UB Entertainment Media

UB Entertainment Media A Creative Space dedicated for bringing compelling Stories, dynamic Concepts and fresh ideas to life.

25/09/2026

A Creative Space dedicated for bringing compelling Stories, dynamic Concepts and fresh ideas to life.

23/09/2026

I dont really remember the name of this place in INDIA, it was really amazing. I still remember that the duty people never allowed me to capture inside.

19/09/2026

My Favourite thing in India

13/09/2026
13/09/2026

ഗുരുവായൂർ: ദിനം തോറും തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ വികസനം വേണമെന്നും അതിനാവശ്യമായ തുക സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ.

ശനിയാഴ്ച്ച ദർശനം കഴിഞ്ഞ് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥുമായി നടത്തിയ ചർച്ചയിൽ മാസ്റ്റർപ്പാൻ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ഗുരുവായൂരിന്റെ വികസനത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ദേവസ്വം ചെയർമാൻ അറിയിച്ചു.

തൃശൂർ കുന്നംകുളത്തിന് സമീപം തെക്കേപ്പുറം മാക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച നടന്നു.  ​ക്ഷേത്രത്തിലെ പ്രധാന പ്രത...
12/09/2026

തൃശൂർ കുന്നംകുളത്തിന് സമീപം തെക്കേപ്പുറം മാക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച നടന്നു.
​
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ, ഏകദേശം 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും ഒരു വെള്ളി ശംഖുമാണ് കവർന്നത്. 50 വർഷത്തിലേറെ പഴക്കമുള്ളതാണ് ഈ വിഗ്രഹം എന്ന് കരുതപ്പെടുന്നു.
​
വെള്ളിയാഴ്ച പുലർച്ചെ പതിവുപോലെ മേൽശാന്തിയും പൂജാരിമാരും ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ശ്രീകോവിലിന്റെ വാതിൽ പകുതി തുറന്ന നിലയിലായിരുന്നു. ക്ഷേത്ര ഓഫീസിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്താണ് മോഷ്ടാവ് ശ്രീകോവിൽ തുറന്നത്.
വളരെ ആസൂത്രിതമായാണ് ഈ മോഷണം നടന്നിരിക്കുന്നത്. ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറകളിൽ ദൃശ്യങ്ങൾ പതിയാതിരിക്കാൻ അവയ്ക്ക് മുകളിൽ പട്ട് ചുറ്റിയ ശേഷമാണ് കവർച്ച നടത്തിയിട്ടുള്ളത്. മോഷ്ടാവ് മുഖം മറച്ചിരുന്നതായും പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
​ വിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ മറ്റ് സി.സി.ടി.വി ദൃശ്യങ്ങളും റോഡുകളിലെ ക്യാമറകളും കേന്ദ്രീകരിച്ച് പ്രതിക്കായി തെരച്ചിൽ തുടരുന്നു. സമീപത്തുള്ള മറ്റൊരു കുടുംബക്ഷേത്രത്തിലും കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണോ എന്ന കോണിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Address

Guruvayur
680505

Website

Alerts

Be the first to know and let us send you an email when UB Entertainment Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category