Global Self Helping Group

Global Self Helping Group Global Self Helping Group is a group of persons joined together for the cultural, social and economical development of the common people around us.

Live
15/09/2023

Live

26/05/2018
https://www.youtube.com/watch?v=iyWPXM75ysc
14/10/2017

https://www.youtube.com/watch?v=iyWPXM75ysc

Pakka Local Dance Performance is a stage show of Malayalam Girls in Kerala. Jimikki Kammal Dance of Kerala Girls - Sheril is already viral in Tamilnadu. Pakk...

ഞങ്ങളുടെ നാടിൻറെ അഭിമാനമായി മാറിയ കുമാരി റോസ്  മേരി ജെയിംസ് , മാസ്റ്റർ അലർട്ട്  ജെ യ്ക്കും ഗ്ലോബൽ എസ് . എച്ച് . ജി. യുടെ...
01/06/2016

ഞങ്ങളുടെ നാടിൻറെ അഭിമാനമായി മാറിയ കുമാരി റോസ് മേരി ജെയിംസ് , മാസ്റ്റർ അലർട്ട് ജെ യ്ക്കും ഗ്ലോബൽ എസ് . എച്ച് . ജി. യുടെ അഭിനന്ദനങ്ങൾ. കൃത്യമായ ഒരുക്കത്തോടെയും നിരന്തരമായ പരിശ്രമത്തോടെയും പഠിച്ച് പൊതു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടിക്കൊണ്ട് ഇവർ നേടിയ വിജയം വളർന്നു വരുന്ന കുരുന്നുകൾക്ക് ഒരു മാതൃക ആയി തീരട്ടെ എന്ന് ആശിക്കുന്നതോടൊപ്പം കുമാരി റോസ് മേരി ജെയിംസിനും മാസ്റ്റർ അലെർട്ട് ജെ യ്ക്കും തുടർന്ന് വരുന്ന പരീക്ഷകളിലും ഈ വിജയം തുടരാനാവട്ടെ എന്ന് ആശംസിക്കുന്നു.
*********************************************************
ഗ്ലോബൽ എസ് . എച്ച് . ജി . ( http://www.globalshg.ml/ ) യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ ചിലത് :-
*വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർക്കു വേണ്ടി പ്രത്യേക പഠനപരിപാടികൾ നടപ്പാക്കുക. സാമ്പത്തികമായി ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കുക
*രക്തദാന ഫോറം ആരംഭിക്കുക (ഗ്ലോബൽ എസ് . എച്ച് . ജി . യുടെ രക്തദാന ഫോറം ഉപയോഗിക്കുന്നതിനും ഇതിൽ പങ്കാളിയാകുന്നതിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക http://www.globalshg.ml/p/blog-page_4453.html )
* പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഗവൺമന്റുമായി സഹകരിക്കുക
*രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക
*സാമൂഹ്യതിന്മകൾക്കെതിരെ ബോധവൽക്കരണം നടത്തുക
*നാടിന്റെ നന്മയ്ക്കു വേണ്ടി ത്യാഗ മനോഭാവത്തോടു കൂടി സേവനം അനുഷ്ഠിക്കുക
*ശാസ്ത്രീയമായ രീതിയിൽ തൊഴിൽ, കൃഷി എന്നിവ നടത്തുന്നതിനാവശ്യമായ ക്ലാസ്സുകൾ , പരിശീലനം തുടങ്ങിയവ നൽകുക
* സാമൂഹിക - സാമ്പത്തിക - സാംസ്കാരിക അഭിവൃത്തിക്ക് ഉതകുന്ന ബോധവല്‍ക്കരണ സെമിനാറുകള്‍ , ക്ലാസ്സുകള്‍ മുതലായവ ലഭ്യമാക്കി കൊടുക്കുക
* ചെറുകിട കാർഷിക, വ്യവസായ കേന്ദ്രങ്ങൾ ആരംഭിക്കുക
* ചെറുകിട കാർഷിക വിപണന കേന്ദ്രങ്ങൾ ആരംഭിക്കുക
*യുവജനങ്ങളുടെ സാമ്പത്തിക സാംസ്കാരിക ഉന്നമനം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ നടത്തുക

16/05/2016

ന്യൂഡല്‍ഹി: ഗാന്ധിജിയുടെ കൊച്ചുമകന്‍ കാന്നുഭായ് രാംദാസ് ഡല്‍ഹിയിലെ വൃദ്ധസദനത്തില്‍ ..

28/04/2016

New Domain Name for our website
http://www.globalshg.ml/2016/04/New-Domain-Name-for-our-website.html
പ്രിയപ്പെട്ടവരേ....
ഗ്ലോബൽ എസ്. എച്ച്.ജി.(Global Self Helping Group) യുടെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ട് മൂന്ന് വർഷം പൂർത്തിയായിരിക്കുകയാണ്. ഗ്ലോബൽ എസ്. എച്ച്.ജി. എന്ന നമ്മുടെ സംഘടന രൂപീകരിച്ചിട്ട് നാല് വർഷങ്ങൾ പൂർത്തിയായിരിക്കുകയുമാണ്. ഈ അവസരത്തിൽ ഏവരെയും ഞങ്ങൾ ഒരു സുപ്രധാന കാര്യം അറിയിക്കുകയാണ്. ഇനി മുതൽ നമ്മുടെ വെബ്സൈറ്റിന് പുതിയ ഒരു ഡൊമെയിൻ നെയിം ആയിരിക്കും. .org എന്ന ഡൊമെയിനിൽ നിന്നും നമ്മുടെ വെബ്സൈറ്റ് .ml എന്ന ഡൊമെയിനിലേക്ക് മാറുകയാണ്. അതായതു ഇനി മുതൽ നമ്മുടെ വെബ്സൈറ്റ് ലഭിക്കാൻ www.globalshg.org എന്ന ലിങ്കിൽ പൊകുന്നതിനു പകരം www.globalshg.ml or globalshg.ml എന്ന് അഡ്രസ് ബാറിൽ ടൈപ്പ് ചെയ്യേണ്ടതാണ്. കൂടുതൽ പേരെ നമ്മുടെ വെബ്സൈറ്റിലെക്ക് ആകർഷിക്കാൻ ഈ മാറ്റം സഹായകമാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏവരുടെയും സഹായം തുടർന്നും പ്രതീക്ഷിക്കുന്നു.
English Summery:-
We happily inform you that the domain name of our website is in a state of changing. Now you need to visit www.globalshg.ml instead of www.globalshg.org . Please co operate with us.

18/06/2015
ഈ കുരുന്നിന്റെ ഹൃദയതാളം വീണ്ടെടുക്കാന്‍ കനിവുണ്ടാകുമോ?മുഹമ്മ: ഹൃദയ ശസ്‌ത്രക്രിയയ്‌ക്ക്‌ പണം കണ്ടെത്താനാവാതെ രണ്ടുവയസുകാര...
07/04/2015

ഈ കുരുന്നിന്റെ ഹൃദയതാളം വീണ്ടെടുക്കാന്‍ കനിവുണ്ടാകുമോ?
മുഹമ്മ: ഹൃദയ ശസ്‌ത്രക്രിയയ്‌ക്ക്‌ പണം കണ്ടെത്താനാവാതെ രണ്ടുവയസുകാരി സുമനസുകളുടെ സഹായം തേടുന്നു. കായിപ്പുറം ചാലുവെളി ഷാജിയുടെയും ജിജിയുടെയും മകള്‍ അശ്വതിയാണ്‌ ശസ്‌ത്ര ക്രിയയ്‌ക്ക്‌ പണമില്ലാതെ വിഷമിക്കുന്നത്‌. ജന്മനാ ശ്വാസംമുട്ടല്‍ നേരിടുന്ന അശ്വതിയുടെ ചികില്‍സ ഇപ്പോള്‍ തിരുവനന്തപുരം ശ്രീചിത്രയിലാണ്‌. ഏപ്രില്‍ അഞ്ചിനാണ്‌ ശസ്‌ത്രക്രിയ നിശ്‌ചയിച്ചിരിക്കുന്നത്‌. രണ്ടരലക്ഷം രൂപ ചെലവ്‌ വരുന്ന ശസ്‌ത്ര ക്രിയയ്‌ക്ക്‌ എങ്ങനെ പണം കണ്ടെത്താന്‍ കഴിയുമെന്നറിയാതെ വിഷമിക്കുകയാണ്‌ അശ്വതിയുടെ കുടുംബം.
കൂലിപ്പണിക്കാരനായ ഷാജി മകളുടെ ചികില്‍സാച്ചെലവിലുള്ള പണം കണ്ടെത്താന്‍ കഴിയാതെ സുമനസുകളുടെ കനിവ്‌ കാക്കുകയാണ്‌. ആഴ്‌ചയില്‍ ഒരിക്കല്‍ കോട്ടയം ഇ.എസ്‌.ഐയില്‍ ചികില്‍സയ്‌ക്കായി ഓട്ടോയില്‍ കൊണ്ടുപോകുന്നതിന്‌ 600 രൂപയോളം ചെലവാകും. ഇതിനുപോലും മാര്‍ഗമില്ലാതെ വിഷമിക്കുകയാണ്‌ ഈ കുടുംബം.മുഹമ്മ എസ്‌.ബി.ടിയില്‍ അശ്വതിയുടെ മാതാവ്‌ ജിജിയുടെ പേരില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. നമ്പര്‍: 67305576378 ഐഎഫ്‌എസ്‌സി എസ്‌ബിറ്റിആര്‍ 0000299.

http://www.mangalam.com/alappuzha/300015

Mangalam Newspaper

ചികിത്സാസഹായം തേടുന്നു:-തൃക്കരിപ്പൂര്‍: തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് മംഗലാപുരം കെ.എം.സി. ആസ്പത്രിയില്‍ ശസ്ത്രക്ര...
28/02/2015

ചികിത്സാസഹായം തേടുന്നു:-
തൃക്കരിപ്പൂര്‍: തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് മംഗലാപുരം കെ.എം.സി. ആസ്പത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ കൊയോങ്കരയിലെ നിര്‍മാണത്തൊഴിലാളി കെ.രാജന്‍ ചികിത്സാസഹായം തേടുന്നു.
രാജന്റെ തുടര്‍ചികിത്സയ്ക്കായി നാട്ടുകാര്‍ ചികിത്സാസഹായക്കമ്മിറ്റി രൂപവത്കരിച്ചു. കെ.പദ്മാക്ഷി (ചെയ.), വി.വി.സുരേശന്‍ (വൈ.ചെയ.), പി.വി.അനുമോദ് (കണ്‍.), കെ.പ്രേംകുമാര്‍ (ജോ.കണ്‍.), എ.ഹരിദാസ് (കണ്‍.). സഹായങ്ങള്‍ എസ്.ബി.ഐ. തൃക്കരിപ്പൂര്‍ ശാഖയിലെ 34739865838 നമ്പര്‍ അക്കൗണ്ടിലേക്ക് കെ.രാജന്‍ ചികിത്സാസഹായക്കമ്മിറ്റി, കൊയോങ്കര, പി.ഒ. തൃക്കരിപ്പൂര്‍ എന്ന വിലാസത്തില്‍ അയക്കണമെന്ന് കമ്മിറ്റി അഭ്യര്‍ഥിച്ചു.
http://www.mathrubhumi.com/kasargod/news/3448649-local_news-kasargod-%E0%B4%A4%E0%B5%83%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html

Mathrubhumi,Kasargod District News, Local News,കാസര്‍കോട്‌ , ,ചികിത്സാസഹായം തേടുന്നു ,Kerala,Local News Kerala,Regional News

Address

Sri MajoPJose (President, Global SHG), Vadakkedathu House
Idukki District
685604

Alerts

Be the first to know and let us send you an email when Global Self Helping Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share