താന്തോന്നി the saint

താന്തോന്നി the saint “People shouldn't be afraid of their government Governments should be afraid of their people
And The first duty of a man is to think for himself”

I've become more relaxed. When I was younger, I had more erratic, nervous tension when I was working...

07/07/2026

കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപം നിർമ്മാണത്തിലിരിക്കുന്ന തുരങ്കപാത (Tunnel project) സൈറ്റിനോട് ചേർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്!

ഈ ദുരന്തത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഏഴുപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്!

കനത്ത മഴയ്‌ക്കൊപ്പം തന്നെ, തുരങ്കപാത നിർമ്മാണത്തിനായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് ഈ ദുരന്തത്തിന് കാരണമെന്ന് മന്ത്രി ടി. സിദ്ദിഖ് ആരോപിച്ചു. മുൻപ് അധികൃതർ നൽകിയ മുന്നറിയിപ്പുകൾ നിർമ്മാണ കമ്പനി അവഗണിച്ചതായും റിപ്പോർട്ടുകളുണ്ട്!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ എംബാപ്പെയെയും,ക്രിസ്ത്യാനോ റൊണാൾഡോയെയും,ക്ലോസെയെയും വെച്ച് മെസ്സിയെ താരതമ്യം ചെയ്യുന്നത് കാണുന്നു...
23/06/2026

ഇപ്പോൾ സോഷ്യൽ മീഡിയയിൽ എംബാപ്പെയെയും,ക്രിസ്ത്യാനോ റൊണാൾഡോയെയും,ക്ലോസെയെയും വെച്ച് മെസ്സിയെ താരതമ്യം ചെയ്യുന്നത് കാണുന്നുണ്ട് ഫുട്ബോളിനെ മനസ്സിലാക്കാത്തവരുടെ അബദ്ധമായിട്ടേ ഞാനതിനെ കാണുന്നുള്ളൂ!

മറ്റു സ്ട്രൈക്കർമാർ ഒരു നിശ്ചിത പൊസിഷനുകളിൽ മാത്രം ഒതുങ്ങി കളിക്കുമ്പോൾ, മെസ്സി കളിയുടെ ആവശ്യാനുസരണം റോളുകൾ മാറ്റി പൊസിഷനുകളിൽ ഒരു മാന്ത്രികനായി മാറുന്ന പഴയ കളികളൊക്കെ സമയമുള്ളപ്പോൾ ഒന്ന് കാണണം!

പന്ത് മിഡ്‌ഫീൽഡിൽ നിന്ന് സ്വീകരിച്ച്, ഡ്രിബ്ലിംഗിലൂടെ ഡിഫൻഡർമാരെ കബളിപ്പിച്ച്, കൃത്യമായ അസിസ്റ്റ് നൽകി കളി നിയന്ത്രിക്കുന്ന മെസ്സിയുടെ കഴിവിനെ കേവലം ഗോളുകളുടെ കണക്ക് വെച്ച് അളക്കരുതെന്നാണ് 'മാന്യ ആരാധക വൃന്ദത്തോട്' പറയാനുള്ളത്...ഒരു ടീമിന്റെ മൊത്തം സ്ട്രാറ്റജിയും മെസ്സിയുടെ ബൂട്ടുകളിൽ നിന്നാണ് പിറക്കുന്നത് എന്നത് നിങ്ങൾ കാണാതെ പോകരുത്!

നിങ്ങൾ ഫോൾസ് നയൻ(False Nine)എന്ന് കേട്ടിട്ടുണ്ടോ?

അതൊരു കെണിയാണ്!
എതിർ ടീമിന്റെ ഡിഫൻസീവ് ലൈനിന്റെ തൊട്ടു മുന്നിൽ നിന്ന് ഗോൾ അടിക്കുക എന്നതാണ് ഒരു സ്ട്രൈക്കറുടെ ജോലി എന്നാൽ ഒരു 'ഫോൾസ് നയൻ' താരം, സ്ട്രൈക്കർ ആയി പൊസിഷൻ ചെയ്യുമെങ്കിലും, കളിയുടെ ആവശ്യാനുസരണം മധ്യനിരയിലേക്ക് (Midfield) പിന്നോട്ട് ഇറങ്ങി വരുന്നതാണത്!

2009ലെ പ്രസിദ്ധമായ എൽക്ലാസിക്കോയിലാണ് ഗ്വാർഡിയോള മെസ്സിയെ ആദ്യമായി ഈ റോളിൽ പരീക്ഷിക്കുന്നത്!
ആധുനിക ഫുട്ബോളിൽ ബാർസലോണയിൽ പെപ് ഗ്വാർഡിയോള മെസ്സിയെ വെച്ച് ഈ തന്ത്രം നടപ്പിലാക്കിയപ്പോൾ ലോകം കണ്ടത് ഫുട്ബോളിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളാണ്!

കരിയറിന്റെ തുടക്കത്തിൽ വലതു വിങ്ങറായി തുടങ്ങി ഗോൾ വേട്ട നടത്തി ലോകത്തെ വിസ്മയിപ്പിച്ച മെസ്സി, പിന്നീട് സ്ട്രൈക്കർ റോളിൽ നിന്ന് മധ്യനിരയിലേക്ക് ഇറങ്ങി വന്ന് ഡിഫൻഡർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന 'ഫോൾസ് നയൻ'എന്ന തന്ത്രത്തിന്റെ മറുവാക്കായി മാറി!
കാലം മാറിയപ്പോൾ തന്റെ കളിശൈലിയിൽ വീണ്ടും മാറ്റം വരുത്തി, ഇപ്പോൾ കരിയറിന്റെ അവസാന ഘട്ടങ്ങളിൽ കളി മെനയുന്നതിലും അസാധ്യമായ കീ പാസുകൾ നൽകുന്നതിലും മുൻതൂക്കം നൽകുന്ന ഒരു പ്ലേമേക്കർ അഥവാ അറ്റാക്കിങ് മിഡ്‌ഫീൽഡർ എന്ന നിലയിൽ ഗ്രൗണ്ടിന്റെ ഏത് ഭാഗത്തും വിഹരിച്ചുകൊണ്ട് തന്ത്രങ്ങൾ മെനയുന്ന ഒരു കംപ്ലീറ്റ് ഫുട്ബോളർ ആയി അദ്ദേഹം പക്വത പ്രാപിച്ചിരിക്കുന്നു!

ഓരോ ഘട്ടത്തിലും താൻ കളിക്കുന്ന റോളിനനുസരിച്ച് തന്റെ കളി മെച്ചപ്പെടുത്താൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്!
ഗോളുകൾ മാത്രം എണ്ണുന്നവർ ഇതൊന്നും കാണുന്നില്ല... മെസ്സിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ കൂടി മനസ്സിലാക്കുക!

18 ലോകകപ്പ് ഗോളുകൾ എന്ന അവിശ്വസനീയ നേട്ടത്തിലെത്തി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന സ്ഥാനം ...
22/06/2026

18 ലോകകപ്പ് ഗോളുകൾ എന്ന അവിശ്വസനീയ നേട്ടത്തിലെത്തി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന സ്ഥാനം സ്വന്തമാക്കി Leo Messi ❤️

ഇത് വെറും ഒരു റെക്കോർഡ് മാത്രമല്ല!
ഇത് വർഷങ്ങളുടെ സമർപ്പണമാണ്!
ഇത് പ്രതിഭയുടെ ആഘോഷമാണ്!
ഇത് ഒരിക്കലും കീഴടങ്ങാത്ത മനസ്സിന്റെ വിജയമാണ്!

മെസ്സിയുടെ കാലുകൾ മാന്ത്രികത സൃഷ്ടിക്കുമ്പോൾ, അദ്ദേഹത്തെ ചരിത്രത്തിന്റെ ഉയരങ്ങളിലെത്തിക്കാൻ ഒറ്റക്കെട്ടായി പോരാടുന്ന അർജന്റീനൻ സംഘവും അഭിനന്ദനം അർഹിക്കുന്നു....

ഓരോ പാസിലും, ഓരോ മുന്നേറ്റത്തിലും, ഓരോ ആഘോഷത്തിലും
ആ ഐക്യത്തിന്റെ ശക്തി പ്രകടമായിരുന്നു!!

ഈ വേൾഡ് കപ്പ് അർജന്റീന കൊണ്ടുപോകും, മെസ്സി കപ്പ് തൂക്കും! 🇦🇷👑​ഖത്തറിലെ നീലക്കടലിന്റെ ഇരമ്പൽ ഇനിയും അടങ്ങിയിട്ടില്ല! അതിന...
13/06/2026

ഈ വേൾഡ് കപ്പ് അർജന്റീന കൊണ്ടുപോകും, മെസ്സി കപ്പ് തൂക്കും! 🇦🇷👑

​ഖത്തറിലെ നീലക്കടലിന്റെ ഇരമ്പൽ ഇനിയും അടങ്ങിയിട്ടില്ല!

അതിന് പിന്നാലെ ഇതാ അടുത്ത പോരാട്ടത്തിന് കാഹളം മുഴങ്ങിക്കഴിഞ്ഞു...നിലവിലെ ലോക ചാമ്പ്യന്മാരും കോപ്പ അമേരിക്ക രാജാക്കന്മാരുമായ അർജന്റീന വീണ്ടും ഇറങ്ങുമ്പോൾ ലക്ഷ്യം ഒന്ന് മാത്രം വിശ്വകിരീടം നിലനിർത്തുക!

​ അർജന്റീനയുടെ ഉള്ളിലെ dormant പോരാളികളെ അറിയാത്ത ചിലരെങ്കിലും ചോദിക്കുന്നുണ്ട്, 'ഇത്തവണ അർജന്റീന?'

"ഏയ്‌...."
അവർക്കുള്ള മറുപടിയാണ്...

​⚽ മെസ്സി എന്ന ഇതിഹാസം:

പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച്, കളിക്കളത്തിലെ തന്ത്രങ്ങൾ നെയ്യുന്ന മന്ത്രവാദിയായി ലിയോണൽ മെസ്സി മുന്നിൽ നയിക്കുമ്പോൾ ഞങ്ങൾക്ക് മറ്റൊന്നും നോക്കാനില്ല. തന്റെ കരിയറിലെ മറ്റൊരു സുവർണ്ണ അധ്യായം കൂടി എഴുതിച്ചേർക്കാൻ ക്യാപ്റ്റൻ റെഡിയാണ്!

⚽ ലയണൽ സ്കലോണിയുടെ മാസ്റ്റർക്ലാസ്:

തന്ത്രങ്ങളുടെ തമ്പുരാൻ സ്കലോണിയുടെ കീഴിൽ ഈ ടീം ഒരു കുടുംബം പോലെയാണ്. തോൽക്കാൻ മനസ്സില്ലാത്ത, ഒരേ മനസ്സോടെ പോരാടുന്ന ഒരു കെട്ടുറപ്പുള്ള സംഘം!

⚽ യുവരക്തവും പരിചയസമ്പത്തും:

മധ്യനിരയിലെയും പ്രതിരോധത്തിലെയും കരുത്തന്മാർക്കൊപ്പം മെസ്സിയുടെ മാന്ത്രികത കൂടി ചേരുമ്പോൾ ഈ ടീം അജയ്യരാണ്!

​ഇതൊരു പ്രവചനമല്ല, അർജന്റീന ആരാധകരുടെ ഉറപ്പാണ്! ആ നീലയും വെള്ളയും ജേഴ്സി വീണ്ടും ചരിത്രം കുറിക്കും. കപ്പ് വീണ്ടും ബ്യൂണസ് ഐറീസിലേക്ക് തന്നെ! 🔥🤍🩵🤍

Leo Messi ❤️

മനുഷ്യന്റെ പരിണാമത്തിന്റെ ചില വിചിത്രമായ സംശയങ്ങൾ!​നമ്മൾ നാല് കാലിൽ നടന്നവരായിരുന്നോ?കോടാനുകോടി വർഷങ്ങൾക്ക് മുൻപ് അതിജീവ...
24/04/2026

മനുഷ്യന്റെ പരിണാമത്തിന്റെ ചില വിചിത്രമായ സംശയങ്ങൾ!

​നമ്മൾ നാല് കാലിൽ നടന്നവരായിരുന്നോ?

കോടാനുകോടി വർഷങ്ങൾക്ക് മുൻപ് അതിജീവനത്തിന്റെ ഭാഗമായി നമ്മൾ നിവർന്നു നിൽക്കാൻ നിർബന്ധിതരായതാണോ?

ആഫ്രിക്കൻ പുൽമേടുകളിൽ ഇരയെ കാണാനോ അതോ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനോ വേണ്ടി നമ്മൾ പണ്ട് കൈകൾ നിലത്തു കുത്തി നടന്നിരുന്ന ആ ശീലം ഉപേക്ഷിച്ചതാണെങ്കിലോ?

നമ്മുടെ നട്ടെല്ലിന്റെ ഇന്നത്തെ ഘടന പോലും അത്തരമൊരു മാറ്റത്തിന്റെ ബാക്കിപത്രമായിക്കൂടെ?

മറ്റു മൃഗങ്ങളെ അപേക്ഷിച്ച് നമ്മൾ എത്രയോ ബലഹീനരാണ്!
ഒരു ചീറ്റപ്പുലിയുടെ വേഗതയോ, കടുവയുടെ കരുത്തോ നമുക്കില്ല,ഒരു കുരങ്ങനെപ്പോലെ അനായാസം മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചാടിപ്പോകാൻ പോലും നമുക്ക് കഴിയില്ല.

പ്രകൃതിയിലെ ഈ ബലഹീനതകളെ മറികടക്കാൻ വേണ്ടിയാകാം മനുഷ്യൻ തന്റെ ശാരീരിക ശേഷിയേക്കാൾ കൂടുതൽ ബുദ്ധിശക്തിയെ ആശ്രയിച്ചു തുടങ്ങിയത്!

മറ്റു ജീവികളുടെ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുമ്പോഴോ പ്രസവിക്കുമ്പോഴോ ദിവസങ്ങൾക്കുള്ളിൽ ഓടി നടക്കുന്നത് നാം കാണുന്നുണ്ട്. എന്നാൽ മനുഷ്യക്കുഞ്ഞുങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ പോലും വർഷങ്ങൾ എടുക്കുന്നതിൽ ആസ്വഭാവികത ഇല്ലേ?

ഭൂമിയുടെ ആയുസ്സിൽ ലക്ഷക്കണക്കിന് വർഷങ്ങൾ എടുത്തായിരിക്കും മനുഷ്യൻ നിവർന്നു നിൽക്കാൻ ശീലിച്ചത്, ആ ഒരു പരിണാമ ചരിത്രം ഓരോ മനുഷ്യക്കുഞ്ഞും തന്റെ വളർച്ചയുടെ ഘട്ടത്തിൽ ആവർത്തിക്കുന്നത് കൊണ്ടാകാം സ്വന്തം കാലിൽ നിൽക്കാൻ അവർക്ക് ഇത്രയേറെ സമയം വേണ്ടിവരുന്നത്!?

​വാർദ്ധക്യത്തിലെ ആ 'മടക്കം' പ്രായം കൂടുമ്പോൾ മനുഷ്യൻ കുനിഞ്ഞു പോകുന്നത് നമ്മുടെ ഉള്ളിലെ പഴയ ആ 'നാൽക്കാലി'യുടെ ഡി.എൻ.എ കാലം ബാക്കി വെച്ചതാകാം!

നട്ടെല്ലിന്റെ കരുത്ത് കുറയുമ്പോൾ, ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് നമ്മൾ മണ്ണോട് ചേർന്ന് നടന്ന ആ പഴയ രൂപത്തിലേക്ക് മടങ്ങാനുള്ള ശരീരത്തിന്റെ പ്രവണതയാകാം ഈ കൂനിപ്പോകൽ!

കുറേസമയം നിൽക്കുമ്പോഴും ഇരിക്കുമ്പോഴും നമുക്ക് നടുവേദന വരുന്നത് പോലും ഈ പരിണാമത്തിന്റെ
ടെക്നിക്കൽ എറർ ആയിയിരിക്കുമോ?
നാല് കാലിൽ ഭാരം തുല്യമായി വിതരണം ചെയ്തിരുന്ന സ്ഥാനത്ത്, ഇന്ന് നട്ടെല്ല് മാത്രമാണ് നമ്മുടെ ശരീരഭാരം മുഴുവൻ താങ്ങുന്നത്. ഈ ഒരു അധികഭാരം നട്ടെല്ലിനെ പരീക്ഷിക്കുന്നത് കൊണ്ടാകാം നമ്മൾ ഇപ്പോഴും നടുവേദനയുമായി മല്ലിടുന്നത്!

മറ്റു ജീവികളിൽ നിന്നും നമ്മെ വ്യത്യസ്തമാക്കുന്നത്
നമ്മുടെ ബുദ്ധിയാണ് എന്നതിൽ തർക്കമില്ല,
ആ ബുദ്ധി ഉപയോഗിച്ചാണല്ലോ ലക്ഷക്കണക്കിന് വർഷങ്ങൾക്കിപ്പുറവും അതിജീവനത്തിന്റെ പേരിൽ മനുഷ്യൻ ഇന്നും ഭയത്താൽ മതിലുകൾ പണിതു ജീവിക്കുന്നത്!

ലക്ഷം വർഷങ്ങൾക്ക് മുന്നേ വന്യതയെ പേടിച്ചാണ് ജീവിച്ചിരുന്നെതെങ്കിൽ ഇന്ന് 'അന്യനെ' പേടിച്ചും നാം തീർക്കുന്ന ഈ കോട്ടകൾ, ഒരുപക്ഷേ പണ്ട് കാട്ടിൽ കഴിഞ്ഞിരുന്ന കാലം തൊട്ട് നമ്മുടെ മനസ്സിൽ രൂപപ്പെട്ട സുരക്ഷാബോധമെന്ന ഭയത്തിൽ നിന്നും ഉരുതിരിഞ്ഞതാവാം!

30/03/2026

ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് 2012 ജനുവരി 8-ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ്. കൊച്ചിയിലെ പുതുവൈപ്പിനിൽ വെച്ചായിരുന്നു ഈ ഉദ്ഘാടന കർമ്മം നടന്നത്.

അന്ന് ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയെ നഖശിഖാന്തം എതിർത്ത് ബാനറും പിടിച്ച് പ്രസംഗിച്ചവർ തന്നെ ഇന്ന് അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ വരുന്നത് തീർച്ചയായും വലിയൊരു വൈരുദ്ധ്യമാണ്. വികസന പദ്ധതികൾക്ക് തുരങ്കം വെച്ചിരുന്നവർ പിന്നീട് അത് തങ്ങളുടെ നേട്ടമായി ആഘോഷിക്കുന്നത് രാഷ്ട്രീയ രംഗത്തെ കൗതുകകരമായ കാഴ്ചയാണ്!

*രണ്ട് പ്രത്യാശാസ്ത്രങ്ങൾ...*രണ്ട് നിലപാടുകൾ!വർഷം 2013...അന്ന് കെ.ബി. ഗണേഷ് കുമാറിനെതിരെ സ്വന്തം ഭാര്യ ഗാർഹിക പീഡന പരാതി...
11/03/2026

*രണ്ട് പ്രത്യാശാസ്ത്രങ്ങൾ...
*രണ്ട് നിലപാടുകൾ!

വർഷം 2013...

അന്ന് കെ.ബി. ഗണേഷ് കുമാറിനെതിരെ സ്വന്തം ഭാര്യ ഗാർഹിക പീഡന പരാതിയുമായി വന്നപ്പോൾ, അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി എടുത്ത നിലപാട് രാഷ്ട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്! ഘടകകക്ഷി നേതാവാണെന്നോ, മന്ത്രിസഭയുടെ നിലനിൽപ്പിന് അത് ഭീഷണിയാകുമെന്നോ അദ്ദേഹം ചിന്തിച്ചില്ല. പരാതി ഉയർന്ന നിമിഷം തന്നെ ഗണേഷിന്റെ രാജി വാങ്ങി അദ്ദേഹം നീതിയുടെ പക്ഷത്ത് നിന്നു. അന്ന് ഇതിനെതിരെ മുറവിളി കൂട്ടിയ സി.പി.എം, ഇന്ന് എവിടെ നിൽക്കുന്നു എന്ന് നാം കാണണം!

​വർഷം 2026...

വർഷങ്ങൾക്കിപ്പുറം അതേ വ്യക്തിക്കെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കുന്ന "വേഗത" നീതി നടപ്പാക്കാനല്ല, മറിച്ച് ഒത്തുതീർപ്പുകൾക്കാണ്. ഇരയെ സ്വാധീനിച്ചും അധികാരത്തിന്റെ പവർ ​"Money is power, and power manipulates everything" എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന രീതിയിൽ പരാതികൾ ഇല്ലാതാക്കുന്ന ഈ ശൈലി കേരളത്തിന് അപമാനമാണ്! ഗണേഷിനെയും മുകേഷിനെയും പോലെയുള്ളവരെ സംരക്ഷിക്കാൻ പിണറായി കാണിക്കുന്ന ആവേശം സ്ത്രീ സുരക്ഷയോടുള്ള വെല്ലുവിളിയാണ്!

​രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും കോൺഗ്രസ് നിലപാടും:
ഇന്ന് യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയർന്നപ്പോൾ വി.ഡി. സതീശൻ എടുത്ത നിലപാടും ഉമ്മൻചാണ്ടി കാണിച്ച അതേ ആർജ്ജവത്തിന്റെ തുടർച്ചയാണ്!
കമ്മ്യൂണിസ്റ്റുകളുടെ ഉറക്കം കെടുത്തുന്ന നേതാവാണെന്ന് നോക്കാതെ, പാർട്ടിയുടെ ധാർമ്മികത ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തെ മാറ്റിനിർത്താൻ കോൺഗ്രസ് തയ്യാറായി! ഇതിൽ അണികളിൽ ചിലർക്കെങ്കിലും മുറിവുണ്ടാകാം, ഉള്ളിൽ അമർഷമുണ്ടാകാം... പക്ഷേ, ഒരു കാര്യം നാം ഓർക്കണം... നീതി നടപ്പാക്കുമ്പോൾ അത് ആദ്യം കയ്പ്പുള്ളതായി തോന്നും, പക്ഷേ അത് സമൂഹത്തിന് നൽകുന്ന ഗുണം മധുരമുള്ളതായിരിക്കും!!

കേരള ജനതയോടുള്ള സന്ദേശം:
തെറ്റ് ചെയ്യുന്നവർ എത്ര വലിയ നേതാവായാലും അവർ ശിക്ഷിക്കപ്പെടണം. അവരെ മാറ്റിനിർത്താനുള്ള കരുത്താണ് ഒരു പ്രസ്ഥാനത്തിന്റെ യഥാർത്ഥ ശക്തി. കുറ്റാരോപിതരെ വെള്ളപൂശുന്ന പിണറായിയുടെ "ഒത്തുതീർപ്പ്" രാഷ്ട്രീയമാണോ, അതോ സ്വന്തം പാർട്ടിക്കാരനെപ്പോലും വിചാരണയ്ക്ക് വിട്ടുകൊടുക്കുന്ന കോൺഗ്രസിന്റെ "നീതിയുടെ" രാഷ്ട്രീയമാണോ ശരിയെന്ന് പൊതുസമൂഹം വിലയിരുത്തട്ടെ!

Address

Kochi
679327

Alerts

Be the first to know and let us send you an email when താന്തോന്നി the saint posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to താന്തോന്നി the saint:

Shortcuts

Share

Category