Faisal

Faisal Well done

22/09/2026

“Innalillahi va innillahi Rajioon “Makkah Grand Mosque muezzin dies after final call to prayer

17/09/2026

🌼 ഇന്നൊരു നല്ല ദിവസം ആയിരിക്കട്ടെ… 🌼

കഴിഞ്ഞുപോയ ദിവസങ്ങളെ
പാഠങ്ങളായി കാണാം…

വരാനിരിക്കുന്ന ദിവസങ്ങളെ
പ്രതീക്ഷകളോടെ വരവേൽക്കാം…

ജീവിതത്തിൽ സന്തോഷവും സങ്കടവും
ഒരുപോലെ ഉണ്ടാകും.
എന്നാൽ, നമുക്കുള്ളതിൽ
നന്മ കണ്ടെത്താനും
മറ്റുള്ളവരുടെ ജീവിതത്തിൽ
ഒരു ചെറിയ സന്തോഷമാകാനും
കഴിയട്ടെ.

💛 നമ്മുടെ വാക്കുകൾ
ആർക്കും വേദനയാകാതിരിക്കട്ടെ…

💚 നമ്മുടെ പ്രവൃത്തികൾ
ആർക്കെങ്കിലും ആശ്വാസമാകട്ടെ…

🌺 ഇന്നത്തെ ദിവസം
എല്ലാവർക്കും സമാധാനവും
സന്തോഷവും നന്മയും നിറഞ്ഞതാകട്ടെ.

സ്നേഹത്തോടെ ഒരു നല്ല ദിവസം ആശംസിക്കുന്നു.
💕💕💕💕

16/09/2026

കപ്പലിൽ നിന്ന് വണ്ടികൾ ഇറങ്ങു്ന്നത്

A Beautiful Meeting: Anwar Ibrahim & Kanthapuram A.P. Aboobacker Musliyar
14/09/2026

A Beautiful Meeting: Anwar Ibrahim & Kanthapuram A.P. Aboobacker Musliyar

ത്രില്ലർ സിനിമകളെ വെല്ലുന്ന ചില അന്വേഷണങ്ങൾ കേരളാ പോലീസ് നടത്തിയിട്ടുണ്ട് അത്തരത്തിലുള്ള കേസാണ് കുമ്പളം ശകുന്തള വധക്കേസ്...
14/09/2026

ത്രില്ലർ സിനിമകളെ വെല്ലുന്ന ചില അന്വേഷണങ്ങൾ കേരളാ പോലീസ് നടത്തിയിട്ടുണ്ട് അത്തരത്തിലുള്ള കേസാണ് കുമ്പളം ശകുന്തള വധക്കേസ്...
​
2018 ജനുവരി 8.
എറണാകുളം കുമ്പളത്തെ കായൽത്തീരത്ത് ഡ്രെഡ്ജിങ് തൊഴിലാളികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു നീല പ്ലാസ്റ്റിക് ഡ്രം കണ്ടെത്തുന്നു.
കോൺക്രീറ്റ് നിറച്ച്, ഇഷ്ടികകൾ വെച്ച് ഭാരം കൂട്ടി താഴ്ത്തിയ നിലയിലായിരുന്നു അത്.
സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. വീപ്പ പൊളിച്ച് നോക്കിയ പോലീസും നാട്ടുകാരും ഒരു നിമിഷം മരവിച്ചു നിന്നുപോയി...
ഉള്ളിൽ ഒരു മനുഷ്യന്റെ അസ്ഥികൂടം!
​ആരാണ് മരിച്ചത്? എപ്പോൾ? എങ്ങനെ എന്നതിനെക്കുറിച്ചൊന്നും ഒരു സൂചനയും കിട്ടിയില്ല.
മാസങ്ങൾ പഴക്കമുള്ളതിനാൽ മൃതദേഹം പൂർണ്ണമായും ജീർണ്ണിച്ചിരുന്നു.
DNA പരിശോധന പോലും ദുഷ്കരമായ അവസ്ഥ. എങ്ങും എത്താതെ അന്വേഷണം അവിടെ അവസാനിക്കുമെന്ന് എല്ലാവരും കരുതി.
​എന്നാൽ പോസ്റ്റ്‌മോർട്ടം ടേബിളിൽ വെച്ച് സർജന്റെ കണ്ണിൽ പെട്ട ഒരു ചെറിയ കാര്യം കേസിന്റെ ഗതി തന്നെ മാറ്റിമറിച്ചു....
​
അസ്ഥികൂടത്തിന്റെ കണങ്കാലിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഒരു ചെറിയ മെറ്റൽ സ്ക്രൂ ഉണ്ടായിരുന്നു. അതിൽ ആറ് ദ്വാരങ്ങളുമുണ്ടായിരുന്നു. ഈ ഒറ്റ സ്ക്രൂവിൽ പിടിച്ചാണ് പോലീസ് കേരള ചരിത്രത്തിലെ ഏറ്റവും മികച്ച അന്വേഷണങ്ങളിലൊന്ന് ആരംഭിച്ചത്.
​ആ സ്ക്രൂവിന്റെ മോഡലും ഡിസൈനും വെച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയിലുള്ള ഒരു കമ്പനിയാണ് അത് നിർമ്മിച്ചതെന്ന് കണ്ടെത്തി.
അവിടെ നിന്നും എറണാകുളത്തെ ഡിസ്ട്രിബ്യൂട്ടറിലേക്കും, പിന്നീട് ആ പ്രത്യേക ബാച്ചിലുള്ള സ്ക്രൂകൾ വാങ്ങിയ എറണാകുളത്തെ വിരലിലെണ്ണാവുന്ന ചില ആശുപത്രികളിലേക്കും പോലീസ് എത്തിച്ചേർന്നു.
​ആ ആശുപത്രികളിലെ ഒരു വർഷത്തെ സർജറി റെക്കോർഡുകൾ അരിച്ചുപെറുക്കിയ പോലീസ് ഒടുവിൽ ആ സത്യം കണ്ടെത്തി..!
ഉദയംപേരൂർ സ്വദേശിനിയായ ശകുന്തള (54 വയസ്സ്) എന്ന സ്ത്രീയുടെ കാലിലായിരുന്നു ആ സ്ക്രൂ ഇട്ടിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അവരെ കാണാനില്ലായിരുന്നു എന്നത് സംശയങ്ങൾ ബലപ്പെടുത്തി.
​
തുടർന്ന് ശകുന്തളയുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ അവരെ അവസാനമായി വിളിച്ചത് സജിത്ത് എന്ന യുവാവാണെന്ന് വ്യക്തമായി. ശകുന്തളയുടെ സമ്പത്ത് തട്ടിയെടുക്കാൻ സജിത്തും സുഹൃത്തുക്കളും ചേർന്ന് അവരെ കൊലപ്പെടുത്തുകയും ആരുമറിയാതെ വീപ്പയിലാക്കി കോൺക്രീറ്റ് നിറച്ച് കായലിൽ തള്ളുകയുമായിരുന്നു എന്ന് തെളിഞ്ഞു.
പ്രധാന പ്രതി സജിത്ത് പിന്നീട് ജീവനൊടുക്കിയെങ്കിലും കൂട്ടുപ്രതികളെ പോലീസ് പിടികൂടി.
​
കൊലപാതകം നടന്ന് ഒരു വർഷത്തിന് ശേഷം തെളിവുകളൊന്നുമില്ലെന്ന് പ്രതികൾ അഹങ്കരിച്ച കേസിൽ, ഒരൊറ്റ ചെറിയ സ്ക്രൂവിൽ നിന്ന് ചുരുളഴിച്ച കേരള പോലീസിനും ഫോറൻസിക് ടീമിനും നൽകാം ഒരു ബിഗ് സല്യൂട്ട്! 🫡🔥
​

Address

Alappuzha

Website

Alerts

Be the first to know and let us send you an email when Faisal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share