Arjun Media

Arjun Media വടക്കന്റെ തെയ്യക്കാഴ്ചകളും കാവുകളും

11/07/2026

വടക്കൻ മലബാറിലെ തെയ്യ കാലത്തിന് അവസാനം കുറിച്ചുകൊണ്ട് ജൂൺ മാസത്തിലാണ് വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി നിവരുന്നത്. നിരവധി പേരാണ് ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി നിവരുന്നത് കാണാൻ എത്തുന്നത്. വടക്കൻ മലബാറിലെ തെയ്യക്കാലം അവസാനിക്കുന്നത് കളരിവാതുക്കൽ ക്ഷേത്രത്തിലെ ഉത്സവത്തോട് കൂടിയാണ്.

വടക്കൻ കേരളത്തിലെ തെയ്യകാലത്തിനു സമാപനം കുറിച്ച് കളരിയാർ ഭഗവതിയുടെ തിരുമുടി ഉയർന്നപ്പോൾ

വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രം

11/07/2026

ചക്കരക്കൽ ഇരിവേരി എന്ന സ്ഥലത്ത് കക്കോത്ത് ദേശത്ത് സ്ഥിതി ചെയുന്ന ഏകദേശം 1300 വർഷം പുരാതനമായ കക്കോത്ത് തറവാട് വക ദേവീക്ഷേത്രമാണ് ശ്രീകക്കുന്നത്ത് ഭഗവതി ക്ഷേത്രം. വലിയ തിരുമുടി വെക്കുന്ന കറുത്ത മുഖത്തെഴുത്തുള്ള അപൂർവ്വ തെയ്യക്കോലമാണ് ശ്രീ കക്കുന്നത്ത് ഭഗവതി ഭഗവതിയെ കൂടാതെ പൊൻ മകൻ ., എടലാപുരത്ത് ചാമുണ്ഡി, തൂവ്വകാളി’, അങ്കക്കാരൻ, അപ്പക്കള്ളൻ എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടുന്നു. വടക്കൻ കേരളത്തിലെ പ്രസിദ്ധമായ കാവുകളിൽ ഒന്നാണ് ഈ ക്ഷേത്രം. നിരവധി പേരാണ് ഭഗവതിയെ കാണാൻ ഇവിടെ ഉത്സവത്തിന് എത്താറുള്ളത്.

പൊൻമകൻ ദൈവം

കക്കോത്ത് ശ്രീകക്കുന്നത്ത് ഭഗവതി ക്ഷേത്രം

10/06/2026

വടക്കൻ കേരളത്തിൽ കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ശ്രീ ചാല കളരിവട്ടം ക്ഷേത്രത്തിൽ മാത്രമാണ് ഈ ചടങ്ങ് കാണാൻ സാധിക്കുന്നത്. തെയ്യം ഇറങ്ങിയശേഷം ഭക്തർക്ക് പഴം ചാടി കൊടുക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുക. പഴം കിട്ടാനായി നിരവധി ഭക്തരാണ് ചുറ്റും തടിച്ചു കൂടുക.

ഭക്തർക്ക് പഴം കൊടുക്കുന്ന തെയ്യം

ശ്രീ ചാല കളരിവട്ടം ക്ഷേത്രം

30/05/2026

വടക്കൻ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന വളരെ പ്രസിദ്ധമായ ക്ഷേത്രമാണ് ചീമേനി മുണ്ട്യ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം. ഇവിടത്തെ കളിയാട്ട മഹോത്സവത്തിന് നിരവധി പേരാണ് വിവിധ പ്രദേശങ്ങളിൽ നിന്നും എത്താറുള്ളത്. പയ്യന്നൂർ അടുത്ത് ചീമേനി എന്ന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ചീമേനി മുണ്ട്യയിലെ വിഷ്ണുമൂർത്തി

ചീമേനി മുണ്ട്യ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം

29/04/2026

വടക്കൻ കേരളത്തിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ പ്രധാന ദേവതയാണ് ശ്രീ മുച്ചിലോട്ട് ഭഗവതി. മുച്ചിലോട്ട് ഭഗവതിയും ചിറക്കൽ തമ്പുരാനും തമ്മിലുള്ള കൂടിക്കാഴ്ച വളപട്ടണം മുച്ചിലോട്ട് കാവിലും കൂനാവ് മുച്ചിലോട്ട് കാവിലും നടക്കാറുള്ളത്. നിരവധി പേരാണ് ഈ ചടങ്ങ് കാണാൻ ക്ഷേത്രസന്നിധിയിൽ എത്താറുള്ളത്.

വളപട്ടണം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

29/04/2026

വടക്കൻ കേരളത്തിൽ ആരാധിച്ചു വരുന്ന ദേവി മാരിൽ പ്രധാനിയാണ് പുതിയ ഭഗവതി. നിരവധി കാവുകളിൽ പുതിയ ഭഗവതി ആരാധിച്ചുവരുന്നു. പുലർച്ചെയാണ് തെയ്യത്തിൻ്റെ പുറപ്പാട്. മുടിയിലും അരയിലും തീ പന്തങ്ങൾ ആയാണ് തെയ്യത്തിന് പുറപ്പാട്

പുതിയ ഭഗവതി

തളിപ്പറമ്പ് കുപ്പം മരത്തക്കാട് ശ്രീ ഐവർ പരദേവതെ ക്ഷേത്രം

29/04/2026

വടക്കൻ മലബാറിലെ കാവുകളിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ ഉഗ്ര സ്വരൂപിണിയായ ദേവിയാണ് ഭദ്രകാളി. പുതിയ ഭഗവതി തെയ്യത്തിന് ശേഷം കോലത്തിൻ മേൽ കോലമായി ആണ് ഭദ്രകാളി തെയ്യം കെട്ടിയാടുന്നത്. എല്ലാ പുതിയ ഭഗവതി ക്ഷേത്രങ്ങളിലും പുതിയ ഭഗവതിക്ക് ശേഷം ഭദ്രകാളി തെയ്യം കെട്ടിയാടാറുണ്ട്.

ഭദ്രകാളി തെയ്യം

ചെറുകുന്ന് പൈനാപ്പള്ളി ശ്രീ പുതിയ ഭഗവതി ക്ഷേത്രം

29/04/2026

കണ്ണൂർ ജില്ലയിൽ പ്രസിദ്ധമായ ക്ഷേത്രമാണ് പെരളശ്ശേരി കോട്ടം
ശ്രീ ആലക്കണ്ടി മുടുപ്പിലായി ഭഗവതി ക്ഷേത്രം.
നിരവധി തെയ്യങ്ങൾ ക്ഷേത്രത്തിൽ കെട്ടിയാടുന്നു. ഇതിൽ പ്രധാനപ്പെട്ടതാണ് ഭഗവതി. ശ്രീപാർവ്വതി സങ്കൽപ്പത്തിലാണ് ഈ തെയ്യം കെട്ടിയാടുന്നത്.

ആലക്കണ്ടി മുടുപ്പിലായി ഭഗവതി

പെരളശ്ശേരി കോട്ടം
ശ്രീ ആലക്കണ്ടി മുടുപ്പിലായി ഭഗവതി ക്ഷേത്രം

22/04/2026

വടക്കൻ കേരളത്തിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ ഒന്നാണ് പുതുചേകവർ തെയ്യം. വളരെ കുറച്ച് കാവുകളിൽ മാത്രമാണ് ഈ തെയ്യം കെട്ടിയാടുന്നത്. പലസ്ഥലത്തും വിവിധ രൂപങ്ങളിലാണ് ഈ തെയ്യം കെട്ടിയാടുന്നത്

പുതുചേകവർ തെയ്യം

പെരളശ്ശേരി കോട്ടം
ശ്രീ ആലക്കണ്ടി മുടുപ്പിലായി ഭഗവതി ക്ഷേത്രം

22/04/2026

വളരെ കുറച്ചു കാവുകളിൽ മാത്രമാണ് ഈ തെയ്യം കെട്ടിയാടുന്നത്. പുലർച്ചെയാണ് തെയ്യത്തിൻ്റെ പുറപ്പാട്. കണ്ണൂർ ജില്ലയിലാണ് അപ്പകള്ളൻ തെയ്യം കൂടുതലായും കാണുന്നത്.

അപ്പകള്ളൻ തെയ്യം

കാടാച്ചിറ ആഡൂർ ശ്രീ പനിച്ചിക്കാവ്

Address

Kannur

Website

Alerts

Be the first to know and let us send you an email when Arjun Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category