18/10/2024
അന്ധമായി ഭാര്യയെ സ്നേഹിക്കുന്ന പ്രവാസികളായ ഭർത്താക്കന്മാർക്ക്
പ്രത്യേകിച്ചു ഈ post സമർപ്പിക്കുന്നു ✍️
നിങ്ങൾക്ക് ഒരു വീട് വെക്കാൻ ഉദ്ദേശമുണ്ടെന്നു വെക്കുക നിങ്ങളൊരു പ്രവാസി അല്ലെങ്കിൽ നിങ്ങൾ ഒരു സാധാരണക്കാരൻ, നിങ്ങൾ ... ഏകദേശം ഒരു അന്‍പത് ലക്ഷത്തിന്റെ വീട് ഉണ്ടാക്കേണ്ടി വന്നാൽ ഒരു ഇരുപത് ലക്ഷം നിങ്ങളുടെ ഭാര്യ തരുമോ...തരില്ലേ ? അപ്പൊ അവർ പറയും
ഞങ്ങളുടെ കയ്യിൽ എവിടുന്നാണ് പൈസ
ഞങ്ങളുടെ കയ്യിൽ ഇല്ല വീട്ടുകാരുടെ
കയ്യിലും ഇല്ല എന്ന് പറയും കൂടാതെ അവർ പറയും ഞങ്ങളെ
കെട്ടികൊണ്ടുവന്നാൽ മാത്രം പോരാ ഞങ്ങളുടെ എല്ലാ കാര്യങ്ങളും സാധിച്ചു തെരണം ചെലവിന് തെരണം ശരി അതൊക്കെ ന്യായം തന്നെ.. പക്ഷെ എന്തു കൊണ്ടു നിങ്ങൾ ജീവിതത്തിൽ വരുന്ന ഓരോ ചിലവുകളും പകുതി ഭാര്യമാർ എടുത്താൽ ..
എടുക്കുമോ എടുത്താൽ life ഒന്നുകൂടി ഉഷാർ ആകില്ലേ., ഒരു കണക്കിന് ഭാര്യ ജോലിക് പോണത് ആണിന്റെ life കൂടുതൽ set ആകും കാലം മാറിയില്ലേ ആണുങ്ങളെ ഇനിയും എല്ലാ ചിലവുകളും സ്വയം ചുമലിൽ താങ്ങാതെ പകുതി ഭാര്യയുടേയും ചുമലിൽ വെച്ച് ഭാരം കുറക്കാൻ നോക്കണ്ടതല്ലേ..?. അവരുടെ tension കുറയില്ലേ...
അതോ എന്നും അടുക്കപണിയിൽ ഒതുങ്ങിയാൽ മതിയോ?.
അല്ലെങ്കിൽ ഭർത്താവിന് ശമ്പളം കിട്ടുന്നതും നോക്കിയിരുന്നു ചിലപ്പോൾ വൈകിയാൽ.. വീട്ടിലെ കാര്യങ്ങൾ കുഴയും.. ചിലപ്പോൾ അതും പറഞ്ഞു വഴക്ക് കൂടും .... ഭാര്യക്ക് എന്തെങ്കിലും ആവിശ്യങ്ങൾ വരുമ്പോൾ ഭർത്താവിനോട് കൈനീട്ടാണ്ടല്ലോ..!!! അപ്പൊ ഒരു ജോലിയൊക്കെ നല്ലതാ....
ചെലർക്ക് ഭാര്യ ജോലിക്ക് പോകുന്നത്
കുറച്ചിലാണ്..
ഇനി ജോലിക്ക് പോകാൻ സമ്മതിച്ചാൽ തന്നെ ഇന്ന ഇന്ന ജോലികൾക്ക് മാത്രേ പോകാവൂ ന്ന് നിബന്ധനകൾ വെച്ച് പറഞ്ഞയക്കുന്നവരും ഉണ്ട്... ഇല്ലാന്ന് പറയുന്നില്ല.🙄
സ്ത്രികൾ ജോലിക്കു പോവുന്നത് തന്നെ ആണ് നല്ലത് ബാധ്യതകൾ അവരും ഏറ്റെടുക്കട്ടെ ,അങ്ങനെ എങ്കിൽ നല്ലത് തന്നെ ആണ്, പക്ഷേ ചിലയിടങ്ങളിൽ ഞാൻ കണ്ട ഒരു കാര്യം ഉണ്ട് സ്ത്രികൾ ജോലിക്കു പോവും പക്ഷേ അവളുടെ പണം അവളുടെ മാത്രം എന്ന മനസ്ഥിതി.
ഭർത്താവിന് തന്നെ ആണ് കുടുംബം നോക്കേണ്ട ചുമതല എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറും.
അതേ കുടുംബത്തിന് വേണ്ടി അവൻ ഭാര്യയോട് പണം കടം വാങ്ങേണ്ട അവസ്ഥ,അവൻ ചിലവഴിക്കുമ്പോൾ അത് കടമയും ഭാര്യ ചെയ്യുമ്പോൾ കടവും ആയി മാറുന്ന magic പല കുടുംബങ്ങളിലും ഉണ്ട്.
ഇനി ഇതൊക്കെ പോട്ടെന്ന് വെച്ച് അവൻ സ്വന്തമായി അധ്വാനിച്ചു ആ പൈസ കൊണ്ടു വീട് സ്ഥലം എന്നിവ വാങ്ങുന്നു..
അവൻ അത് തന്റെ ജീവനായ ഭാര്യയുടെ പേരിൽ വാങ്ങുന്നു... പ്രവാസികളായ ആളുകൾ ഒറ്റുമിക്കവരും തന്റെ പ്രാണനായ
ഭാര്യയുടെ പേരിൽ ആയിരിക്കും വാങ്ങുക..പിന്നീട് ഇവർ തമ്മിൽ കുടുംബ ജീവിതത്തിൽ പ്രശ്നം ഉണ്ടാകുമ്പോയോ അല്ലെങ്കിൽ അവൾ അവനെ തേച്ചു പോകുമ്പോയോ. ആയിരിക്കും താൻ ഇത്രേം കാലം ഉണ്ടാക്കിയതല്ലാം ഒറ്റനിമിഷം കൊണ്ടു
ഇല്ലാതായിന്നു അറിയിന്നത് ...താൻ വിശ്വസിച്ചിരുന്നവർ സ്നേഹിച്ചിരുന്നവർ തന്നെ ചതിച്ചു എന്നറിയുമ്പോയെക്കും
എല്ലാം അവന്റെ കൈവിട്ടുപോയിരിക്കും....
അന്ന് അവൻ വീട് വെക്കാൻ അവരോടു
ചോദിച്ചപ്പോൾ ഭാര്യയുടെയോ വീട്ടുകാരുടെയോ സഹായം ചോദിച്ചപ്പോൾ
ഇല്ല എന്ന് പറഞ്ഞവർ case കോടതിയിൽ
എത്തുമ്പോൾ വീട് ഭാര്യ ഭാര്യയുടെ സ്വർണ്ണവും ഭാര്യയുടെ വീട്ടുകാരും സഹായിച്ചിട്ട് ഉണ്ടാക്കിയതാണ് എന്ന്
പറയും.. അപ്പൊ ഭർത്താവ് ആരായി....
ചിന്തിക്കുക...എന്റെ ജീവിതത്തിൽ എങ്ങനെയൊന്നും നടക്കില്ല... എന്നുള്ള ധാരണ കളയുക...
അതുകൊണ്ട് ജീവിതത്തിൽ ഭർത്താക്കന്മാരെ നിങ്ങൾ നിങ്ങളുടെ ഭാര്യക്ക് എന്തെങ്കിലും വാങ്ങികൊടുക്കുന്നടെങ്കിൽ (ആർക്കായാലും )കണക്കു വെക്കുക bill സൂക്ഷിക്കുക.. കേട്ടിട്ടില്ലേ ആറ്റിൽ കളയാണെങ്കിലും അളന്നു കളയണം എന്ന്. ഇനി അവരുടെ കൂടി പണം ഉണ്ടെങ്കിൽ എന്തു വാങ്ങുന്നുണ്ടെങ്കിലും രണ്ടുപേരും കൂടി വാങ്ങുക തുല്യ പങ്കാളിത്തം ഉറപ്പാക്കുക.രേഖകൾ സൂക്ഷിക്കുക.
എന്റെ ഭാര്യ /ഭർത്താവ് അങ്ങനെ ചെയ്യില്ല ഇങ്ങനെ ചെയ്യില്ല എന്നെ വല്യ സ്നേഹാണ് എന്നുള്ള over confidence അത് നല്ലതല്ല..സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. 😐