13/05/2025
ഒരു ഡയറിയും പിടിച്ചു ഏതാണ്ട് ഒന്നര മണിക്കൂറോളം സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള മനുഷ്യരുടെ നിർദ്ദേശങ്ങൾ കേട്ട് ഓരോന്നും അതിൽ കുറിച്ചെടുക്കും അതിനെല്ലാം കൃത്യവും വ്യക്തവുമായ മറുപടിയും നൽകും. നിർദ്ദേശങ്ങളിൽ നാടിന്റെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടവ പ്രത്യേകം ക്രോഡീകരിക്കും. സർക്കാരിന്റെ ഭാഗമായി ചെയ്യാൻ സാധ്യമാകുന്നതൊക്കെ ആ യോഗത്തിൽ തന്നെ വിവരിക്കും അല്ലാത്തവ അതിന്റെ സാധ്യതതകൾ പരിശോധിക്കാം എന്ന് പറയും. ഒരറ്റ ചോദ്യവും അവശേഷിക്കാതെ അളന്നു മുറിച്ചുള്ള മറുപടി. ഒറ്റ ലക്ഷ്യം മാത്രം നാട് മുന്നേറണം വികസിക്കണം. 9 വർഷം കൊണ്ട് നാട് മാറിയത് നമ്മുടെ കണ്മുന്നിൽ ഉണ്ട് അത് മാത്രം പോര 25 വർഷത്തിനപ്പുറം കേരളം എങ്ങനെയാരിക്കണം എന്ന കാഴ്ചപ്പാടോട് കൂടി നവകേരളമെന്ന പുത്തൻ ആശയം മുന്നോട്ട് വെച്ചാണ് കേരളത്തിൽ ഇടതുപക്ഷം പ്രവർത്തിക്കുന്നത്. അതിന്റെ നായകനാണ് സ: പിണറായി. ജനക്ഷേമത്തിലും വികസനത്തിലും ഒരു വിട്ടു വീഴ്ചയും ഇല്ലന്ന് തന്നെയാണ് നിലപാട്. പെൻഷൻ, റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, വ്യവസായം, സ്റ്റാർട്ടപ്പ്, ഗൈൽ, നാഷണൽ ഹൈവേ തുടങ്ങി അസാധ്യമാണെന്ന് നാം കരുതിയെതെല്ലാം ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യത്തിൽ സ: പിണറായി വിജയൻ നേതൃത്വം നൽകി നടപ്പിലാക്കി. കേരളത്തിന്റെ ചരിത്രത്തിൽ കനൽ താണ്ടി വന്ന അനുഭവ സാമ്പത്ത് തന്നെയാണ് പിണറായി വിജയൻ എന്ന മനുഷ്യനെ നാടറിയുന്ന, ജനമനസ് അറിയുന്ന ഭരണാധികാരിയാക്കിയത്. ഇങ്ങനെ ഒരുപാട് പേരെ ഇനിയും കേൾക്കാനുണ്ട് അതിനിയും തുടരും.. ഇടതുപക്ഷവും തുടരും..