01/02/2026
വരദം മീഡിയ രവീന്ദ്രജാലം സീസൺ 3
പ്രിയമുള്ളവരേ, രവീന്ദ്രജാലം കരോക്കെ ഗാനാലാപന മത്സരം 2026 സീസൺ 3 2026 March 3ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടക്കുകയാണ്. ഇതിന്റെ നല്ല നടത്തിപ്പിനായി താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്
1. മത്സരത്തിൽ രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ മാത്രമേ പരിഗണിക്കൂ.
2. ഈ വർഷം 3 സെക്ഷനുകളായാണ് ലൈവ് സ്റ്റേജിൽ കാറ്റഗറി തീരുമാനിച്ചിരിക്കുന്നത്.
10 വയസ്സ് മുതൽ 18 വയസ്സ് വരെ... ( A SECTION )
18 വയസ്സ് മുതൽ 30 വയസ്സുവരെ.. (B SECTION )
30 വയസ്സ് മുതൽ പ്രായപരിധിയില്ല (C SECTION )
ഈ രീതിയിലാണ് മത്സരാർഥികൾക്കുള്ള അവസരം
3. രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ മാത്രമേ മത്സരത്തിനായി പരിഗണിക്കൂ
4. കൃത്യം 8 AM ന് തന്നെ റെജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. ആദ്യം വരുന്നവർക്ക് ആദ്യം അവസരം എന്ന രീതിയിലായിരിക്കും റെജിസ്ട്രേഷൻ.
5. മത്സരാർത്ഥികൾ പ്രായം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.കോപ്പി തരണം
6. എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റും മോമെന്റൊയും നൽകുന്നതാണ്.
7. ലൈവ് സ്റ്റേജിൽ വിജയികളായ ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കിയവർക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.
8. ഹാളിൽ നിശബ്ദത പാലിക്കാൻ ശ്രദ്ധിക്കുക.
9. മറ്റുള്ളവരുടെ പാട്ടുകളെ പ്രോത്സാഹിപ്പിക്കുക.
10. മത്സരത്തിൽ ഗാനത്തിന്റെ പല്ലവിയും അനുപല്ലവിയും മാത്രമാണ് പാടേണ്ടത്
11. മത്സരത്തിൽ കരോക്കെ മുൻകൂട്ടി തരണം മത്സരാർഥികൾ പാട്ട് പഠിച്ചു വന്ന് പാടേണ്ടതാണ്. വരികൾ കണ്ടു പാടാൻ മോണിറ്റർ ഉണ്ടാവില്ല
12. മേല്പറഞ്ഞ നിബന്ധനകൾക്കൊപ്പം വോളണ്ടിയേഴ്സിന്റെ നിർദേശങ്ങളും പാലിച്ചുകൊണ്ട് ഏവരുടെയും നിറഞ്ഞ സഹകരണവും സാന്നിധ്യവും എല്ലാ മേഖലകളിലും ഉറപ്പുവരുത്തി ഈ കലാവിരുന്ന് വലിയ ഒരു വിജയമാക്കി തീർക്കുവാൻ അഭ്യർത്ഥിക്കുന്നു.
13. മത്സരത്തിൽ വിധികർത്താക്കൾ, പാടുന്ന വ്യക്തിയുടെ "ശ്രുതി, ഭാവം, താളം, അക്ഷരശുദ്ധി " എന്നിവ നോക്കിയാവും മാർക്ക് ഇടുന്നത്. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
രവീന്ദ്രജാലം സീസൺ 3 മുതൽ ഓൺലൈനായും മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ട്.
ഓൺലൈൻ മത്സരാർഥികൾക്കുള്ള നിബന്ധനകൾ:
1. ഓൺലൈനിൽ ജൂനിയർ സീനിയർ കറ്റഗറി മാത്രം പല്ലവിയും അനുപല്ലവിയും മാത്രം വോയിസ് റെക്കോർഡിൽ സൗണ്ട് റെക്കോർഡ് ചെയ്ത് 9947068786 എന്ന നമ്പറിലേക്ക് അയക്കേണ്ടതാണ്. പല്ലവിയും അനുപല്ലവിയും മാത്രം അയക്കുക. മുഴുവൻ പാടി അയക്കുന്നവർ ഡിസ്‌ക്വാളിഫൈഡ് ആകുന്നതായിരിക്കും
2. കരോക്കെ track ഇല്ലാതെ വോയിസ് മാത്രം അയക്കുക.
3. സ്റ്റുഡിയോ റെക്കോർഡിങ് ചെയ്ത വോയിസ്, റിവർബ് മറ്റ് സൗണ്ട് എഫക്ടുകൾ ഇട്ട സൗണ്ട് മത്സരത്തിനായി പരിഗണിക്കില്ല
4. ഫെബ്രുവരി 28ന് ഓൺലൈൻ മത്സരം അവസാനിക്കും
5.വിജയികൾക്ക് മോമന്റോയും സർട്ടിഫിക്കറ്റും വിജയികൾക്കുള്ള സമ്മാനം മാർച്ച് 3ന് രവീന്ദ്രജാലം സീസൺ 3 വേദിയിൽ വെച്ച് നൽകുന്നതായിരിക്കും
6. പല്ലവിയും അനുപല്ലവിയും പാടി റെക്കോർഡ് ചെയ്ത് (മൊബൈൽ റെക്കോർഡ് /WhatsApp റെക്കോർഡ് ) അയക്കേണ്ടതാണ്. അയച്ചു തരുന്ന റെക്കോർഡിൽ പുറത്ത് നിന്നുള്ള ശബ്ദം കേറിവന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുക. കോഴിക്കോട് ടൗൺഹാളിൽ ലൈവ്. പ്രോഗ്രാമിലും.. ഓൺലൈൻ പ്രോഗ്രാമിലും ഒരുപോലെ പങ്കെടുക്കാം..മത്സരർഥികൾക്കു രജിസ്റ്റർ ചെയ്ത് athathu ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം വിശദമായി അറിയിപ്പുകൾ നൽകും +919567359953