കടലാസ് തോണി - Kadalasu thoni

കടലാസ് തോണി - Kadalasu thoni വാർത്തകൾ, വിശേഷങ്ങൾ, വിനോദം, കൗതുകങ്ങൾ... ലോകത്തിന്റെ വിശേഷങ്ങളുമായി കടലാസ് തോണി.!!

പലരും മനസ്സിലാക്കാത്ത യഥാർത്ഥ സത്യം.!!മലയാള സിനിമയുടെ കാരണവർ നടൻ മധു അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ ദീർഘായുസ്സ് ഒരു ശാപമായ...
22/08/2026

പലരും മനസ്സിലാക്കാത്ത യഥാർത്ഥ സത്യം.!!

മലയാള സിനിമയുടെ കാരണവർ നടൻ മധു അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ ദീർഘായുസ്സ് ഒരു ശാപമായി തോന്നുന്നതിനെക്കുറിച്ച് മനസ്സ് തുറന്നിരുന്നു..90 വയസ്സ് പിന്നിട്ട അദ്ദേഹം തനിക്ക്മരണഭയമില്ലെന്നും , അനാവശ്യമായി കൂടുതൽ കാലം ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്നും വ്യക്തമാക്കിയിരുന്നു..!!

സ്വന്തം കാര്യങ്ങൾ മറ്റുള്ളവരുടെ സഹായമില്ലാതെ ചെയ്യാൻ സാധിക്കുന്ന കാലത്തോളം മാത്രമേ ജീവിതത്തിന് അർത്ഥമുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.. താൻ ദൈവത്തോട് ദിവസവും തന്നെ വിളിക്കാൻ പ്രാർത്ഥിക്കുകയാണെന്നും , കൈയിൽ വിസയുമായി ടിക്കറ്റിനായി കാത്തിരിക്കുന്ന അവസ്ഥയിലാണ് താനെന്നുമാണ് മധു തമാശ കലർന്ന ഗൗരവത്തോടെ പറഞ്ഞത്..!!

സജീവമായിരിക്കാൻ സാധിക്കാതെ ചുമ്മാ ജീവിക്കുന്നത് ഭൂമിക്കും നമുക്കും ഭാരമാണ്.. പ്രായമാകുമ്പോൾ ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകളും ബുദ്ധിമുട്ടുകളും വരുന്നത് സ്വാഭാവികമാണ്.. ഒരു സന്യാസി തന്നെ ഉപദ്രവിച്ച രാജാവിനെ "ആയുഷ്മാൻ ഭവ" (ദീർഘായുസ്സ് ഉണ്ടാകട്ടെ) എന്ന് ശപിച്ച ഒരു കഥ അദ്ദേഹം പങ്കുവെച്ചു.. മരിക്കാതെ കിടന്ന് , ഇഴഞ്ഞു നടന്ന് കഷ്ടപ്പെട്ട് ജീവിക്കുന്നത് ഒരു അനുഗ്രഹമല്ല , മറിച്ച് വലിയൊരു ശിക്ഷയാണെന്നാണ് സന്യാസി ഉദ്ദേശിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു..!!

അവതാരകൻ : ടോവിനോക്ക് ഇപ്പൊ ഒരു പവർ ഉണ്ടെന്ന് കരുതുക. ദൈവം ആണെന്ന് കരുതുക. അങ്ങനെയാണെങ്കിൽ മലയാള സിനിമയിൽ എന്ത് മാറ്റം കൊ...
22/08/2026

അവതാരകൻ : ടോവിനോക്ക് ഇപ്പൊ ഒരു പവർ ഉണ്ടെന്ന് കരുതുക. ദൈവം ആണെന്ന് കരുതുക. അങ്ങനെയാണെങ്കിൽ മലയാള സിനിമയിൽ എന്ത് മാറ്റം കൊണ്ടുവരും..?

ടോവിനോ: "പണ്ടത്തെ കാലത്ത്, ഹോട്ടലിൽ നിന്ന് ഫുഡ്‌ വാങ്ങിക്കൊണ്ട് വന്നു കഴിക്കുന്നത് ആയിരുന്നു പതിവ്.. പക്ഷെ, നസീർ സാറിന്റെ കാലത്ത് ആണ് മെസ്സ് സിസ്റ്റം എന്ന പരുപാടി ആദ്യമായി മലയാള സിനിമയിൽ അദ്ദേഹം അവതരിപ്പിക്കുന്നത്... വളരെ ഫിസിക്കൽ എഫോർട്ട് വേണ്ട ഒരു മേഖലയാണ് സിനിമ... അപ്പോൾ എല്ലാ ആളുകൾക്കും ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുക എന്നതിന് തുടക്കം കുറച്ചത് നസീർ സാർ വന്നതിനു ശേഷമാണ്... അങ്ങനെ എന്തെങ്കിലും ഒക്കെ നല്ല കാര്യങ്ങൾ ചെയ്താ കൊള്ളാമെന്നു ഉണ്ട്..!!"

ടോവിനോ പറയുമ്പോഴാണ് ഈ കാര്യം അറിയുന്നത്... ഈ തലമുറയിലെ നടന്മാർ പോലും അദ്ദേഹത്തെ ഓർക്കുന്നുണ്ടെങ്കിൽ അദ്ദേഹം എന്ത് മനുഷ്യൻ ആയിരുന്നിരിക്കണം..!!!❤️👌

നസീർ സർ.. 🫂❤️

പിണറായി വിജയന് ഇതുപോലെയുള്ള ഇടപാടുകൾ ഉണ്ടാകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ...?
22/08/2026

പിണറായി വിജയന് ഇതുപോലെയുള്ള ഇടപാടുകൾ ഉണ്ടാകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ...?

പെൺകുട്ടികൾ അടക്കം നാല് പേരാണ് പോലീസ് പിടിയിലായത്.!!!
22/08/2026

പെൺകുട്ടികൾ അടക്കം നാല് പേരാണ് പോലീസ് പിടിയിലായത്.!!!

ആലപ്പുഴയിൽ സംസ്ഥാന ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതിനാൽ ഓണം ആഘോഷിക്കാൻ പണമില്ല. 32 ലക്ഷം രൂപ ...
22/08/2026

ആലപ്പുഴയിൽ സംസ്ഥാന ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതിനാൽ ഓണം ആഘോഷിക്കാൻ പണമില്ല. 32 ലക്ഷം രൂപ സ്വന്തം നിലയിൽ കടമായി നൽകി സുരേഷ് ഗോപി.!!

പെൺകുട്ടികൾക്ക് ഏറ്റവും മികച്ച ഓണം ഡ്രസ്സ് എന്നുപറയുന്നത് സാരിയും പട്ടുപാവാടയും ഒന്നുമല്ല.. - അത് ദാവണിയാണ്..!!❤️ആദ്യമേ ...
22/08/2026

പെൺകുട്ടികൾക്ക് ഏറ്റവും മികച്ച ഓണം ഡ്രസ്സ് എന്നുപറയുന്നത് സാരിയും പട്ടുപാവാടയും ഒന്നുമല്ല.. - അത് ദാവണിയാണ്..!!❤️

ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ, ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഞാൻ എഴുതാൻ പോകുന്നതിനോട് വലിയ താല്പര്യമൊന്നും ഉണ്ടാവില്ല.. പക്ഷേ 17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മ എന്ന നിലയിലാണ് ഞാൻ ഇത് എഴുതുന്നത്.. ഫേസ്ബുക്ക് അധികവും ഉപയോഗിക്കുന്നത് പ്രായമായവർ ആണ് എന്നതുകൊണ്ട് തന്നെ എനിക്ക് മനസ്സ് തുറക്കാൻ പറ്റിയ ഇടം ഇതാണെന്ന് തോന്നിയിട്ടാണ് ഇവിടെ എഴുതുന്നത്.."!

ഒട്ടുമിക്ക പെൺകുട്ടികളും ഓണത്തിന് ഉടുക്കാൻ താല്പര്യപ്പെടുന്നത് സാരിയാണ് , പ്രത്യേകിച്ചും ചെറിയ പെൺകുട്ടികൾ. കാരണം അവർ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും സാരി ഉടുക്കാൻ പോകുന്നത്.. അതിൻറെ ഒരു ആവേശം അവരിൽ ഉണ്ടാകും.. പക്ഷേ , സാരി ഉടുത്തു ശീലമില്ലാത്തവർക്ക് ആദ്യമായി സാരി ഉടുക്കുമ്പോൾ എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാവും എന്ന് പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ..!!

സാരി ഉടുത്തു ചുമ്മാ ഒരു സ്ഥലത്ത് അടങ്ങി ഇരിക്കാൻ ആണെങ്കിൽ ഓക്കേ , വലിയ പ്രശ്നമൊന്നും ഉണ്ടാവില്ല.. പക്ഷേ ഓണം പരിപാടിയാകുമ്പോൾ ഒരുപാട് കലാപരിപാടികളും കായിക ഇനങ്ങളും ഒക്കെ ഉണ്ടാവുമല്ലോ.. സാരി ഉടുത്തു അതിൽ ഒക്കെ പങ്കെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും.. പ്രത്യേകിച്ച് വടംവലി , ഉറിയടി പോലെയുള്ള മത്സരയിനങ്ങളിൽ ഒക്കെ സാരിയുടുത്ത പെൺകുട്ടികൾക്കു പങ്കെടുക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും.. എൻ്റെ മോൾ ഒക്കെ ആ സമയത്ത് ഇടാൻ വേണ്ടി മാത്രം ഒരു ടീഷർട്ട് കൊണ്ട് പോവുകയാണ് പതിവ്.. എന്നിട്ട് അത് സാരിയുടെ മുകളിലൂടെ ഇടും. സംഭവം നല്ലതാണ് എങ്കിലും ഫോട്ടോസ് ഒക്കെ എടുക്കുന്ന സമയത്ത് സാരിയുടെ മുകളിൽ ടീഷർട്ട് ഇട്ടു കാണുന്നത് ഒരു അഭംഗി തന്നെയാണ്..!!

സാരി അല്ലാതെ മിക്ക പെൺകുട്ടികളും ഇപ്പോൾ താല്പര്യപ്പെടുന്ന ഒരു വേഷമാണ് പട്ടുപാവാട.. സത്യം പറഞ്ഞാൽ മുതിർന്ന പെൺകുട്ടികൾക്ക് പട്ടുപാവാട ഒരുകാലത്ത് ഒട്ടും ഇഷ്ടമല്ലായിരുന്നു.. കാരണം അവർ കുട്ടിക്കാലം മുതൽ ധരിച്ചു വരുന്ന ഒരു വേഷമായിരുന്നു പട്ടുപാവാട.. എന്നാൽ, ഇപ്പോഴത്തെ പെൺകുട്ടികൾ ആരും തന്നെ ചെറുപ്പത്തിൽ പട്ടുപാവാട ധരിക്കാറില്ലല്ലോ. അവർക്ക് പട്ടുപാവാട ധരിക്കാനുള്ള ഒരേയൊരു അവസരം ഈ ഓണവും വിഷുവും ഒക്കെയാണ്.. അതുകൊണ്ടൊക്കെയാണെന്ന് തോന്നുന്നു ഇപ്പോഴത്തെ കോളേജ് പെൺപിള്ളേർ പോലും സാരിക്ക് പകരം പട്ടുപാവാട ചൂസ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ട്..!!

പക്ഷേ , സത്യത്തിൽ അതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. പ്രധാനപ്പെട്ട പ്രശ്നം അതിന് ഷാൾ ഇല്ലാത്തതുകൊണ്ട് തന്നെ കുറച്ച് അധികം ശരീരവളർച്ച ഉള്ള പെൺകുട്ടികൾക്ക് പട്ടുപാവാട കുറച്ച് ബുദ്ധിമുട്ടായിരിക്കും.. പ്രത്യേകിച്ച് പൂക്കളം ഇടുമ്പോഴും മറ്റും വലിയ രീതിയിൽ അവർ ബുദ്ധിമുട്ട് അനുഭവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.. മാത്രവുമല്ല എന്തെങ്കിലും കായിക ഇനങ്ങളിൽ പങ്കെടുക്കുന്ന സമയത്ത് പട്ടുപാവാട ധരിച്ചുകൊണ്ട് ഓടാനും ചാടാനും മറ്റുമൊക്കെ വലിയ ബുദ്ധിമുട്ടാണ്.. പിന്നെ തുറന്നു പറയാലോ, ആൺനോട്ടങ്ങൾ ഏറ്റവും കൂടുതൽ ചെല്ലുന്നത് പട്ടുപാവാട ഉടുത്ത പെൺകുട്ടികളിലേക്ക് ആയിരിക്കും , ഇപ്പോഴത്തെ പെൺകുട്ടികൾക്ക് അതൊന്നും ഒരു പ്രശ്നമല്ല എങ്കിലും , ഒരു പെൺകുട്ടിയുടെ അമ്മ എന്ന നിലയിൽ ഞാൻ അത് വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല , എന്നെ പഴഞ്ചൻ എന്നു വിളിച്ചു കളിയാക്കിയാലും എൻറെ മോളെ മറ്റൊരാൾ മറ്റൊരു അർത്ഥത്തിൽ നോക്കുന്നതിനോട് എനിക്ക് താല്പര്യമില്ല..!!

ഇതുകൊണ്ടൊക്കെയാണ് ഞാൻ ആദ്യം പറഞ്ഞത്, പെൺകുട്ടികൾക്ക് ഓണത്തിനും മറ്റും ഒക്കെ ഇടാൻ പറ്റിയ ഏറ്റവും മികച്ച വേഷം ദാവണിയാണ് എന്ന്.. ഇതിൻറെ പ്രധാനപ്പെട്ട ഒരു ഗുണം എന്നു പറഞ്ഞാൽ നമുക്ക് എങ്ങനെ വേണമെങ്കിലും ഇളകി നടക്കാം എന്നതാണ്.. സാരി പോലെ ശരീരത്തിന് ചുറ്റും ചുറ്റിയല്ല ദാവണി ഉടുക്കുന്നത് എന്നതുകൊണ്ട് തന്നെ ഓടാനും ചാടാനും ഒന്നും വലിയ ബുദ്ധിമുട്ടുണ്ടാവില്ല നമ്മുടെ കുട്ടികൾക്ക്.. അതുപോലെ തന്നെ നെഞ്ചത്ത് ഒരു ഷോൾ ഉള്ളതുകൊണ്ട് തന്നെ തുറിച്ചുനോട്ടങ്ങളെ പേടിക്കേണ്ട, കുമ്പിടാൻ പേടിക്കേണ്ട, ചാടാൻ പേടിക്കേണ്ട , ഏറ്റവും പ്രധാനമായി പറയുകയാണെങ്കിൽ ആൺ നോട്ടങ്ങളെ പേടിക്കേണ്ട..!!🙏

എത്രപേർ ഇതിനോട് യോജിക്കും എന്നറിയില്ല.. പക്ഷേ മനസ്സിൽ ഇങ്ങനെയൊരു ചിന്ത വന്നപ്പോൾ എഴുതാം എന്ന് തോന്നി...

നന്ദി നമസ്കാരം!!! 🥰🙏

വെറുമൊരു ഐഫോണിന് വേണ്ടി സ്വന്തം ജീവനും മാതാപിതാക്കളുടെ ജീവനും നഷ്ടമായി..!!🥹ഈ കാലത്തെ കുട്ടികൾക്ക് ചിന്തിക്കാൻ ഉള്ള കഴിവ്...
22/08/2026

വെറുമൊരു ഐഫോണിന് വേണ്ടി സ്വന്തം ജീവനും മാതാപിതാക്കളുടെ ജീവനും നഷ്ടമായി..!!🥹

ഈ കാലത്തെ കുട്ടികൾക്ക് ചിന്തിക്കാൻ ഉള്ള കഴിവ് ഇല്ലേ..? ചോദിക്കുന്നത് എല്ലാം വാങ്ങി കൊടുത്തു കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ദൂഷ്യ ഫലങ്ങൾ ആണ് ഈ ദുരന്തം എന്നാണ് എനിക്ക് തോന്നുന്നത്..!!

നിങ്ങൾക്ക് എന്ത്‌ തോന്നുന്നു.??

ദിലീപും മഞ്ജു വാര്യരും കൈ കൊടുത്ത് സംസാരിക്കുന്നു...!! 😲അന്ന് ലിസ്റ്റിൻ സ്റ്റീഫന്റെ തിയേറ്റർ ഉദ്ഘടന ചടങ്ങിനിടെ ദിലീപ് വര...
22/08/2026

ദിലീപും മഞ്ജു വാര്യരും കൈ കൊടുത്ത് സംസാരിക്കുന്നു...!! 😲

അന്ന് ലിസ്റ്റിൻ സ്റ്റീഫന്റെ തിയേറ്റർ ഉദ്ഘടന ചടങ്ങിനിടെ ദിലീപ് വരുമ്പോൾ എഴുന്നേറ്റ് നിൽക്കുന്ന മഞ്ജു വാര്യരുടെ വീഡിയോ വൈറൽ ആയിരുന്നു.. ഇപ്പോഴിതാ അന്നത്തെ പ്രോഗ്രാമിനിടെയുള്ള മറ്റൊരു വീഡിയോ ആണ് വന്നിരിക്കുന്നത്.!!

രണ്ട് പേ രും പരസ്പരം കൈ കൊടുത്ത് സംസാരിക്കുന്ന വീഡിയോ.!!😍❤️

പ്രശ്നങ്ങൾ ഉണ്ടായി ഡിവോഴ്സ് ആയിട്ടും രണ്ട് പേരും പരസ്പരം കാണിക്കുന്ന മ്യൂച്വൽ റെസ്‌പെക്ട് കൈയ്യടി അർഹിക്കുന്നു.!!👏

ഏത് വഴിയ്ക്കൊക്കെയാണ് ദുരന്തങ്ങൾ വരുന്നതെന്നും ജീവൻ നഷ്ടമാകുന്നതെന്നും ഇന്ന് കണ്ടു..!!🫤 കൂടുതൽ പറഞ്ഞാൽ രണ്ടറ്റം കൂട്ടിമു...
22/08/2026

ഏത് വഴിയ്ക്കൊക്കെയാണ് ദുരന്തങ്ങൾ വരുന്നതെന്നും ജീവൻ നഷ്ടമാകുന്നതെന്നും ഇന്ന് കണ്ടു..!!🫤

കൂടുതൽ പറഞ്ഞാൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പായുന്നവരെന്ന വാദവും വരും.. പക്ഷേ നേരം പുലർന്ന് പണിക്ക് പോയ മകനെയും കാത്തിരിക്കുന്ന വീട്ടുകാരോട് എന്തുത്തരം പറഞ് സമാധാനിപ്പിക്കും.. ഇന്ന് തൃശൂർ കുട്ടനെല്ലൂരിലാണ് നടുക്കുന്ന സംഭവം നടന്നത്.!!

''ഇരുമ്പ് പൈപ്പുകൾ നല്ല രീതിയിൽ മുന്നോട്ട് പ്രൊജക്റ്റ്‌ ചെയ്ത് നിൽക്കുന്ന വിധം ലോഡ് ചെയ്ത ഒരു പിക്കപ്പ് ലോറി.. കൃത്യമായ ഡിസ്റ്റൻസിൽ മുന്നിൽ ബൈക്ക് യാത്രികനായ ചെറുപ്പക്കാരൻ.. റോഡരികിൽ വെയിറ്റ് ചെയ്തിരുന്ന ഓട്ടോക്കാരൻ ഒരല്പം ഗ്യാപ് കിട്ടിയപ്പോൾ ശ്രദ്ധയില്ലാതെ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നു..!!

അത് കണ്ട് മിതമായ വേഗതയിലായിരുന്ന ബൈക്കുകാരൻ കൂളായി തന്നെ വണ്ടി നിർത്തി. പിന്നിൽ അത്യാവശ്യം ഡിസ്റ്റൻസിട്ട് തന്നെ ഓടിച്ചു കൊണ്ടിരുന്ന പിക്കപ്പ് ലോറിയും ബൈക്കുകാരന്റെ തൊട്ട് പിന്നിൽ വന്നു ബ്രേക്ക് ചെയ്തു.. എന്നാൽ, ആ ചവിട്ടലിൽ ലോഡ് ചെയ്തിരുന്ന ഇരുമ്പ് കമ്പി ലോഡ് മൊത്തം മുന്നോട്ടേക്ക് ബൈക്ക്‌ യാത്രികന്റെ തലയ്ക്ക് മീതെ വന്ന് പതിച്ചു.
കഴുത്തും നടുവുമൊടിഞ് ആ പാവം ഹതഭാഗ്യൻ മിനുട്ടുകളോളം ആ ലോഡിനടിയിൽ നടുറോട്ടിൽ കിടന്നു. നാട്ടുകാർ ഏറെ പണിപ്പെട്ട് കമ്പികൾ മൊത്തം മാറ്റിയതിന് ശേഷമാണ് ഇദ്ദേഹത്തെ പുറത്തെടുക്കാൻ കഴിഞ്ഞത്..!!

ഇങ്ങിനെ അപകടകരമായ വിധം മുന്നോട്ടോ പിന്നോട്ടോ വശങ്ങളിലേയ്ക്കോ ലോഡ് കയറ്റി കൊണ്ട് പോവരുതെന്നും ഏത് നിമിഷവും അപകടം സംഭവിക്കുമെന്നും പറഞ്ഞാൽ 'പാവങ്ങളുടെ അന്നം മുടക്കുന്നേ '' എന്ന മറുവാദം ഉയരും.. ഏതാനും മാസങ്ങൾ മുൻപ് യാതൊരു സുരക്ഷയുമില്ലാതെ ഉറപ്പായും താഴേക്ക് വീഴുമെന്ന രീതിയിൽ കരിങ്കല്ല് കയറ്റി പോയ ടിപ്പർ ലോറി തടഞ്ഞതും അവിടെ നടന്ന കശപിശയും ഞാൻ മറന്നിട്ടില്ല..!!

ട്രാഫിക് നിയമം കർശനമായി പാലിക്കപ്പെടുന്ന ഒരൊറ്റ രാജ്യങ്ങളിലും ഈ രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന ഇരവാദങ്ങളൊന്നും വിലപോകുമെന്ന് തോന്നുന്നില്ല.. ഇന്നീ അപകടം നടക്കാൻ ഒരു കാരണമായി തീർന്ന ഓട്ടോ ചേട്ടനെ പ്രത്യേകമോർക്കണം.. ഇനിയും മുൻ പിൻ നോക്കാതെ , എങ്ങോട് വേണമെങ്കിലും തിരിയുന്ന പ്രതിഭാസം ആവർത്തിക്കണം കേട്ടോ...

ആര് മരിച്ചാലെന്താ രണ്ടറ്റം കൂട്ടിമുട്ടിക്കണ്ടേ...!!

ഇന്ന് ദാരുണമായി മരണപ്പെട്ട ആ ബൈക്ക് യാത്രികന് ആദരാഞ്ജലികൾ..!! 🌹

(ചിത്രം പുന:സൃഷ്ടിച്ചത്... )
കടപ്പാട്..❤️

മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച 'തായ് മാമൻ തങ്ക മോതിരം..' പദ്ധതിയിൽ സ്വർണമോതിരം...
22/08/2026

മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച 'തായ് മാമൻ തങ്ക മോതിരം..' പദ്ധതിയിൽ സ്വർണമോതിരം വിതരണം ചെയ്യാനുള്ള കരാർ കേരളം ആസ്ഥാനമായുള്ള പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്..!!

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന 4,41,667 നവജാതശിശുക്കൾക്ക് ഒരു ഗ്രാമിന്റെ വീതം സ്വർണമോതിരം സൗജന്യമായി നൽകുന്നതാണ് പദ്ധതി.. സ്വർണവിലയ്ക്ക് പുറമേ വെറും ഒരു പൈസ മാത്രം സർവീസ് ചാർജ് കോട്ട് ചെയ്താണ് ജോയ്ആലുക്കാസ് ഈ കരാർ സ്വന്തമാക്കിയത്.. സ്വർണത്തിന്റെ യഥാർഥ തുക തമിഴ്നാട് സർക്കാർ നൽകും..!!!

പണിക്കൂലിയോ പായ്ക്കിങ് ചാർജോ ലാഭവിഹിതമോ ഈടാക്കാതെ., പൂർണമായും ലാഭേച്ഛയില്ലാതെ സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതിയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എടുത്തതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു..!!

Address

Kalpetta

Telephone

+971526177446

Website

Alerts

Be the first to know and let us send you an email when കടലാസ് തോണി - Kadalasu thoni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share