെ കുട്ടികളുടെ റീൽസും!
https://youtube.com/shorts/lv7tiFoIqFA?si=I1bYW40ATfHgg_Nj
https://youtu.be/SkmIvUAqpvk?si=Vol1KUHic93C0gxp

Address

Opp. Family Health Centre, Vellikulangara Road
Kodakara
680684

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm
Saturday 9:30am - 7:30pm

Telephone

+919847192777

Website

Alerts

Be the first to know and let us send you an email when DIVA Institute Of Designs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to DIVA Institute Of Designs:

Share

Category