10/07/2025
*മരണക്കട*
*സംവിധായക കുറിപ്പ്*
സത്യാനന്തര കാലത്തെ
വ്യവസ്ഥാപിതമായ സമൂഹത്തിന്റെ ചട്ടക്കൂടുകളെ തകർത്തെറിഞ്ഞ്,
അസമത്വങ്ങൾക്ക് നേരെ നിർഭയമായി ശബ്ദമുയർത്താൻ
ജീവിതം സമർപ്പിച്ച ചിലരെങ്കിലും കാല പ്രവാഹത്തിൽ ജന്മമെടുത്തിട്ടുണ്ട്.
ഭൂരിപക്ഷ
മുറ വിളികൾക്കും ,
ഭർത്സനങൾക്കും , വേട്ടയാടലുകൾക്കും
അടിയറവ് പറയിക്കാൻ കഴിയാത്ത ഉജ്വല പോരാളികൾ .
പരാജിതർ, വിവരദോഷികൾ, അരാജകവാദികൾ,
ദേശ ദ്രോഹികൾ . അങ്ങനെ .... അങ്ങനെ
പല പേരിട്ട് വിളിച്ച്
ഭരണകൂടങ്ങളും അവരെ നിയന്ത്രിക്കുന്ന
മത, പൗരോഹിത്യ വചനങ്ങളും , ഇവർക്കെല്ലാം അപ്പവും വീഞ്ഞും വിതരണം ചെയ്യുന്ന കോർപ്പറേറ്റുകളും , പലപ്പോഴായി വേട്ടയാടിയിട്ടും
ഈ രാജ്യവും അധികാരവും ജനങ്ങളുടേത് മാത്രമാണ്
എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറയുന്ന നാവുകൾ .
അവരുടെ വാക്ക് ....
അവരുടെ ലക്ഷ്യം .....
അവരുടെ പാതകൾ .....
ആസാദീ .....
ഉറക്കേ .....ഉറപ്പിച്ച് തന്നെ പറയുന്നു ....
നാടകം കണ്ട് കയ്യടിച്ച് ആർപ്പുവിളിക്കാൻ മാത്രം ള്ളതല്ല ....
തല ഉയർത്തി നെഞ്ച് വിരിച്ച് നെറികേടിനെതിരെ
ചോദ്യം ചോദിക്കാനുള്ളതാണ്.
എന്റെ തലച്ചോറിന് നേരെ ഉന്നം പിടിക്കുന്ന വർഗ്ഗ ശത്രുക്കളുടെ തോക്കുകളുടെ ഗർജനത്തെക്കാൾ ഉച്ചത്തിൽ എന്റെ ചോദ്യങ്ങൾ മുഴങ്ങും
മരണക്കട ....
എന്നെ കാത്തിരിക്കുന്നു ....
ചിരിക്കണ്ട ....
നിങ്ങളേയും .
TheatreArtz: Theatre Festival News THEATRE MITRA - थियेटर मित्र
The Metropolitan Opera
The Delhi Theatre Circuit
#
ചിലങ്ക ഫ്ലോട്ടിംഗ് തീയ്യറ്റർ നാടകപ്പുര- കോഴിക്കോട്